മൃതദേഹം ആദ്യം സെപ്റ്റിക് ടാങ്കില് തള്ളിയ ഒന്നാംപ്രതി കൂട്ടുപ്രതികളറിയാതെ മൃതദേഹം ഇവിടെനിന്ന് മാറ്റിയോ എന്നതാണ് സംശയം.
കലയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില് തള്ളിയതായി അറസ്റ്റിലായ പ്രതികളിലൊരാളാണ് മൊഴി നല്കിയത്. ഇതനുസരിച്ചാണ് പൊലീസ് സംഘം അനില്കുമാറിന്റെ വീട്ടിലെത്തി സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തിയത്. എന്നാല് ഈ പരിശോധനയില് മൃതദേഹാവശിഷ്ടങ്ങളൊന്നും കിട്ടിയിട്ടില്ലെന്നാണ് സൂചന. ഇതോടെയാണ് മൃതദേഹം മാറ്റിയെന്ന സംശയം ഉയര്ന്നത്.
അതിനിടെ, കേസിലെ ഒന്നാം പ്രതിയും കലയുടെ ഭര്ത്താവുമായ അനില് ഇസ്റാഈലില് ചികിത്സയിലാണെന്നാണ് സൂചന. ഇയാള് അവിടെ ആശുപത്രിയിലാണെന്ന് റിപ്പോര്ട്ടുകള് പറയുന്നു. രക്തസമ്മര്ദം കൂടിയെന്നും മൂക്കില് നിന്ന് രക്തം വന്നെന്നുമാണ് വിവരം. ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടര്മാരാണ് വിവരം കുടുംബത്തെ അറിയിച്ചത്.
അതേസമയം, അനിലിനെ നാട്ടിലെത്തിക്കാനുള്ള നടപടികള് ദ്രുതഗതിയിലാക്കിയിട്ടുണ്ട്. രണ്ടു ദിവസത്തനിനകം നാട്ടിലെത്തിച്ചേക്കുമെന്നും റിപ്പോര്ട്ടുകള് പറയുന്നു. അനില് സ്വയം നാട്ടിലെത്തിയില്ലെങ്കില്, നാട്ടിലെത്തിക്കാന് ഒട്ടേറെ കടമ്ബകളുണ്ടെന്നാണ് സൂചന. ഇപ്പോള് കസ്റ്റഡിയിലുള്ള പ്രതികളുടെ ആറ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിയും മുമ്ബ് നാട്ടിലെത്തിക്കാനാണ് പൊലിസ് നീക്കം.
കൊലപാതകത്തില് കസ്റ്റഡിയില് വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. കാറില് മൃതദേഹം എത്തിച്ച വലിയ പെരുമ്ബുഴ പാലത്തിന് സമീപവും അനില്കുമാറിന്റെ വീട്ടിലുമെത്തിച്ചു തെളിവെടുപ്പ് നടത്തിയേക്കും. ജിനു, സോമന്, പ്രമോദ് എന്നീ പ്രതികളാണ് ഇപ്പോള് പൊലീസ് കസ്റ്റഡിയിലുള്ളത്. കൊലപാതകത്തില് മൂന്ന് പേര്ക്കും പങ്കുണ്ടെന്ന് റിമാന്ഡ് റിപ്പോര്ട്ട് പറയുന്നു. മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചിട്ടുണ്ട്.