നാരങ്ങാനത്ത് പള്ളിയുടെ സ്ഥലത്തു കുരിശു സ്ഥാപിച്ച സംഭവത്തിൽ തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളി വികാരി ഫാ. ജയിംസ് ഐക്കരമറ്റം ഉൾപ്പെടെ 15 പേരെ പ്രതി ചേർത്തു വനംവകുപ്പ് കേസെടുത്തു. വികാരിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി വനഭൂമിയിൽ കുരിശ് സ്ഥാപിച്ചെന്നാരോപിച്ചാണു കേസെടുത്തത്.
എന്നാൽ, വനംവകുപ്പ് സ്ഥാപിച്ച ജണ്ടയ്ക്ക് 700 മീറ്റർ പുറത്തുള്ള കൈവശഭൂമിയിലാണു കുരിശു സ്‌ഥാപിച്ചതെന്നു നാട്ടുകാരും ഇടവകക്കാരും പ്രതികരിച്ചു. കുരിശ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിഴുതു മാറ്റിയിരുന്നു. സംഭവത്തിൽ കേസെടുത്തതോടെ, പിഴുതെടുത്ത കുരിശ് തൊണ്ടിമുതലായി മാറി. നിലവിൽ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ് കുരിശ്.