Thursday, December 26, 2024
Homeനാട്ടുവാർത്തകോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നവരാത്രി മഹോത്സവം

കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നവരാത്രി മഹോത്സവം

കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) നവരാത്രി മഹോത്സവം ഒക്ടോബർ 10 ,11 ,12,13 തീയതികളില്‍ നടക്കും . വ്യാഴം വൈകിട്ട് അഞ്ചു മണി മുതല്‍ പൂജവയ്പ്പ് നടക്കും വെള്ളിയാഴ്ച ദുർഗ്ഗാഷ്‌ടമിയ്ക്ക് വിശേഷാല്‍ പൂജകള്‍ ശനിയാഴ്ച മഹാനവമി ദിനത്തില്‍ ആയുധ പൂജയും വിജയദശമി ദിനമായ ഞായറാഴ്ച രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി താംബൂല സമര്‍പ്പണത്തോടെ മലയ്ക്ക് കരിക്ക് പടേനിയും പൂര്‍ണ്ണമായ പ്രകൃതി സംരക്ഷണ പൂജയും നല്‍കി അക്ഷരത്തെ ഉണര്‍ത്തും .തുടര്‍ന്ന് പൂജയെടുപ്പും വിദ്യാരംഭം കുറിക്കൽ വിദ്യാദേവി പൂജ എന്നിവ നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments