Monday, July 20, 2026
Homeഅമേരിക്കനവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ, പനങ്ങയിൽ ഏലിയാസ് പ്രസിഡൻ്റ്.

നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ, പനങ്ങയിൽ ഏലിയാസ് പ്രസിഡൻ്റ്.

-പി പി ചെറിയാൻ

 

സൗത്ത് ഫ്ലോറിഡ: കർമ്മ പരിപാടികളുമായി 31 ആം വർഷത്തിലൂടെ ജൈത്ര യാത്ര തുടരുന്ന നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ 2025 ലെ പ്രവർത്തന ഉത്‌ഘാടനം സംഘടിപ്പിച്ചു.

നവകേരളാ മലയാളി അസോസിയേഷൻ്റെ ബഹുമുഖ പ്രതിഭയായ യുവ പ്രസിഡൻ്റ് മിസ് ലിയാന സാമുവലിൻ്റെ മനോഹരമായ ദേശീയ ഗാനാലാപത്തോടുകൂടി ഉൽഘാടന പരിപാടികൾക്ക് തുടക്കം കുറിച്ചു. സെക്രട്ടറി സജീവ് മാത്യു എല്ലാ അസോസിയേഷൻ ഭാരവാഹികളും സ്വാഗതം ആശംസിച്ചു.

പ്രസിഡൻ്റ് പനങ്ങയിൽ ഏലിയാസ് നവകേരളയുടെ പുതിയ ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളുമായ വൈസ്. പ്രസിഡൻ്റ് ശ്രീ. കുര്യൻ വർഗീസ്, സെക്രട്ടറി ശ്രീ. സജീവ് മാത്യു, ട്രഷറർ ശ്രീ. രാജൻ ജോർജ്, ജോ. സെക്രട്ടറി ശ്രീ. ബിജോയ് ഡി. ജോസഫ്, ജോ. ട്രഷറർ ശ്രീ. ഗോപൻ നായർ, കമ്മിറ്റിയംഗങ്ങൾ കുറിയക്കോസ് പൊടിമറ്റം, ശ്രീ. എമേഴ്‌സൺ ചാലിശ്ശേരി, ശ്രീ. ബിബിൻ ജോർജ്, ശ്രീ. ശിവകുമാർ ശ്രീ. ദീപക് ആചാരി, ശ്രീ. പത്മനാഭൻ കുന്നത്ത്, യൂത്ത് കമ്മിറ്റി അംഗങ്ങൾ;പ്രസിഡൻ്റ് ലിയാന സാമുവൽ,വൈസ് പ്രസിഡൻ്റ് അലൻ സാജോ പെല്ലിശ്ശേരി,സെക്രട്ടറി:ദിയ ദീപക്,ട്രഷറർ: ആഞ്ചലിൻ എലവൻതുങ്കൽ,JS: അഞ്ജലി ടൈറ്റസ് ജെടി: ലയ നമ്പ്യാർ കമ്മിറ്റി: ഹിമ വിനോദ് നായർ,ദേവീന വർഗീസ്,റയാൻ പെല്ലിശ്ശേരി,ആൽഫ്രഡ് ചാലിശ്ശേരി, മുതിർന്ന യുവാക്കൾ:ഡെസ്പിന വർഗീസ്,ഹൃദ്യ എമേഴ്സൺ,ഹൃദയ് എമേഴ്സൺ,ആബേൽ പിയേഴ്സണിസ് പ്രസിഡൻ്റ് അലൻ സാജോ പെല്ലിശ്ശേരി സെക്രട്ടറി:ദിയ ദീപക്,ട്രഷറർ: ആഞ്ചലിൻ എലവൻതുങ്കൽ,JS: അഞ്ജലി ടൈറ്റസ്,ജെടി: ലയ നമ്പ്യാർ കമ്മിറ്റി: മുതിർന്ന യുവാക്കൾ: ഡെസ്പിന വർഗീസ്,ഹൃദ്യ എമേഴ്‌സൺ,ഹൃദയ എമേഴ്‌സൺ ആബൽ പിയേഴ്സൺ സെക്രട്ടറി)എന്നിവരെ സദസ്സിനു പരിചയപ്പെടുത്തി .

വരുംകാലങ്ങളിൽ നവകേരളയുടെ കെടാത്ത വിളക്കായി ,കരുത്തായി നിലകൊള്ളണം എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. തനിക്ക് ഒരിക്കൽ കൂടി ഈ പ്രസ്ഥാനത്തിൻ്റെ പ്രസിഡൻ്റ് ആയി തുടരുവാൻ സാധിച്ചതിൽ അഭിമാനത്തോടെയാണ് ഇവിടെ നിൽക്കുന്നതെന്ന് ശ്രീ. പനങ്ങയിൽ ഏലിയാസ് പറഞ്ഞു .നവകേരളത്തിൻ്റെ തുടക്കകാരനും, ഫോമയുടെ മുൻ പ്രസിഡൻ്റും കൂടിയായ ആനന്ദൻ നിറവേൽ നവകേരളയുടെ പുതിയ കമ്മിറ്റിയിൽ നേതൃസ്ഥാനത്തേക്കു കടന്നുവന്നതിൽ പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.

തുടർന്ന് നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഈ വർഷത്തെ മുഖ്യ പരിപാടിയായ CINI STAR NIGHT , (മേയ് 9th Cooper City High School Auditorium ) ൻ്റെ കിക്കോഫ്, മെഗാ സ്‌പോൺസർ ടിക്കറ്റ് ശ്രീ. ആനന്ദൻ നിരവേലിനും, കോംപ്ലിമെൻ്ററി ടിക്കറ്റ് ഫാ. എബി എബ്രഹാം, ഫാ. ഷോൺ മാത്യു എന്നിവർക്ക് നൽകികൊണ്ട് തുടക്കം കുറിച്ചു, ഗ്രാൻഡ് സ്പോൺസർമാരായ ശ്രീ. സജോ പെല്ലിശ്ശേരി , ഡോ. മാത്തുള്ള ഗീവർഗീസ് എന്നിവർ തങ്ങളുടെ ടിക്കറ്റുകൾ ഏറ്റുവാങ്ങി, നിരവധി മറ്റ് ടിക്കറ്റുകൾ വിതരണം ചെയ്തു.

സൗത്ത് ഫ്ലോറിഡയിലെ വിവിധ സംഘടനാ പ്രതിനിധികൾ, ഫോമാ, ഫോഖാന, ചർച്ച് ഭാരവാഹികൾ ഫാ.എബി എബ്രഹാം, ഫാ.ഷോൺ മാത്യു, ശ്രീ. ബിജു തോണിക്കടവിൽ, ശ്രീ. ബിജോയ് സേവ്യർ, ശ്രീ. സണ്ണി മറ്റമന, ശ്രീ. രാജൻ പടവത്തിൽ, ശ്രീ. ബോബി വർഗീസ്, ശ്രീ. ആനന്ദൻ സാം നിരവേൽ, ശ്രീ. ബോബി വർഗീസ്, ശ്രീ. ആനന്ദൻ സാം നിരവേൽ. യോഗത്തിൽ സനിഹിതരായ് ആശംസകൾ അറിയിച്ചു. വിവിധങ്ങളായ കലാപരിപാടികൾക്കുശേഷം ശ്രീ രാജൻ ജോർജ്ജ് എല്ലാവർക്കും നന്ദി അറിയിക്കുകയും, അത്താഴത്തിന് ശേഷം പരിപാടികൾ അവസാനിക്കുകയും ചെയ്തു.

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com