Monday, December 23, 2024
Homeഇന്ത്യമണിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടല്‍ രണ്ടുപേർ കൊല്ലപ്പെട്ടു.

മണിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടല്‍ രണ്ടുപേർ കൊല്ലപ്പെട്ടു.

വംശീയ കലാപം തുടരുന്ന മണിപ്പൂരിലെ കിഴക്കന്‍ ഇംഫാൽ ജില്ലയിലെ കാങ്‌കോക്പിയില്‍ വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.ആയുധധാരികളായ രണ്ട് സംഘം പരസ്പരം നടത്തിയ വെടിവയ്പ്പിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടതെന്നും മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞദിവസം തെങ്‌നൗപാൽ ജില്ലയിൽ സായുധ ഗ്രാമ സന്നദ്ധപ്രവർത്തകരും അജ്ഞാതരായ തോക്കുധാരികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കേന്ദ്ര‑സംസ്ഥാന സേനകളെ വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം മെയ് മൂന്നിന് മണിപ്പൂരിൽ ആരംഭിച്ച വംശീയ കലാപത്തെത്തുടർന്ന് ഇതിനകം 219 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. മെയ്തി സമുദായത്തിന് പട്ടികവർഗ (എസ്‌ടി) പദവി അനുവദിച്ചതിനെതിരെ കുക്കി വിഭാഗം രംഗത്ത് വന്നതോടെയാണ് സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments