Saturday, October 19, 2024
Homeകേരളംഇരവിപുരത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു

ഇരവിപുരത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു

കൊല്ലം  പള്ളിത്തോട്ടം സ്വദേശി മനീഷ് (31), ഇരവിപുരം പനമൂട് സ്വദേശി പ്രവീൺ (32) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി 11.30 ഓടെ തകർന്നുകിടക്കുന്ന തീരദേശ റോഡിലാണ് അപകടമുണ്ടായത്. മനീഷായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. റോഡിലെ കുഴിയിൽ വീണ ബൈക്കിന്റെ നിയന്ത്രണം വിട്ട് തെന്നി മാറുകയും ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. മുന്നിൽ പോയ വാഹനത്തിലിടിച്ചാണ് അപകടമുണ്ടായതെന്നും നാട്ടുകാർ പറയുന്നുണ്ട്.

ഇരുവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു. മൃതദേഹങ്ങൾ കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇരുവരുടെയും സംസ്കാരം ഞായറാഴ്ച നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments