Friday, January 10, 2025
Homeകേരളംഡോ : ജിതേഷ്ജിയ്ക്ക് സാഹിത്യരത്ന പുരസ്‌കാരം സമ്മാനിച്ചു

ഡോ : ജിതേഷ്ജിയ്ക്ക് സാഹിത്യരത്ന പുരസ്‌കാരം സമ്മാനിച്ചു

തിരുവനന്തപുരം : കവിതാ സംസ്കാരിക വേദി ഏർപ്പെടുത്തിയ സാഹിത്യരത്ന പുരസ്‌കാരം കലാ-സാഹിത്യവിചിന്തകനും ഗ്രന്ഥകാരനും വീനസ് ബുക്സ് & പബ്ലിഷിംഗ് കമ്യൂൺ ചെയർമാനുമായ ഡോ. ജിതേഷ്ജിയ്ക്ക് സംസ്ഥാന രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മാനിച്ചു. അവാർഡ് ഫലകത്തോടൊപ്പം മന്ത്രി തന്നെ ഒരു തത്സമയ രേഖചിത്രം വേദിയിൽ വച്ച് വരച്ച് അവാർഡ് ജേതാവായ ജിതേഷ്ജിക്ക് സമ്മാനിച്ച് സദസ്യരെ ഒന്നടങ്കം വിസ്മയിപ്പിക്കുകയും ചെയ്തു.

സചിത്ര – പ്രഭാഷണങ്ങളിലൂടെയും സാഹിത്യബോധന ‘വരയരങ്ങു’കളിലൂടെയും വിശ്വസാഹിത്യ കൃതികളെയും എഴുത്തുകാരെയും കഥാപാത്രങ്ങളെയും അനേകലക്ഷം പ്രേക്ഷകരിലേക്ക് എത്തിച്ച സചിത്രപ്രഭാഷകനാണ് ഡോ. ജിതേഷ്ജിയെന്ന് മന്ത്രി പറഞ്ഞു.

കോന്നി വീനസ് ബുക്സ് പ്രസിദ്ധീകരിച്ച സൂഫി സാഹിത്യകാരി ബദരി പുനലൂരിന്റെ ‘ ചുവന്ന ആത്മാവ് ‘ നോവൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടർ ഡോ : എം ആർ തമ്പാനു നൽകി പ്രകാശനം ചെയ്തു.

തിരുവനന്തപുരം വൈ എം സി ഏ ബ്രിട്ടീഷ് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ: എം ആർ തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് കൺവീനർ എം എൻ ഹസ്സൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ എം പി പന്ന്യൻ രവീന്ദ്രൻ,മുൻ മന്ത്രി പന്തളം സുധാകരൻ, മുൻ എം എൽ ഏ കെ എസ് ശബരീനാഥ്, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ വി കെ ജോസഫ്, സ്വാമി സാന്ദ്രാനന്ദ, കേന്ദ്ര സാഹിത്യ അക്കാദമി മുൻ അംഗം ഡോ : കായംകുളം യൂനുസ്, സാഹിത്യകാരി ബദരി പുനലൂർ പ്രമുഖ ഓർത്തോ പീഡിക് സർജൻമാരായ ഡോ: ജെറി മാത്യു, ഡോ : എസ് ഡി അനിൽകുമാർ, ബഷീർ ഫൈസി, സജ്ജയ് ഖാൻ , ശിഹാബ് മുനമ്പത്ത് തുടങ്ങി രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കലാ -സാംസ്കാരിക-സാമൂഹ്യ രംഗത്തെ വിശിഷ്ടവ്യക്തികളെ ചടങ്ങിൽ ആദരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments