Wednesday, December 25, 2024
Homeകേരളംഎസ്. പ്രേം കൃഷ്ണൻ പുതിയ പത്തനംതിട്ട കളക്ടർ

എസ്. പ്രേം കൃഷ്ണൻ പുതിയ പത്തനംതിട്ട കളക്ടർ

തിരുവനന്തപുരം —-ഐഎഎസ് ഓഫീസർമാർക്ക് സ്ഥാനമാറ്റം. പത്തനംതിട്ട കളക്ടർ ഷിബു എയെ പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്റ്റ് ഡയറക്ടർ പ്രേം കൃഷ്ണനാണ് പുതിയ പത്തനംതിട്ട ജില്ലാ കളക്ടർ.പൊതുമരാമത്ത് വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി വിഷ്ണുരാജ് പി യെ കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. സ്പോർട്സ് കൗൺസിലിന്റെ അധിക ചുമതലയും നൽകി. ഹൗസിങ് കമ്മീഷണർ രാഹുൽ കൃഷ്ണ ശർമയാണ് പുതിയ കെ എസ്ടിപി പ്രോജക്റ്റ് ഡയറക്ടർ. ഡപ്യൂട്ടി സെക്രട്ടറി പദവിയിലാണ് നിയമനം.

RELATED ARTICLES

Most Popular

Recent Comments