Logo Below Image
Friday, May 30, 2025
Logo Below Image
Homeകേരളംഉപ്പുമാവിന് പകരം ബിരിയാണി വേണം ശങ്കുവിന്റെ ആഗ്രഹം അങ്കണവാടികളിൽ ആരംഭിച്ചു : തിരുവനന്തപുരത്തെ നെടുമങ്ങാട് നഗരസഭ...

ഉപ്പുമാവിന് പകരം ബിരിയാണി വേണം ശങ്കുവിന്റെ ആഗ്രഹം അങ്കണവാടികളിൽ ആരംഭിച്ചു : തിരുവനന്തപുരത്തെ നെടുമങ്ങാട് നഗരസഭ അങ്കണവാടികളിൽ ഉപ്പുമാവിന് പകരം ബിരിയാണി വിളമ്പി

അങ്കണവാടികളിൽ ഉപ്പുമാവിന് പകരം ബിരിയാണി വിളമ്പി തിരുവനന്തപുരത്തെ നെടുമങ്ങാട് നഗരസഭ. വാർഡ് കൗണ്‍സിലറിന്‍റെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് കുട്ടികൾക്ക് ചിക്കൻ ബിരിയാണി വിതരണം ചെയ്തത്. കടയിൽ നിന്ന് വാങ്ങിയാണ് ഇത്തവണ നൽകിയതെങ്കിൽ, ഇനിമുതൽ പാകം ചെയ്ത് നൽകാനാണ് ഇവരുടെ തീരുമാനം.

അങ്കണവാടികളിൽ ഉപ്പുമാവിന് പകരം ബിരിയാണി നൽകണമെന്ന് ആലപ്പുഴയിലെ ശങ്കു എന്ന കുഞ്ഞിന്റെ ആവശ്യം സമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. പിന്നാലെ, ആവശ്യം പരിഹരിക്കാമെന്ന് മന്ത്രി വീണാ ജോർജ് അറിയിക്കുകയും ചെയ്തു. ഇതോടെയാണ് തിരുവനന്തപുരം നെടുമങ്ങാട് നഗരസഭ, 26-ാം വാർഡിലെ അങ്കണ്‍വാടികളിൽ കുട്ടികൾക്ക് ബിരിയാണി വിളമ്പിയത്.

പേരുമല, മരുതറ എന്നിവടങ്ങളിലെ അങ്കണവാടികളിൽ വാർഡ് കൗൺസിലർ ബിജുവും സുഹൃത്തുക്കളും ബിരിയാണി വിതരണം ചെയ്തു. ഇത്തവണ കടകളിൽ നിന്ന് വാങ്ങിയാണ് കുട്ടികൾക്ക് ബിരിയാണി നൽകിയതെങ്കിൽ, വരും ദിവസങ്ങളിൽ പാകം ചെയ്ത് നൽകാനാണ് തിരുമാനം.

അങ്കണവാടിയിൽ ഉപ്പുമാവ് വേണ്ട ബിർണാണിയും പൊരിച്ച കോഴിയും വേണമെന്ന ശങ്കുവിന്റെ നിഷ്കളങ്കമായ ആ​ഗ്രഹം പറയുന്ന് വീഡിയോ അമ്മയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ