തൃശൂർ:- തൃശ്ശൂര്‍ പൊങ്ങണംകാട് എലിംസ് കോളേജിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് മര്‍ദനമേറ്റത്. മർദനത്തിൽ ജൂനിയർ വിദ്യാർത്ഥിയുടെ കൈക്ക് പരിക്കേറ്റു. മർദനമേറ്റ വിദ്യാർത്ഥിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെയായിരുന്നു രണ്ടാം വർഷ വിദ്യാർത്ഥികളും മൂന്നാം വർഷ വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷ സമയത്ത് മർദനമേറ്റ വിദ്യാർത്ഥിയുൾപ്പടെയുള്ള ജൂനിയർ വിദ്യാർത്ഥികൾ പരിസരത്തുണ്ടായിരുന്നു. ഇവർ സംഘർഷം കണ്ടുനിന്നെന്നാരോപിച്ചാണ് അന്ന് വൈകുന്നേരം ഈ വിദ്യാർത്ഥിയെയും സുഹൃത്തുക്കളെയും വളഞ്ഞിട്ട് മർദിച്ചത്.
രണ്ടാം വർഷ വിദ്യാർത്ഥികളാണ് മർദിച്ചതെന്നാണ് മർദനമേറ്റ വിദ്യാർത്ഥിയുടെയും കുടുംബത്തിന്റെയും ആരോപണം .മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി.