ടെറൽ(ടെക്സസ്): ഞായറാഴ്ച രാത്രി ട്രാഫിക് സ്റ്റോപ്പിൽ വെടിയേറ്റ് ഒരു ടെറൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. ഏകദേശം 11 മണിക്ക് എസ്. സ്റ്റേറ്റ് ഹൈവേ 34 ൻ്റെ 1600 ബ്ലോക്കിൽ ഒരു സൂപ്പർ 8 മോട്ടലിന് സമീപം ഒരു ഡ്രൈവറെ പരിശോധനക്കായി തടഞ്ഞു നിർത്തി.തുടർന്നു അപ്രതീക്ഷിതമായി ഡ്രൈവർ ഓഫീസർ ജേക്കബ് കാൻഡനോസിനി നേരെ നിറയൊഴിക്കുകയായിരുന്നു
ട്രാഫിക് സ്റ്റോപ്പ് സമയത്ത് കൻഡനോസ ഒരു കവർ യൂണിറ്റ് അഭ്യർത്ഥിച്ചതായും അധിക ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചു . കൻഡനോസയെ ഫോർണിയിലെ ബെയ്‌ലർ സ്‌കോട്ട് & വൈറ്റ് ഫാമിലി മെഡിക്കൽ സെൻ്ററിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംശയിക്കുന്നയാളുടെ ലൈസൻസ് പ്ലേറ്റ് വിവരങ്ങൾ കാൻഡനോസ പ്രതികരിച്ച ഉദ്യോഗസ്ഥർക്ക് നൽകി. ഓഫ് ഡ്യൂട്ടി ഓഫീസർമാരും ടെക്സസ് സ്റ്റേറ്റ് ട്രൂപ്പർമാരും പിന്നീട് ടെറലിന് 30 മൈൽ കിഴക്ക് വാൻ സാൻഡ് കൗണ്ടിയിൽ കാൻ്റൺ ഏരിയയിൽ വാഹനം കണ്ടെത്തിയതായി ടെറൽ പോലീസ് ഡിപ്പാർട്ട്‌മെൻ്റിലെ ലെഫ്റ്റനൻ്റ് മേരി ഹൗഗർ പറഞ്ഞു
.
ഉദ്യോഗസ്ഥർ K-9 കളും ഡ്രോണുകളും ഉപയോഗിച്ച് പ്രദേശം കാൽനടയായി തിരഞ്ഞു, സംശയിക്കുന്നയാളെ ഇൻ്റർസ്റ്റേറ്റ് 20-ൽ നിന്ന് മിൽ ക്രീക്ക് റിസോർട്ടിന് ചുറ്റും തിങ്കളാഴ്ച പുലർച്ചെ 5:30 ന് കസ്റ്റഡിയിലെടുത്തതായും കോഫ്മാൻ കൗണ്ടി ഡിറ്റൻഷൻ സെൻ്ററിൽ പാർപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ട് ചെയ്തു.
കസ്റ്റഡിയിലെടുത്ത പ്രതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ടെറൽ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വെടിവയ്പ്പിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ എന്താണ് സംഭവിച്ചത്, എത്ര തവണ കാൻഡനോസ വെടിയേറ്റു, അല്ലെങ്കിൽ അദ്ദേഹത്തിന് വെടിയുതിർക്കാൻ കഴിഞ്ഞോ എന്നതും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിട്ടില്ല.
2024 ജൂലൈ മുതൽ ടെറൽ പോലീസ് ഡിപ്പാർട്ട്‌മെൻ്റിലെ പോലീസ് ഓഫീസറാണ് കാൻഡനോസ