Saturday, September 21, 2024
Homeകേരളംവയനാട് ദുരന്തത്തിൽ മരണം 104 : വ്യോമസേനയുടെ ഹെലികോപ്ടറിൽ എയർ ലിഫ്റ്റിങ് ആരംഭിച്ചു

വയനാട് ദുരന്തത്തിൽ മരണം 104 : വ്യോമസേനയുടെ ഹെലികോപ്ടറിൽ എയർ ലിഫ്റ്റിങ് ആരംഭിച്ചു

മുണ്ടക്കൈയില്‍ കുടുങ്ങിയ നൂറോളം പേരെ സൈന്യം കണ്ടെത്തി

വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 104 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്നു.ഒട്ടനവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യോമസേനയുടെ ഹെലികോപ്ടറിൽ എയർ ലിഫ്റ്റിങ് ആരംഭിച്ചു

ദുരന്തസ്ഥലത്ത് ഇനിയും ഒട്ടേറെപേരെ കണ്ടെത്താനുണ്ട്.കണ്ടെത്തിയ മൃതദേഹങ്ങൾ പലതും തിരിച്ചറിയാനായിട്ടില്ല. ഇതുവരെ 34 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞത് . ചൂരല്‍മലയും മുണ്ടക്കൈയും കേന്ദ്രീകരിച്ച് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സൈന്യം ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. മുണ്ടക്കൈയില്‍ കുടുങ്ങിയ നൂറോളം പേരെ സൈന്യം കണ്ടെത്തി.വ്യോമസേനയുടെ ഹെലികോപ്ടറിൽ എയർ ലിഫ്റ്റിങ് ആരംഭിച്ചു.ചൂരൽമലയിൽ കുടുങ്ങിക്കിടന്നവരെ എയർലിഫ്റ്റ് ചെയ്ത് പുറത്തെത്തിച്ചു. പരിക്കേറ്റവരെയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെയുമാണ് എയർ ലിഫറ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments