പെരുമ്പാവൂർ: ‘ജീവകാരുണ്യ പ്രവർത്തന മേഖലയിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സ്നേഹാലയ ചെയർമാൻ ഡീക്കൺ ഡോ.ടോണി മേതലക്ക് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ബഹുമതി ലഭിച്ചു. കഴിഞ്ഞ 25 വർഷക്കാലത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ (5001) ആയിരത്തിലധികം കുടുംബങ്ങൾക്ക് കൈത്താങ്ങാവുകയും പെരുമ്പാവൂർ ആശ്രമം സ്കൂൾ ജ്ഷനിൽ സ്നേഹാലയ മാട്രിമോണി ആൻ്റ് മെമെൻ്റോ ഷോപ്പ് എന്ന സ്ഥാപനം നടത്തുകയും ഇതിൽ നിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ടി മാത്രം ഉപയോഗിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു എന്ന നിലയിലാണ് ഈ ബഹുമതി ലഭിച്ചത്.
രണ്ട് വർഷം മുൻപ് ഗ്ലോബൽ ഹ്യൂമൺ പീസ് യൂണിവേഴ്സിറ്റി സോഷ്യൽ സർവ്വീസിന് ഹോണററി ഡോക്ടറേറ്റ് ബഹുമതി നൽകി ആദരിച്ചിരുന്നു. ഡോ APJ അബ്ദുൾ കലാം അവാർഡ്’ ഡോ. അംബേക്ദർ അവാർഡ് ഭാരത് കലാരത്ന അവാർഡ തുടങ്ങി ദേശീയ അവാർഡുകൾ സഹിതം 100 ലധികം പുരസ്കാരങ്ങൾ ‘ലഭിച്ചിട്ടുണ്ട്. സാധുക്കളായ രോഗികൾ ‘ഹാർട്ട് രോഗികൾ ‘കിഡ്നി രോഗികൾ എന്നിവർക്കൊക്കെ ചികിൽസാ സഹായം ചെയ്യുന്നു. ഭവനനിർമ്മാണ സഹായം. സ്വയം തൊഴിൽ സംരഭ സഹായം വിവാഹ സഹായം രക്തദാനം കേശദാന ക്യാമ്പുകൾ നടത്തി ക്യാൻസർ രോഗം വന്ന് മുടി കൊഴിഞ്ഞു പോയവർക്ക് സൗജന്യമായി വിഗ്ഗ് നിർമ്മിച്ച് നൽകൽ, പട്ടിണി പാവങ്ങൾക്ക് അരി സാമാനങ്ങൾ ഭക്ഷണ കിറ്റുകൾ തുടങ്ങിയവയെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. ഇനിയും മരണം വരെ സാധുങ്ങൾക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു.
സാമ്പത്തികമായും ആത്മീയമായും ശാരീരികമായും സഹായിച്ചിട്ടുള്ളവരെ പ്രത്യേകം ഓർക്കുകയും പ്രാർത്ഥിക്കയും ചെയ്യുന്നു. ഈ പുരസ്കാരം എൻ്റെ മാത്രമല്ല, സ്നേഹാലയയെ സഹായിച്ചിട്ടുള്ള എല്ലാവര്ക്കും സമർപ്പിക്കുന്നു .എല്ലാവർക്കും വേണ്ടി സമർപ്പിക്കുന്നു എന്ന് ഡീക്കൺ ഡോ.ടോണി മേതല പറഞ്ഞു.