Saturday, January 4, 2025
Homeഅമേരിക്കസുരേഷ് ഗോപിക്ക് ഒരു സുവർണ്ണ അവസരം (മോൻസി കൊടുമൺ)

സുരേഷ് ഗോപിക്ക് ഒരു സുവർണ്ണ അവസരം (മോൻസി കൊടുമൺ)

മോൻസി കൊടുമൺ

കേരളത്തിലെ തിരഞ്ഞെടുപ്പെല്ലാം കഴിഞ്ഞു ജനം ഫലത്തിനായ്  കാതോർത്തിരിക്കുന്ന നിമിഷം . പൂർണ വിശ്വാസത്തോടെ ജയിക്കും എന്ന് മനസ്സിൽ ഉറച്ച് സുരേഷ് ഗോപിയും പാർട്ടിയും . ജയിക്കട്ടെ എന്നു നമുക്കും പ്രാർത്ഥിക്കാം.

മൂന്നു സ്ഥാനാർത്ഥികളും വിജയഭേരി മുഴക്കി കൊട്ടികലാശവും കഴിഞ്ഞ് കണ്ണിൽ എണ്ണയു മൊഴിച്ച് കാത്തിരിക്കയാണ് . എന്തായാലും മത്സരത്തിൽ ഒരു സ്ഥാനാർത്ഥിയെ വിജയം വരിക്കയുള്ളുവെന്ന് നമുക്കറിയാം . പക്ഷെ തോൽക്കുമെന്നു ആരും പരസ്യമായി പറയുകയില്ല കാരണം ജയിക്കുവാനാണല്ലോ എല്ലാവരും നിൽക്കുന്നത്. ഈ പ്രാവശ്യം ത്രിശൂരിൽ ജനങ്ങൾ വളരെ ആവേശത്തോടെ കാവി പൊൻകൊടി പാറിച്ച് താമര വിരിയിക്കും എന്നാണ് അവരുടെ നേതാക്കൾ പറയുന്നത് .

കോളേജിൽ പഠിക്കുന്ന കാലം സുരേഷ് ഗോപി S F I പ്രവർത്തകനായിരുന്നു.VS അച്ചുതാനന്ദൻ്റെ വീരശൂര പരാക്രമമായ വെട്ടിനിരത്തലിൽ ആകൃഷ്ടനായി അദ്ദേഹം ഒരിക്കൽ കമ്മ്യൂണിസ്റ്റ് ഭക്തനായിരുന്നു കുറെക്കാലം . പിന്നീട് കുപ്പായം വലിച്ചെറിഞ്ഞ് കോൺഗ്രസ്സിൽ കുടിയേറുകയായിരുന്നു. സോണിയാ ഗാന്ധിയും പ്രിയങ്കയും രാഹുലും ഒക്കെ അദ്ദേഹത്തിന് പ്രിയങ്കരായ സഹപ്രവർത്തകരായിരുന്നു. കെ കരുണാകരൻ്റെ ബർത്ത് ഡേയ്ക്ക് ചോറു വിളമ്പി തന്റെ ആത്മാർത്ഥത തെളിയിച്ച കാലം കോൺഗ്രസ്സിനു വേണ്ടി കവല പ്രസംഗം നടത്തി കോൺഗ്രസ്സിൽ ഉറച്ചു നിന്ന കാലം ഒരു സീറ്റിനു വേണ്ടി യാചിച്ചിട്ടും കോൺഗ്രസ്സുകാർ നൽകാത്തതിൻ കാരണം അൽപം മർക്കടമുഷ്ടിക്കാരനായ അദ്ദേഹം കോൺഗ്രസ്സ് എന്ന പ്രസ്ഥാനം ഉപേക്ഷിച്ചിട്ടു ബി.ജെ.പി യിൽ അംഗത്വം നേടി.

സിനിമാ കലകളിൽ അഗ്രഗണ്യനായ അദ്ദേഹത്തെ മോദി നോട്ടമിട്ടു. പ്രശസ്തരായ വരെ തിരഞ്ഞു പിടിച്ച് സ്ഥാനാർത്ഥികളാക്കിയാൽ കേരളത്തിൽ കാവിക്കൊടി പാറിക്കാമെന്ന വ്യാമോഹം മോദിയുടെ മനസ്സിൽ അങ്കുരമിട്ടു. സുരേഷ്ഗോപിയെ ഡൽഹിക്കു വിളിച്ചു നൽകിയ ചിലതന്ത്രങ്ങളിൽ സുരേഷ് ഗോപി ബി.ജെ പി യുടെ മിന്നും താരമായി . പലതും വെട്ടിത്തുറന്നു പറഞ്ഞും പലകള്ളത്തരങ്ങളും പലരുടേയും വിളിച്ചു പറഞ്ഞും സുരേഷ് ഗോപി അഗ്രഗണ്യനായി മുന്നോട്ടു പോകുന്നത് B.J. P യിലെ പഴയ കക്ഷി കൾക്കു മനസ്സിൽ അസൂയയുടെ വിത്തു മുളക്കുകയുണ്ടായി . മോദിയുടെ വലം കൈയായി നിന്ന് അദ്ദേഹം രാജ്യസഭാംഗമായി അവരോധിക്കപ്പെട്ടു. പക്ഷെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം പരാജയപ്പെടുകയാണ് ഉണ്ടായതെങ്കിലും BJP യെ കേരളത്തിൽ ശക്തമാക്കുവാൻ സുരേഷിൻ്റെ കരങ്ങൾക്ക് സാധിച്ചുവെന്ന് നൂറുശതമാനം പറയുവാൻ സാധിക്കും .

രണ്ടു പ്രാവശ്യവും ഇലക്ഷനിൽ തോറ്റിട്ടും ത്രിശൂർ എനിക്കു വേണം അത് ഞാനിഞ്ഞെടു ക്കുകയാണ് എന്ന് അദ്ദേഹം പറയുന്നതിൽ അർത്ഥമില്ലാതില്ല. തോറ്റിട്ടും ത്രിശൂർ തന്നെ തമ്പടിച്ചും ശക്തൻ മാർക്കറ്റ് കോടികൾ മുടക്കി രൂപഭേദം വരുത്തിയതും പലർക്കും സഹായ വാഗ്ദാനങ്ങൾ നൽകിയതും അദ്ദേഹത്തെ പ്രശസ്ത നാക്കിയിരിക്കുന്നു. ലൂർദ് മാതാവിന് സ്വർണ്ണകിരീടം. മുസ്ലീം പള്ളിയിലെ നോമ്പു തുറക്കൽ ക്രിസ്ത്രീയ ദേവാലയ ങ്ങളിലെ ഓശാന സമയത്തുള്ള അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം . കൂടാതെ ഭക്തിസാന്ദ്രമായ ഒരു ക്രിസ്തീയ ഗാനം ആലപിച്ച് വൈറലാക്കി സ്ത്രീജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ഉണ്ടായി.

എങ്കിലും ഒരു വർഗ്ഗീയ പാർട്ടിയുടെ ലേബലിൽ അദ്ദേഹത്തെ വീക്ഷിക്കുമ്പോൾ പലരുടേയും നെറ്റി ചുളിയുവാൻ സാദ്ധ്യതയുണ്ട്. കാരണം കേരളം ഒരു മതേതര സംസ്ഥാനമാണ് . ക്രിസ്ത്യാനികളും മുസ്ലീമുകളും ഹിന്ദുക്കളും ഒന്നിച്ചു വസിക്കുന്ന ദൈവത്തിൻ സ്വന്തം നാട് എന്നു പേർ പറയുന്ന സംസ്ഥാനം . അതിന് എത്ര മാത്രം പ്രസക്തിയുണ്ട് അതു വേറെ കാര്യം. ഇന്നു കേരളത്തിൽ നടക്കുന്ന ലൈംഗിക അരാജകത്വം ‘ അഴിമതി , കള്ളക്കടത്ത് വെട്ടിക്കൊല, ബാങ്ക് തട്ടിപ്പ് , നോക്കു കൂലി, കൈക്കൂലി, നിയമ ലംഘനം , PSC അഴിമതി, ഇതൊക്കെ ദൈവത്തിൻ സ്വന്തം നാട്ടിലല്ല , സാത്താൻ്റെ നാട്ടിലല്ലേ നടക്കേണ്ടത് സ്വന്തം ബന്ധുമിത്രാദികളെ സൈനൈഡ് കൊടുത്തു കൊല്ലുന്ന നാട് , സ്വന്തം പിഞ്ചു കുഞ്ഞിനെ കൊന്നിട്ടു കാമുക്ൻ്റെ കൂടെ ഒളിച്ചോടുന്ന അമ്മമാർ . അങ്ങനെ അനവധി കാര്യങ്ങൾക്കു പരിയായി ‘ മന്ത്രവാദം , നരബലി, വിഗ്രഹ ആരാധന , മയക്കുമരുന്നുകളുടെയും മദ്യ ത്തിൻ്റെ യും കൂത്തരങ്ങുകൾ ഇവ ഒക്കെയാണ് ദൈവത്തിൻ സ്വന്തം നാട്ടിലെ നല്ല കാര്യങ്ങൾ . ഇതൊക്കെ മാറി കേരളം നന്നാകണം എങ്കിൽ നല്ല ഭരണ കർത്താക്കൾ ഉണ്ടാകണം . വർഗ്ഗീയ സംഘട്ടന ങ്ങൾ ഒഴിവാക്കണ മെങ്കിൽ വർഗ്ഗീയ പാർട്ടികളെ നിരോധിക്കണം അതിന് ജനങ്ങൾ ബോധവാൻ മാരാകേണ്ടി യിരിക്കുന്നു.

എങ്കിൽ സുരേഷ് ഗോപി ഒരു വർഗ്ഗീയ ചിന്താഗതിക്കാരനാണെന്നു ഞാൻ പറയുന്നില്ല. ജാതിമതഭേദം കൂടാതെ ധാരാളം വ്യക്തികൾക്ക് അദ്ദേഹത്തിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ട്. ബാലനടനായി ഓടയിൽ നിന്ന് എന്ന് സിനിമയിൽ തുടങ്ങി ഭരത് ചന്ദ്രൻ IPS എന്ന കഥാപാത്രത്തിൽ മിന്നും താരമായ സുരേഷ് ഗോപിയെ കേരളത്തിൽ ഏവർക്കും സുപരിചിതനാണ്. കോടിശ്വരൻ എന്ന പരിപാടിയിൽ പലരുടേയും കദനകഥകൾ കേട്ട് അവരുടെ കണ്ണീരൊപ്പിയ ദീനാനുകമ്പൻ. പക്ഷെ ഒരു വർഗ്ഗീയ ലേബലിൽ അല്ലായിരു ന്നുവെങ്കിൽ അദ്ദേഹം മുൻപേ ജയിക്കണ്ട മനുഷ്യനായിരുന്നു. പക്ഷെ തലേലെഴുത്ത് ഈ തിരഞ്ഞെടുപ്പിൽ മാറി ഇദ്ദേഹം ജയിക്കുമോ ? ഒരു സുരേഷ് ഗോപി തരംഗം ത്രിശൂരിൽ നടന്നിരുന്നു എന്നുള്ള സത്യം മറച്ചു വെയ്ക്കുവാൻ സാധിക്കില്ല . കേരളത്തിൽ പലയിടത്തും 25% ആളുകൾ വോട്ടു ചെയ്തിട്ടില്ലയെങ്കിൽ ത്രിശൂരിൽ സ്ഥിതി മറിച്ചായിരുന്നു. യുവാക്കളു ടേയും സ്ത്രീകളുടെയും വലിയ വൻ നിര സുരേഷ് ഗോപിയെ തുണയ്ക്കും എന്നാണ് പൊതുജന സംസാരം .

സിനിമാനടൻ , പ്രാസംഗികൻ , സ്ത്രീകളുടേയും യുവാക്കളുടെയും ഇഷ്ടതോഴൻ , വാഗ്മി , മോദിയുടെ ത്രിശൂരിലെ റോഡ് ഷോ , സുരേഷിനോടുള്ള പ്രത്യേക താൽപര്യം പ്രമാണിച്ച് തൻ്റെ മകളുടെ കല്യാണ വിരുന്നിലെ മോദിയുടെ മുഖ്യ കാർമ്മികത്വം ഇവ ഒരു കേന്ദ്ര മന്ത്രി യുടെ പ്രതീക്ഷ ജനങ്ങളിൽ ആശയേറിയിരുന്നു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയിലെ മന്ത്രി ത്രിശൂരിനെ സ്വർഗമാക്കും എന്ന ഒരു തോന്നൽ ജനങ്ങൾക്ക് സുരേഷ് ഗോപിക്ക് വോട്ടു നൽകുവാൻ പ്രേരണ നൽകി. പക്ഷെ ചുരുക്കി പറയാം ഈ പ്രാവശ്യം സുരേഷ് ഗോപിക്കു കിട്ടിയ സുവർണ അവസരം പാഴാക്കിയാൽ അദ്ദേഹത്തിന് ഇനി ഒരിക്കലും ഒരങ്കത്തിന് ബാല്യമുണ്ടാകില്ല നിശ്ചയം . പരാജയപ്പെട്ടാൽ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ഭാവി ഇവിടെ പര്യവസാനിക്കും. എല്ലാം വിധിപോലെ നടക്കട്ടെ. എന്തായാലും ജൂൺ നാലാം തീയതി സുപ്രഭാതം പൊട്ടി വിരിയുമ്പോൾ നല്ല വാർത്തകൾ കേൾക്കട്ടെ. ആരു ജയിച്ചാലും നാടിനു നൻമ വരുത്തട്ടെ .. ജയ്ഹിന്ദ്

മോൻസി കൊടുമൺ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments