Saturday, January 4, 2025
Homeകഥ/കവിതഇനിയെത്ര കാലം.. (കവിത) ✍പ്രിയൻ പോർക്കുളത്ത്

ഇനിയെത്ര കാലം.. (കവിത) ✍പ്രിയൻ പോർക്കുളത്ത്

പ്രിയൻ പോർക്കുളത്ത്

ദിനരാത്രങ്ങൾ അശ്വവേഗ
ത്തിലകലുമ്പോൾ
മറയുന്നു മർത്യന്റെ
മന്ദസ്മിതങ്ങളും
മധുര മനോജ്ഞമാം സന്ധ്യതൻ
കുങ്കുമം
വാരിവിതറിയ വിണ്ണിന്റെ
ശോഭയും..

വെയിൽകൊണ്ടു വറ്റി വരണ്ടൊരു
മണ്ണിന്റെ
മാറിലനുഭൂതിയായ്
വർഷബിന്ദു ചുംബിക്കവേ
കരിഞ്ഞുണങ്ങിയ
പുല്ലിൻതലപ്പിലും
ഹരിതഭംഗി ചമയ്ക്കുന്നു
കാലവും..

വസന്തഋതുവിനാൽ
പൂപ്പാലിക ചാർത്തി
വസുന്ധര മാദകനടനം
തുടരുമ്പോൾ
മാരിവില്ലിൻ വർണ്ണ ങ്ങളാൽ
വിണ്ണും
അവളെ പ്രണയിനി യാക്കുന്നു
നിത്യവും..

ഇനിയുമെത്രനാൾ ഈ വസുധതൻ
ചാരുത
കാണുവാൻ കാലം
സൗഭാഗ്യമേകിടും
എങ്കിലും ഭൂമിമാതാവേ നിൻ
പാദപത്മത്തിൽ
പതിതചിത്തനായ് ഞാൻ
വീണുനമിക്കട്ടെ..

✍പ്രിയൻ പോർക്കുളത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments