1992-ൽ ഐക്യരാഷ്ട്രസഭ പരിസ്ഥിതിയും വികസനവും സംബന്ധിച്ച ആഗോള ചർച്ചയുടെ ഭാഗമായി നടന്ന “ദുർബലമായ ആവാസവ്യവസ്ഥകളുടെ നിയന്ത്രണം സുസ്ഥിര പർവ്വത വികസനം”എന്ന തലക്കെട്ടില്‍ പ്രമേയമായി അംഗീകരിച്ചത് മുതലാണ് അന്താരാഷ്ട്ര പർവത ദിനം എന്ന ആശയം രൂപപ്പെടുന്നത്.
തുടര്‍ന്ന് നീണ്ട പത്തു വർഷത്തെ വിവിധ പഠനങ്ങളുടെ ഫലമായി ഐക്യരാഷ്ട്ര പൊതുസഭ 2002-നെ അന്താരാഷ്ട്ര പർവ്വത വർഷമായി പ്രഖ്യാപിക്കുകയും 2003 മുതൽ ഡിസംബർ 11ന് “അന്താരാഷ്ട്ര പർവ്വത ദിനം” ആയി പ്രഖ്യാപിക്കുകയും ചെയ്തു . എന്നാൽ 2016 മുതൽ ഓഗസ്റ്റ് 11 ന് പോർഹ് അവധി നൽകി പർവതദിനം ആഘോഷിക്കുന്ന ലോകത്തിലെ ഒരേയൊരു രാജ്യമാണ് ജപ്പാൻ.
ചുറ്റുപാടുമുള്ള പ്രദേശങ്ങളേക്കാൾ വളരെ ഉയർന്ന ഭൂ വിഭാഗമാണ് സാമാന്യമായി പർവ്വതം എന്നറിയപ്പെടുന്നത്. ഭൂനിരപ്പിൽ നിന്ന് 900 മീറ്ററിലധികം ഉയരവും, ഏതാണ്ട് അതിന്റെ ഉപരിതലത്തിന്റെ പകുതിഭാഗം ചെങ്കുത്തായ ചരിവുമുള്ളതാണ് ഒരു പർവതം എന്ന് പറയുന്നത് ഭൂമിയിലെ ഏറ്റവും വലിയ പർവ്വതം 8,848 മീ (29,029 അടി).ഉയരമുള്ള എവറസ്റ്റ് പർവ്വതമാണ്.എന്നാൽ സൗരയൂഥത്തിലെ ഏറ്റവും വലിയ പർവ്വതം ചൊവ്വാ ഗ്രഹത്തിൽ സ്ഥിതിചെയ്യുന്ന 21,171 മീ (69,459 അടി) ഉയരമുള്ള ഒളിമ്പസ് മോൺസ് ആണ്. സമുദ്ര നിരപ്പിൽ നിന്നും 1500m(4921 ft.)– 2500m(8202 ft) ഉയരവും, 5 ഡിഗ്രിയിലധികം ചരിവും ഉള്ള കര പ്രദേശമാണ് പർവതം. സമുദ്ര നിരപ്പിൽ നിന്നും 1000m(3280 ft.)– 2500m(4921 ഫട്) ഉയരമുള്ളതു മലകൾ എന്നും സമുദ്ര നിരപ്പിൽ നിന്നും 300m(984 ft.)– 1000m(3280 ft) ഉയരമുള്ളതു കുന്നുകൾ എന്നും പറയുന്നു. ഇൻഡ്യയിൽ സമുദ്ര നിരപ്പിൽ നിന്നും 900m(2952 ft.)കൂടുതൽ ഉയരമുള്ള പർവ്വതങ്ങളുടെ മറ്റ് സവിശേഷതകളും നിറഞ്ഞ ഭൂരൂപങ്ങളെ പർവ്വതമായിട്ടാണ് കണക്കാക്കുന്നത് .ഈ നിർവ്വചനത്തിന്റെ അടിസ്ഥാനത്തിൽ പർവ്വതങ്ങൾ ഏഷ്യയുടെ 64 ശതമാനവും, യൂറോപ്പിന്റെ 25 ശതമാനവും,തെക്കേ അമേരിക്കയുടെ 22 ശതമാനവും, ആസ്ട്രേലിയയുടെ 17 ശതമാനവും, ആഫ്രിക്കയുടെ 3 ശതമാനവും പർവ്വതങ്ങളാണ് . അങ്ങനെ നോക്കുമ്പോൾ ഭൂമിയുടെ 24 ശതമാനം കരപ്രദേശങ്ങളും പർവ്വതങ്ങളാണ്. ഭൂമിയിലെ ആകെ ജനസംഖ്യയുടെ 10 ശതമാനത്തിലധികം പർവ്വതപ്രദേശങ്ങളിൽ ജീവിക്കുന്നു. മാത്രമല്ല ലോകത്തെ ഭൂരിഭാഗം നദികളുടെയും ജല സ്രോതസ്സ് പർവ്വതങ്ങളാണ്. അതുകൊണ്ടു തന്നെ ലോകജനതയുടെ പകുതിയിലധികം പേർ ജലത്തിനായി പർവ്വതങ്ങളെ ആശ്രയിക്കുന്നുമുണ്ട്. 2024 ലെ അന്താരാഷ്ട്ര പർവത ദിനത്തിൻ്റെ പ്രമേയമായി ഐക്യരാഷ്ട്ര സഭ “സ്ത്രീകൾ പർവതങ്ങൾ നീക്കുന്നു” എന്ന പ്രഖ്യാപനം പർവതാരോഹകരുടെ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ വികസനത്തിൽ സ്ത്രീകളുടെ സുപ്രധാന പങ്കിനെക്കുറിച്ച് പൊതു ജനങ്ങളിൽ അവബോധം വളർത്തുകയാണ്.
ആയിരക്കണക്കിന് മീറ്റർ കനമുള്ള അവസാദ ശിലാപടലങ്ങളിൽ സമ്മർദ്ദത്തിന്റെ ഫലമായി മുകളിലോട്ടും താഴോട്ടും മടക്കുകൾ ഉണ്ടാകുന്നതിന്റെ ഫലമായി രൂപപ്പെട്ടിട്ടുള്ള മടക്കുപർവ്വതങ്ങൾ ,ബ്ലോക്ക് പർവ്വതങ്ങൾ ,അർധവൃത്താകാര പർവ്വതങ്ങൾ,ഫലകങ്ങളുടെ ചലനത്തിൻറെ ഫലമായി ഉണ്ടാകുന്ന വിടവുകൾ വഴി ഉരുകിയ ശിലാദ്രവം ഫലകസീമകളിലൂടെ പുറത്തുവന്നു രൂപ പെടുന്ന അഗ്നിപർവ്വതങ്ങൾ , ദ്രവീകരണ പ്രക്രിയ മൂലം രൂപം കൊള്ളുന്ന കപട പർവ്വതങ്ങളെ പീഠഭൂമി പർവ്വതങ്ങൾ എന്ന് പറയുന്നു കൂടാതെ അവശിഷ്ട പർവ്വതങ്ങൾ അങ്ങനെ ആറായി തരംതിരിച്ചിരിക്കുന്നു.
ഓരോ വർഷവും വിവിധ സന്ദേശങ്ങൾ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി പ്രഖ്യാപിക്കുന്നു , ഈ വര്ഷം “മല നിരകളുടെ ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുക” എന്ന സന്ദേശമാണ് മുൻപോട്ടു വെച്ചിരിക്കുന്നത് .
പ്രകൃതി സംരക്ഷണവും ആവാസ വ്യവസ്ഥയുമായും ബന്ധപ്പെട്ട് ഈ ദിനാചരണം വലിയ പ്രാധാന്യമർഹിക്കുന്നു .കാലാവസ്ഥാ മാറ്റങ്ങളുടെ ഭാഗമായി മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന ഓരോ പർവ്വതങ്ങളിലും നിന്ന് മഞ്ഞ് ഉരുകുകയും അത് അവിടുത്തെ സസ്യ ജൈവ സമ്പത്തിനെ നശിപ്പിക്കുകയും ചെയ്യുന്നതുൾപ്പടെ നിരവധി കടന്നുകയറ്റങ്ങൾക്കും ആഗോളതാപനത്തിനും വിധേയമാകുന്നതുകൊണ്ട് പർവതങ്ങൾ ഇന്ന് വലിയ ഭീഷണിയാണ് നേരിടുന്നത്.
പർവ്വതങ്ങളെക്കുറിച്ചുള്ള പഠനശാഖയാണ് ഓറോഗ്രാഫി എന്ന് പറയുന്നത് ലോകത്തു ഏറ്റവും സമ്മർദ്ദമേറിയ പർവ്വതാരോഹണവും എവറസ്റ് കൊടുമുടി ഉൾപ്പടെ കീഴടക്കിയവരെയും ഈ ദിനത്തിൽ സ്മരിക്കേണ്ടതുണ്ട് .ഹിന്ദു പുരാണത്തിലെ സമുദ്ര മഥനം നടത്തി അമൃതെടുത്ത കഥയുമായി ബന്ധപ്പെട്ട മന്ദര പർവ്വതവും
ഇസ്ലാമിക ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള പ്രദേശമാണ് ഹിറാ ഗുഹ ഉൾപ്പെടുന്ന വിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണത്തിനു തുടക്കം കുറിക്കപ്പെട്ട സ്ഥലം എന്ന ജബലുന്നൂർ അഥവാ പ്രകാശത്തിന്റെ പർവ്വതവും ,ലെബനൻ വിരുദ്ധ പർവതനിരയുടെ തെക്കേ അറ്റത്തുള്ള ഹെർമൻ പർവ്വതവും വിവിധ മത വിഭാഗങ്ങളുടെ ഭക്തിയുമായി ബന്ധപ്പെട്ട ലോകത്തെ എടുത്തു പറയേണ്ടേ വിശുദ്ധ പർവ്വതങ്ങളാണ് . ഇങ്ങ് കേരളത്തിലും ശബരിമലയും മലയാറ്റൂർ മലയും കോലാഹലം മേടുമൊക്കെ ഒരർത്ഥത്തിൽ ഭക്തി തുളുമ്പുന്ന മല നിരകളാണ് .
മലമുകളിൽ കനത്ത മഴ പെയ്യുമ്പോൾ വൻതോതിൽ വെള്ളം ഭൂമിയിലേക്ക് ഇറങ്ങുകയും ആ വെള്ളക്കെട്ട് താങ്ങാൻ മലയടിവാരത്തെ മണ്ണിന് ഉറപ്പില്ലാതെ വരുമ്പോഴാണ് ഉരുൾ പൊട്ടൽ ഉണ്ടാകുന്നത്.മലഞ്ചെരുവിലെ ഭൂമിയ്ക്കടിയിലെ ജലത്തിന്റെ അളവ് കൂടുന്നതിനനുസരിച്ചു ഉപരിതലത്തിലേക്ക് സമ്മർദം വർദ്ധിക്കുകയും ഒരു പരിധി കഴിയുമ്പോൾ ജലം ശക്തിയായി പുറത്തേക്ക് ഒഴുകുകയും ചെയ്യും. ഇതോടൊപ്പം പാറകളും വൻ വൃക്ഷങ്ങളും മറ്റും ഈ കുതിർന്ന മണ്ണിനോടൊപ്പം വലിയ തോതിൽ താഴേക്ക് പതിക്കുന്നു. 72 ഡിഗ്രിയിൽ അധികം ചെരിവുള്ള പ്രദേശങ്ങളിൽ ഉരുൾ പൊട്ടൽ സാധ്യത കൂടുതലാണ്. അങ്ങനെയുള്ള 2010ലെ പഠനപ്രകാരം കേരളത്തിന്റെ 14.4 % മേഖലകളാണ് ഉരുൾപൊട്ടൽ ഭീഷണിയുള്ളത് .മലകളിലും കുന്നുകളിലും നടക്കുന്ന അശാസ്ത്രീയ നിർമ്മാണപ്രവർത്തനങ്ങളും ഖനനവും മണ്ണിന്റെ ഘടനയിൽ വരുത്തുന്ന മാറ്റങ്ങൾ.മഴയുടെ ഘടനാമാറ്റം. ചെറിയ ഇടവേളയിൽ പെയ്യുന്ന അതിതീവ്രമഴ. ഇത് കേരളത്തിന്റെ മലയോരങ്ങളെ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള അതീവ സാധ്യതാകേന്ദ്രങ്ങളായി മാറ്റുന്നു.
കേരളത്തിന്റെ പശ്ചിമഘട്ട മല നിരകൾ നമുക്ക് ലഭിച്ച പ്രകൃതി സൗന്ദര്യത്തിന്റെയും അനുകൂല കാലാവസ്ഥയുടെയും പ്രഥമ സ്ഥാനമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു .പ്രകൃതിയുടെ വരദാനമായ ഭൂമിയുടെ ആണിക്കല്ലായ പർവ്വതങ്ങളെ സംരക്ഷിക്കാൻ ഓരോരുത്തരും മുൻപോട്ടു വരണം. മാത്രമല്ല മലയിടിച്ചു തീരപ്രദേശങ്ങൾ നികത്തുന്ന ആധുനിക വികസന സമ്പ്രദായങ്ങൾ നമ്മെ എവിടെയെത്തിക്കും എന്ന് പ്രവചിക്കാൻ കഴിയില്ല.
അന്താരാഷ്ട്ര പർവത ദിനാശംസകൾ …