Monday, January 6, 2025
Homeഅമേരിക്കഅഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ താലിബാൻ മന്ത്രിയടക്കം 6 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ താലിബാൻ മന്ത്രിയടക്കം 6 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താന്‍ :- ബുധനാഴ്ച്ച കാബൂളില്‍ അഭയാര്‍ത്ഥി മന്ത്രാലയ കോമ്പൗണ്ടിൽ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ ഖലീല്‍ റഹ്‌മാന്‍ ഹഖാനി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയാണ് ഖലീൽ ഹഖാനിയെ കൊലപ്പെടുത്തിയതെന്ന് താലിബാൻ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ആക്രമണത്തിൻ്റെ ഉത്തരവാദിത്തം സംഘം ഇതുവരെ ഏറ്റെടുത്തിട്ടില്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

2021ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് വിദേശ സൈന്യം പിൻവാങ്ങിയതിന് പിന്നാലെ താലിബാൻ്റെ ഇടക്കാല സർക്കാരിൽ ഖലീൽ ഹഖാനി മന്ത്രിയാവുകയായിരുന്നു.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പറയുന്നതനുസരിച്ച്, 20 വർഷത്തെ യുദ്ധത്തിൽ വലിയ ആക്രമണങ്ങൾക്ക് ഉത്തരവാദികളായ തീവ്രവാദ വിഭാഗമായ ഹഖാനി ശൃംഖലയുടെ മുതിർന്ന നേതാവായിരുന്നു അദ്ദേഹം. ഉച്ചകഴിഞ്ഞ് നമസ്‌കാരത്തിന് ശേഷം ഖലീൽ ഹഖാനി പള്ളിയിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

2022ൽ ഹഖാനി നെറ്റ്‌വർക്ക് നേതാവ് സിറാജുദ്ദീൻ ഹഖാനിയുടെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് സമീപം സ്‌ഫോടനം നടന്ന് നാല് പേർ കൊല്ലപ്പെട്ടിരുന്നു. 2023-ൽ, താലിബാൻ നടത്തുന്ന വിദേശകാര്യ മന്ത്രാലയത്തിന് പുറത്ത് നടന്ന ആക്രമണത്തിൽ കുറഞ്ഞത് അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടതായി ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments