Thursday, December 26, 2024
Homeകേരളംമാതൃഭൂമി ന്യൂസ്‌ ക്യാമറാമാനും എഴുത്തുകാരനുമായ എ വി മുകേഷ് റിപ്പോർട്ടിങ്ങിനിടെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു

മാതൃഭൂമി ന്യൂസ്‌ ക്യാമറാമാനും എഴുത്തുകാരനുമായ എ വി മുകേഷ് റിപ്പോർട്ടിങ്ങിനിടെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു

പാലക്കാട്: മാതൃഭൂമി ന്യൂസ്‌ ക്യാമറാമാനും എഴുത്തുകാരനുമായ എ വി മുകേഷ് (34) റിപ്പോർട്ടിങ്ങിനിടെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് ആയിരുന്നു ആക്രമണം. മലമ്പുഴ പനമരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതൃഭൂമി ഓണ്‍ലൈന്‍ പതിപ്പില്‍ ‘അതിജീവനം’ എന്ന കോളത്തില്‍ മുകേഷ് 110 ജീവിതങ്ങളെ കുറിച്ച് എഴുതിയത് ശ്രദ്ധ നേടിയിരുന്നു.

മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ ഉണ്ണിയുടേയും ദേവിയുടേയും മകനാണ്. ഭാര്യ: ടിഷ.

വാർത്താശേഖരണത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ. വി. മുകേഷിൻ്റെ അകാല വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിന് ദാരുണാന്ത്യമുണ്ടായത് വേദനാജനകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു.

വാര്‍ത്താ ദൃശ്യങ്ങള്‍ പകര്‍ത്തുകയെന്ന തന്റെ ജോലിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല മുകേഷ് എന്ന ചെറുപ്പക്കാരന്റെ മാധ്യമ പ്രവര്‍ത്തനം. അതിജീവനത്തിനു വേണ്ടി പോരാടുന്ന, എല്ലാവരാലും അവഗണിക്കപ്പെട്ട ചെറുജീവിതങ്ങളുടെ വലിയ സങ്കടങ്ങള്‍ ജനശ്രദ്ധയിലെത്തിക്കാന്‍ മുകേഷ് എപ്പോഴും ശ്രമിച്ചിരുന്നു. അതിന്റെ സാക്ഷ്യമാണ് മാതൃഭൂമി ഓണ്‍ലൈന്‍ പതിപ്പില്‍ ‘അതിജീവനം’ എന്ന കോളത്തില്‍ മുകേഷ് 110 ജീവിതങ്ങളെ കുറിച്ച് എഴുതിയത്. എല്ലാം പൊള്ളുന്ന ജീവിതാനുഭവങ്ങള്‍. ആ ജീവിതങ്ങളുടെ വേദന അതേ അര്‍ത്ഥത്തില്‍ പകര്‍ന്നു നല്‍കുന്നതായിരുന്നു മുകേഷിന്റെ എഴുത്ത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments