ഡാളസ് : അമേരിക്കയിലെ മികച്ച മധ്യമ പ്രവർത്തകർ , മികച്ച മലയാളി സംഘടനാ പ്രവർത്തകൻ, ആതുര സേവന പ്രവർത്തകൻ എന്നിവരെ കണ്ടെത്തുന്നതിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസിനു ലഭിച്ച നാമനിർദേശങ്ങളിൽ നിന്നും അർഹരെന്നു കണ്ടെത്തിയ ജോയിച്ചൻ പുതുകുളം, ജോസ് കണിയാലി(മികച്ച മധ്യമ പ്രവർത്തകർ) , ഐ വർഗീസ് (മികച്ച മലയാളി സംഘടനാ പ്രവർത്തകൻ) ഏലിയാമ്മ ഇടിക്കുള (മികച്ച ആതുര ശുശ്രുഷ സേവക) എന്നിവരെ തിരഞ്ഞെടുത്തു. ഡോ ഹരി നമ്പൂതിരി,ഡോ.സ്റ്റീവൻ പോട്ടൂർ,എബ്രഹാം മാത്യൂസ് (കൊച്ചുമോൻ ), ലാലി ജോസഫ്:എന്നിവർ ഉൾപ്പെടുന്ന നാലംഗ അവാർഡ് കമ്മിറ്റിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.
പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അദ്ധ്യക്ഷതയിൽ ജനുവരി 6 നു ചേർന്ന ഐ പി സി എൻ റ്റി കമ്മിറ്റി അവാർഡ് കമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ചു . അമേരിക്കൻ മാധ്യമ പ്രവർത്തർക്കർക്ക് ക്യാഷ് അവാർഡ് പ്രഖ്യാപിക്കുന്ന ആദ്യമാധ്യമ സംഘടനയാണ് ഐ പി സി എൻ റ്റി.ഡിസംബർ 31 വരെ ലഭിച്ച നിരവധി നോമിനേഷനുകൾ അവാർഡ് കമ്മിറ്റി വിശദമായി വിലയിരുത്തിയതിനു ശേഷമാണ് ജേതാക്കളെ കണ്ടെത്തിയതെന്നും ഡോ ഹരി നമ്പൂതിരി പറഞ്ഞു
മികച്ച വ്യക്തികളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്നു ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് , ജനറല്‍ സെക്രട്ടറി ബിജിലി ജോർജ് , ട്രഷറര്‍ ബെന്നി ജോൺ എന്നിവര്‍ ചൂണ്ടിക്കാട്ടി.