Wednesday, December 25, 2024
Homeകേരളംസിഗററ്റ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ടുപേർ കുത്തേറ്റു മരിച്ചു, മൂന്നുപേർ അറസ്റ്റിൽ

സിഗററ്റ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ടുപേർ കുത്തേറ്റു മരിച്ചു, മൂന്നുപേർ അറസ്റ്റിൽ

ന്യൂഡൽഹി : വടക്കുപടിഞ്ഞാറൻ ദില്ലിയിലെ ബൽസാവ ഡയറി ഏരിയയിൽ സിഗരറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ രണ്ട് പേരെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടി. സമീർ, ഫർദീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്.  കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

സമീറും ഫർദീനെയും ഇവരുടെ ബന്ധു വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഇവിടെ വെച്ച് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായി. അർദ്ധരാത്രിയോടെ ബന്ധുക്കളായ സമീറും ഫർദീനും ഒരുമിച്ച് പുറത്തേക്ക് പോയി. പിന്നാലെയെത്തിയ സംഘം ഇവരെ കത്തികൊണ്ടു കുത്തുകയായിരുന്നു. ആക്രമണത്തിൽ മുബിൻ എന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. ബന്ധു വീട്ടിൽ വെച്ചുണ്ടായ തർക്കത്തിന്‍റെ തുടർച്ചയായാണ് ആക്രമണണെന്ന് മുബിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

പരിക്കേറ്റ മുബിൻ ആണ് ആക്രമണ വിവരം പൊലീസിൽ വിളിച്ച് അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് എത്തി പരിക്കേറ്റവരെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊല്ലപ്പെട്ട സമീറിന് അടിവയറ്റിലും തോളിലും മൂർച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തിൽ ഗുരുതമായി പരിക്കേറ്റിരുന്നു. കൊല്ലപ്പട്ട ഫർദ്ദീൻ റിക്ഷാ ഡ്രൈവറാണ്. ഇയാൾ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു.

കേസിൽ അബ്ദുൾ സമ്മി (19), വികാസ് (20), അർഷ്‌ലാൻ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവർ കൊല്ലപ്പെട്ട സമീറിനോടും ഫർദീനിനോടും സിഗരറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ സിഗരറ്റ് നൽകാൻ കൂട്ടാക്കിയില്ല. ഇതിനെ തുർന്നുണ്ടായ തർക്കത്തിനൊടുവിലാണ് പ്രതികൾ ഇരുവരെയും കത്തി കൊണ്ട് കുത്തിയതെന്ന് പൊലീസ് പറഞ്ഞു.  സംഭവ സ്ഥലത്തു നിന്നും  സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും രക്തംപുരണ്ട  വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments