Sunday, December 22, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 15 | തിങ്കൾ ✍പ്രൊഫസ്സർ എ.വി. ഇട്ടി...

“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 15 | തിങ്കൾ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ഒന്നും വെറുതേ കിട്ടുന്നതല്ല
…………………………………

യാചകർക്കും അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക്കും ഭക്ഷണമെത്തിച്ചു കൊടുക്കുന്നതു തന്റെ നിയോഗമായി കണ്ടാണ്, അയാളതു ചെയ്തിരുന്നത്.
ഒരു ദിവസം ഭക്ഷണം തികയാതെ വന്നപ്പോൾ, ഹോട്ടലുകളിൽ കയറി, മിച്ചം വന്ന ഭക്ഷണം ശേഖരിച്ചാണ് വിതരണം പൂർത്തിയാക്കിയത്. ബാക്കി വന്ന ഭക്ഷണവുമായി അയാൾ വീട്ടിലെത്തി. മക്കൾ രണ്ടു പേരുമോടിയെത്തി അയാളുടെ കയ്യിലുണ്ടായിരുന്ന പൊതികൾ തട്ടിയെടുത്തു കഴിക്കാൻ തുടങ്ങി. അവരെ തടഞ്ഞു കൊണ്ട്, അയാൾ പറഞ്ഞു:
“കുഞ്ഞുങ്ങളെ പ്രാർത്ഥിച്ചതിനു ശേഷം കഴിക്കൂ!”

സമ്പാദിച്ചവനു മാത്രമേ സമ്പാദ്യത്തിന്റെ വിലയറിയുകയുള്ളു.ഓരോ ചില്ലിക്കാശിന്റെയും പുറകിലെ വിയർപ്പിന്റെ വിലയതു അദ്ധ്വാനിച്ച്
ഉണ്ടാക്കിയവനു മാത്രമേ മനസ്സിലാകൂ. സൗജന്യയമായി ലഭിക്കുന്നതൊന്നും,
ആത്യന്തികമായി സൗജന്യമല്ലയെന്ന തിരിച്ചറിവാണ്, ആളിനെയും അദ്ധ്വാനത്തെയും ബഹുമാനിക്കാൻ ഒരാളെ പഠിപ്പിക്കുന്നത്.

പണം മുടക്കാതെ ലഭിച്ചവയെല്ലാം, പാരിതോഷികങ്ങളായി കണ്ടു മറന്നു
കളയാനുള്ളവയല്ല, അവയിൽ ആരുടെയെങ്കിലുമൊക്കെ കരുതലുണ്ടാകും, കഠിനാദ്ധ്വാനമുണ്ടാകും. കൈകൂപ്പി തലകുനിച്ചു വാങ്ങേണ്ടവ, തട്ടിപ്പറിച്ചോടരുത്. സ്വീകരിക്കുന്ന രീതി നൽകപ്പെടുന്ന വസ്തുവിനോടും, നൽകുന്നയാളിനോടുമുള്ള ആദരമാണു പ്രകടമാക്കുന്നത്. എന്തുമത് അർഹിക്കുന്ന വിനയത്തോടും, ബഹുമാനത്തോടും കൂടെ കൈപ്പറ്റാൻ പഠിക്കുകയെന്നതാണു പെരുമാറ്റ മര്യാദകളിൽ ആദ്യം പഠിക്കേണ്ടത്. പണം കൊടുത്തു വാങ്ങിയെന്ന അഹങ്കാരം നിലയ്ക്കുന്നത്.
വില കൊടുത്താലും അവ ലഭിക്കാതെ വരുമ്പോളാണ്. അധികം വരുന്നതെങ്കിലും, മാന്യമായി പങ്കുവയ്ക്കാനെല്ലാവരും മനസ്സുവെച്ചിരുന്നുവെങ്കിൽ എല്ലാവർക്കും ആവശ്യത്തിനുളളത്, ഇവിടെ കാണുമായിരുന്നു

സർവ്വേശ്വരൻ തുണയ്ക്കട്ടെ
എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം!

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments