തൃശൂര്‍: വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. തൃശൂർ ഗുരുവായൂരിലാണ് സംഭവം. പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടിൽ നിജോയെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ഗർഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നൽകി. കേസിൽ പ്രതിയായ യുവാവ് വിവാഹിതനും രണ്ടു കുഞ്ഞുങ്ങളുടെ പിതാവുമാണ്. വിവാഹം കഴിഞ്ഞത് മറച്ചുവെച്ച് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
ചാവക്കാട് സബ് ജയിലിൽ റിമാൻഡിലായ പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി അടുത്ത ദിവസം വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും.