Tuesday, December 24, 2024
Homeകേരളംഓൾ ഇന്ത്യ എൽ ഐ സി ഏജൻ്റ് ഫെഡറേഷൻ വടകര ബ്രാഞ്ച് സമ്മേളനം.

ഓൾ ഇന്ത്യ എൽ ഐ സി ഏജൻ്റ് ഫെഡറേഷൻ വടകര ബ്രാഞ്ച് സമ്മേളനം.

റിപ്പോർട്ടർ, രവി കൊമ്മേരി.

വടകര തേജസ് കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച ഓൾ ഇന്ത്യ എൽ ഐ സി ഏജൻ്റ് ഫെഡറേഷൻ വടകര ബ്രാഞ്ച് സമ്മേളനം കെ. മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു. എൽ.ഐ.സി.യുടെ ഇന്നത്തെ വളർച്ചയ്ക്ക് പിന്നിൽ എൽ.ഐ.സി. എജൻ്റ്മാരുടെ കഠിനാധ്വാണമാണെന്നും, എന്നാൽ അതിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്നില്ല എന്നത് വസ്തുതയാണെന്നും, കൂടുതൽ ആനുകൂല്യങ്ങൾക്ക് വേണ്ടി എജൻ്റ്മാർ ശബ്ദമുയർത്തണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ കെ. മുരളിധരൻ എം.പി. അഭിപ്രായപ്പെട്ടു.

എൽ ഐ സി മാനേജ്മെൻ്റും , IRDA യും , കേന്ദ്ര ഗവൺമെൻ്റും ചേർന്ന്, LIC ഏജൻ്റ് മാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിനെതിരെ പ്രതിഷേധമുയർത്തിക്കൊണ്ടാണ് സമ്മേളനം നടന്നത്. വരുന്ന നാളുകളിൽ ഏജൻ്റ് മാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന മാനേജ് മെൻ്റിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി സംഘടന മുന്നോട്ട് പോകുകയാണെന്നും, അതിൻ്റെ മുന്നോടിയാണ് സമ്മേളനങ്ങൾ എന്നും, മുഴുവൻ ഏജൻ്റ്മാരും പ്രതിഷേധ പരിപാടികളിൽ അണിനിരക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ബ്രാഞ്ച് പ്രസി. കെ. സോമൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസി. കെ. പി. കരുണാകരൻ, കെ. ജയപ്രകാശൻ, വി.പി. ഗീത, പ്രബിത, സുധീർ കുളങ്ങരത്ത്, പി. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. അശോകൻ തുണേരി, പി.എം.ചന്ദ്രൻ, ശ്യാമള കൃഷ്ണാർപിതം എന്നിവരെ ചടങ്ങിൽ ആദരിച്ചു.

റിപ്പോർട്ടർ,
രവി കൊമ്മേരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments