Monday, December 23, 2024
Homeനാട്ടുവാർത്തഡോ.എം. എസ്. സുനിലിന്‍റെ 302- മത് സ്നേഹഭവനം : വിഷുക്കൈനീട്ടം

ഡോ.എം. എസ്. സുനിലിന്‍റെ 302- മത് സ്നേഹഭവനം : വിഷുക്കൈനീട്ടം

ഡോ.എം. എസ്. സുനിലിന്‍റെ 302- മത് സ്നേഹഭവനം : വിഷുക്കൈനീട്ടം

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സ്വന്തമായി വീടുകൾ ഇല്ലാതെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 302 -മത് സ്നേഹഭവനം മച്ചി പ്ലാവ് ആയുത്തുംപറമ്പിൽ വിധവയായ ഷൈനിക്കും കുടുംബത്തിനും ആയി ചിക്കാഗോ മലയാളി അസോസിയേഷൻ അംഗമായ ആഗ്നസ് മാത്യുവിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി.

വീടിന്‍റെ താക്കോൽദാനവും ഉദ്ഘാടനവും ആഗ്നസ് മാത്യു നിർവഹിച്ചു. വർഷങ്ങളായി ഭർത്താവ് മരിച്ചുപോയ ഷൈനി മകൻറെ സംരക്ഷണയിൽ ആയിരുന്നു . ഒരു വർഷത്തിനു മുമ്പ് മകൻ ആക്സിഡന്റിൽ മരണപ്പെടുകയും ഷൈനിയും മകൻറെ കുഞ്ഞും അടങ്ങുന്ന കുടുംബം വീടോ സ്ഥലമോ ഇല്ലാതെ എങ്ങോട്ട് പോകണമെന്ന് അറിയാത്ത അവസ്ഥയിൽ കഴിയുമ്പോൾ മച്ചി പ്ലാവിൽ സാബു പി. ഐ . 4 സെൻറ് സ്ഥലം ദാനമായി നൽകുകയും പ്രസ്തുത സ്ഥലത്ത് ടീച്ചർ രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും അടങ്ങിയ വീട് പണിത് നൽകുകയും ആയിരുന്നു .

ചിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്താൽ പണിയുന്ന പതിനേഴാമത് സ്നേഹഭവനമാണ് ഇവർക്കായി ടീച്ചർ വിഷുക്കൈനീട്ടം ആയി നിർമ്മിച്ചു നൽകിയത്. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ .പി. ജയലാൽ., അന്നമ്മ എബ്രഹാം .,സാബു. പി. ഐ., ഡേവിഡ് പി .ഐ., എന്നിവർ പ്രസംഗിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments