കൊയിലാണ്ടി: മകനെ സ്കൂളിൽ നിന്നു കൂട്ടാൻ പോയ 29കാരനായ പിതാവ് കുഴഞ്ഞു വീണു മരണപ്പെട്ടു. കാട്ടിലപ്പീടിക
എംഎസ്എസ് സ്കൂളിൽ നഴ്‌സറി ക്ലാസിൽ പഠിക്കുന്ന മകനെ കൂട്ടിക്കൊണ്ടു വരാൻ പോയ പിതാവ് കണ്ണങ്കടവ് ഫാത്തിമാസിൽ മുഹമ്മദ് ഫൈജാസ് (29) ആണ് കുഴഞ്ഞുവീണു മരിച്ചത്.
തളർന്നുവീണ ഫൈജാസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ്: ഫൈസൽ (കെ.പി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പുതിയങ്ങാടി). മാതാവ്: ഫസീല കണ്ണങ്കടവ്. ഭാര്യ: നിഷാന വടകര. മകൻ: മുഹമ്മദ് റയാൻ (കാട്ടില പീടിക എംഎസ്എസ് സ്കൂൾ കെജി വിദ്യാർഥി). സഹോദരങ്ങൾ: ഫാത്തിമ ഫസ് (ഓപ്ടോമെട്രി കുന്ദമംഗലം), മുഹമ്മദ് ഫജർ (മൊബെൽ ടെക്‌നീഷ്യൻ കോഴിക്കോട്).