സ്നേഹ സന്ദേശം
☘️🥀💚💚💚🥀☘️
“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
🍀🍀🍀
ജീവിതം അനുനിമിഷം നദിപോലെ ഒഴുകിക്കൊണ്ടേയിരിക്കുന്നു..
ഒഴുകുമ്പോൾ..
സന്തോഷകരമായ നിമിഷങ്ങൾ..
കടന്നു വരുന്നു..പോവുന്നു..
ദു:ഖങ്ങൾ..കടന്നു വരുന്നു…. പോവുന്നു..
പ്രതിസന്ധികൾ..വരുന്നു…. പോവുന്നു..
യാത്രയിൽ ലഭിച്ച തിക്താനുഭവങ്ങളും സങ്കടങ്ങളും ദു:ഖങ്ങളും..
വേദനകളും..പലപ്പോഴും കാലം മായ്ച്ചു കളയുന്നതും മാഞ്ഞു പോകുന്നതുമായിരുന്നു…
എന്നാൽ അതെല്ലാം കളയാതെ എടുത്ത് നാം കൂടെക്കരുതിയിരിക്കുന്നു..
യാത്രയിലുടനീളം ഇടയ്ക്കിടെ കരുതിയ ഭാണ്ഡക്കെട്ടഴിച്ച് നോക്കി ചിന്തയിൽ മുഴുകി ഇപ്പോഴുള്ള യാത്ര ചില നേരം മറന്ന് ഭൂതകാലത്തിൽ ജീവിക്കുന്നു..
ആദ്യം നമ്മിൽ വിശ്വസിക്കുവാനും.. ഇന്നിൽ ജീവിക്കുവാനും..
നല്ലത് മാത്രം വരും എന്ന് ചിന്തിച്ച് മുമ്പോട്ടുള്ള യാത്ര തുടരാനും നമുക്കാവണം..
നമ്മെ നിത്യം പ്രചോദിപ്പിക്കുന്ന മഹത് വചനങ്ങൾ എന്നും നമുക്ക്
കരുത്താണ്…
സ്വാമി വിവേകാനന്ദൻ ലോകത്തിന് നൽകിയ മഹത് വചനങ്ങളിൽ
ഏഴ് സന്ദേശങ്ങൾ നല്ല ബോധ്യങ്ങൾ നൽകും.. നല്ല കരുത്ത് നൽകും..
☘️ “നിങ്ങള്‍ എന്ത് ചിന്തിക്കുന്നുവോ അതായിത്തീരും. നിങ്ങള്‍ ദുര്‍ബ്ബലനാണെന്ന് സ്വയം വിചാരിച്ചാല്‍ ദുര്‍ബ്ബലനായിത്തീരും; മറിച്ച് കരുത്തനാണെന്ന് വിശ്വസിച്ചാല്‍ നിങ്ങള്‍ കരുത്തനായിത്തീരും.”
☘️ “മുപ്പത്തി മുക്കോടി ദേവന്മാരില്‍ വിശ്വസിച്ചാലും നിങ്ങള്‍ക്ക് നിങ്ങളില്‍ത്തന്നെ വിശ്വാസം ഇല്ലെങ്കില്‍ ഒരു പ്രയോജനവുമില്ല. നിങ്ങളില്‍ വിശ്വസിക്കുക, സത്യത്തിനുവേണ്ടി നിലകൊള്ളുക, കരുത്തരായിരിക്കുക, ഇതാണ് വേണ്ടത്.”
☘️ “കരുത്ത്, കരുത്താണ് ജീവിതത്തില്‍ ഏറ്റവും ആവശ്യം. പാപം, ദുഃഖം എന്നിങ്ങനെയുള്ളതിനെല്ലാം കാരണം ദൗര്‍ബല്യമാണ്.”
☘️”മറ്റുള്ളവര്‍ക്കായി ജീവിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത്. അല്ലാതുള്ളവര്‍ മരിച്ചവരാണ്.”
☘️ “മനസ്സ് ശുദ്ധമായിരിക്കുക, മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുക; ഇതാണ് എല്ലാ ആരാധാനയുടെയും അടിസ്ഥാനം”
☘️ “വിജയമാണ് ജീവിതം; പരാജയം മരണമാണ് ”
☘️”മതം എന്നത് സാക്ഷാത്കാരമാണ്. അല്ലാതെ വാചകക്കസര്‍ത്തോ തത്ത്വസംഹിതകളോ സിദ്ധാന്തങ്ങളോ അല്ല”
🌱🌱
“നിങ്ങള്‍ ദുര്‍ബ്ബലനാണെന്ന് സ്വയം വിചാരിച്ചാല്‍ ദുര്‍ബ്ബലനായിത്തീരും;
മറിച്ച് കരുത്തനാണെന്ന് വിശ്വസിച്ചാല്‍ നിങ്ങള്‍ കരുത്തനായിത്തീരും.”
സ്വാമി വിവേകാനന്ദൻ്റ ഈ വാക്കുകൾ ജീവിതയാത്രയിൽ ഉടനീളം
മനസ്സിൽ കരുതാം..
പ്രതിസന്ധികളിൽ തളർന്ന് പോകാതെ മുമ്പോട്ട് പോകാൻ കഴിയുന്നവരാണ്… കരുത്തരാണ്… നമ്മൾ എന്ന ചിന്ത ശക്തിപകരും..
ഒപ്പം മറ്റുള്ളവർക്കായ് കഴിയുന്ന നന്മകൾ ചെയ്യാനും ഈ ചിന്തകൾ മുഖാന്തിരമാവട്ടെ…
എല്ലാ പ്രിയപ്പെട്ടവർക്കും ശുഭദിനാശംസകൾ നേരുന്നു..