Wednesday, December 25, 2024
HomeUS Newsപള്ളിക്കര കരുണാകരൻ രചിച്ച ആലവട്ടം (ചെറുകഥ സമാഹാരം) പ്രകാശനം ചെയ്തു.

പള്ളിക്കര കരുണാകരൻ രചിച്ച ആലവട്ടം (ചെറുകഥ സമാഹാരം) പ്രകാശനം ചെയ്തു.

പള്ളിക്കര: പടിപ്പുര ബുക്സ് പള്ളിക്കരയുടെ മൂന്നാമത് പുസ്തകം, പള്ളിക്കര കരുണാകരൻ രചിച്ച ആലവട്ടം (ചെറുകഥ സമാഹാരം) രാജഗോപാൽ കാരപറ്റ പ്രകാശനം ചെയ്തു. താഹിറ എം എച് ആദ്യ പ്രതി ഏറ്റുവാങ്ങി.

പള്ളിക്കര സെൻട്രൽ എൽപി സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ ചന്ദ്രൻ മാസ്റ്റർ നമ്പ്യേരി അധ്യക്ഷത വഹിച്ചു. രാജേഷ് കളരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രതീഷ് കെ പള്ളി നന്ദി അറിയിച്ചു.

മലയാളി മനസ്സ് USA പത്രത്തിലെ എഴുത്തുക്കാരൻ കൂടിയായ ശ്രീ പള്ളിക്കര കരുണാകരൻ മറുമൊഴി നടത്തി. സാഹിത്യരംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments