Friday, November 15, 2024
Homeകേരളംഐ സി എ ആർ-സി ടി സി ആർ ഐ-യിൽ ലോക ബൗദ്ധിക സ്വത്തവകാശ ദിനം...

ഐ സി എ ആർ-സി ടി സി ആർ ഐ-യിൽ ലോക ബൗദ്ധിക സ്വത്തവകാശ ദിനം ആഘോഷിച്ചു

ഐ സി എ ആർ- സി ടി സി ആർ ഐ-യിൽ ലോക ബൗദ്ധിക സ്വത്തവകാശ ദിനം ആഘോഷിച്ചു. ‘ ബൗദ്ധിക സ്വത്തവകാശ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ: നവീകരണവും സർഗ്ഗാത്മകതയും ഉപയോഗിച്ച് നമ്മുടെ പൊതു ഭാവി കെട്ടിപ്പടുക്കുക’ എന്ന പ്രമേയത്തിലാണ് ദിനാചരണം നടത്തിയത്.

ഒരു വാരം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ദിനാചരണത്തിൻ്റെ ഭാ​ഗമായി നടക്കുക. ഐ സി എ ആർ-സി ടി സി ആർ ഐ ഡയറക്ടർ ഡോ. ജി ബൈജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ രാജ്യങ്ങളിൽ സ്ഥാപിതമായ ഐപി വിൻഡോയിലൂടെ കാര്യമായ ശാസ്ത്രീയ ഉൽപ്പാദനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു. വിവിധ ഏജൻസികളുമായുള്ള പ്രവർത്തനപരമായ സഹകരണത്തിലൂടെ ഐപി അവബോധവും പരിശീലനവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

സയന്റിസ്റ്റ് ജി (സീനിയർ ഗ്രേഡ്) ഉം SCTIMST – TiMED ഇൻകുബേറ്റർ CEOയുമായ Er. എസ്. ബൽറാം ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പേറ്റന്റുകൾ, ഡിസൈനുകൾ, പകർപ്പവകാശങ്ങൾ, വ്യാപാരമുദ്രകൾ എന്നിവ ഉൾപ്പെടുന്ന ശക്തമായ ഒരു ബൗദ്ധിക സ്വത്തവകാശ പോർട്ട്‌ഫോളിയോ ഒരു സാമൂഹിക മാറ്റത്തെ ത്വരിതപ്പെടുത്തുന്ന ഒരു ഗവേഷണ സ്ഥാപനത്തിന്റെ നൂതനവും ക്രിയാത്മകവുമായ ഗവേഷണ നേട്ടങ്ങളെ സൂചിപ്പിക്കുന്നു എന്ന കാഴ്ചപ്പാടോടെ, Er. എസ്. ബൽറാം നടത്തിയ ‘ഐപി ടോക്കോ’‌ടു കൂടിയാണ് ദിനാചരണത്തിന് ആരംഭമായത്. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി അതിന്റെ ‘ഐപി പാത’ ആവിഷ്‌കരിച്ചതും ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ചെടുത്ത ‘ജീവൻ രക്ഷാ സാങ്കേതിക വിദ്യകൾ’ ഉപയോഗിച്ച് ഡൈനാമിക് സ്റ്റാർട്ടപ്പുകൾ സൃഷ്ടിച്ചതും അദ്ദേഹം വിവരിച്ചു. ഒരു സഹകരണ പ്ലാറ്റ്‌ഫോമിലൂടെ സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും ടൈമെഡ് പിന്തുടരുന്ന പ്രധാന ഇൻകുബേഷൻ തന്ത്രങ്ങൾ അദ്ദേഹം വിവരിച്ചു. 79 ഓളം ശാസ്ത്രജ്ഞരും ഗവേഷകരും വിദ്യാർത്ഥികളും ഐപി ടോക്കിൽ പങ്കെടുത്തു.

ഐപി ടോക്കിനൊപ്പം, ഐസിഎആർ-സിടിസിആർഐ അഗ്രി-ബിസിനസ് ഇൻകുബേറ്റർ (ഐസിഎആർ-സിടിസിആർഐ എബിഐ), ഐപി ഉറവിടങ്ങളെ വാണിജ്യവൽക്കരിക്കാവുന്ന സാങ്കേതികവിദ്യകളാക്കി മാറ്റുന്നതിനുള്ള കഴിവുകൾ ആർജിക്കുന്നതിനായി വെള്ളായണിയിലെ കേരള കാർഷിക സർവകലാശാലയിലെ കോളേജ് ഓഫ് അഗ്രികൾച്ചറിലെ വിദ്യാർത്ഥികൾക്കായി ”സാങ്കേതിക വാണിജ്യവൽക്കരണത്തെയും ലൈസൻസിംഗിനെയും കുറിച്ചുള്ള ദ്വിദിന ശിൽപശാലയും” സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സയന്റിസ്റ്റും ഐസിഎആർ-സിടിസിആർഐ എബിഐയുടെ ചുമതലയുമുള്ള ഡോ. പി. സേതുരാമൻ ശിവകുമാർ 23 കാർഷിക വിദ്യാർത്ഥികൾക്ക് ഐപി പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ്, ടെക്‌നോളജി ലൈസൻസിംഗ് – ഐപി മൂല്യനിർണ്ണയം, ലൈസൻസിംഗ് എന്നിവയിൽ നൈപുണ്യ പരിശീലന സെഷനുകൾ നടത്തി. ഐസിഎആർ-സിടിസിആർഐ എബിഐയിൽ ടെക്‌നോളജി പ്രദർശനവുമായി ബന്ധപ്പെട്ട് ഐസിഎആർ-സിടിസിആർഐ ശാസ്ത്രജ്ഞരുമായി വിദ്യാർഥികളുടെ ആശയവിനിമയവും പരിപാടിയു‌ടെ സംഘടിപ്പിച്ചു.

ബൗദ്ധിക സ്വത്തവകാശങ്ങളെ (IP) കുറിച്ചും മനുഷ്യപുരോഗതിയെ നയിക്കുന്നതിനുള്ള നവീകരണത്തെയും സർഗ്ഗാത്മകതയെയും അത് എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു എന്നതിനെ കുറിച്ചുളള ബോധവത്ക്കരണ പ്രചരണത്തിനായി എല്ലാ വർഷവും ഏപ്രിൽ 26നാണ് ലോക ബൗദ്ധിക സ്വത്തവകാശ ദിനം ആഘോഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments