Sunday, November 24, 2024
Homeകേരളംകുട്ടികളുടെ വിദ്യാഭ്യാസം സാമൂഹിക ഉത്തരവാദിത്തം - മുഖ്യമന്ത്രി.

കുട്ടികളുടെ വിദ്യാഭ്യാസം സാമൂഹിക ഉത്തരവാദിത്തം – മുഖ്യമന്ത്രി.

കൊച്ചി: സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് തുടക്കമായി. സംസ്ഥാനതല പ്രവേശനോത്സവം രാവിലെ 8.45 ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു.മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസം സാമൂഹിക ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു.

പത്ത് വർഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക കായിക പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 30,373 അധ്യാപകരെ നിയമിച്ചിട്ടുണ്ട്.അധ്യാപകർ കുട്ടികൾക്ക് പാഠപുസ്തകത്തിലെ അറിവ് മാത്രമല്ല, ലോകത്തെയും സമൂഹത്തെയും കുറിച്ചുള്ള അറിവുകളും പകരാൻ കഴിയണം. അധ്യാപകർക്ക് സ്വയം നവീകരിക്കാനുള്ള പിന്തുണ സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പൊതുവിദ്യാഭ്യാസ മേഖല തകർച്ചയുടെ വക്കിൽ എത്തിയപ്പോഴാണ് 2014ൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിലെ 923 സ്കൂളുകളുടെ കെട്ടിട നിർമാണത്തിന് കിഫ്‌ബി വഴിയാണ് ഫണ്ട്‌ അനുവദിച്ചത്. കഴിഞ്ഞ അവധിക്കാലം വലിയ ചൂടായിരുന്നു. അവസാനിക്കാറായപ്പോൾ കനത്ത മഴയും. ഇത്തവണ അസാധാരണമായ അവധിക്കാലമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments