ഇരുട്ട് മാറി വരട്ടെ വെളിച്ചം,
മനസ്സിൻ ഇരുട്ട് മാറാൻ
രാമനാമം തന്നെ ഔഷധം
സേവിച്ചിടണം കർക്കടകത്തിൽ,
പിന്നെ വരില്ല ഒരാപത്തും.
ദുഃഖവും ക്ലേശവും,
കോരിച്ചൊരിയുന്ന മഴയത്ത്,
എന്നിലെ രാമൻ ഉണരുന്നു,
വില്ലെടുത്ത് രാമബാണം
അയക്കുന്നു.
കാമ ക്രോധ –
ലോഭാധികൾ തീർക്കുവാൻ,
ശാരികപൈതൽ പതിയെ
ചൊല്ലുന്ന രാമകഥ കേട്ടു
കർക്കടക്കത്തിന് പുണ്യം.
മനസ്സിൻ അഹന്തയും പോയി,
പാപക്കറകൾ നീങ്ങി ഞാനൊരു
പുതിയ മനുഷ്യൻ.
മോക്ഷം തേടും ഒരു സാധു.
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഈവണ്ണം പാടിപ്പാടി
ഭക്തിയാൽസേവിച്ചിടുന്നു,
അദ്ധ്യാത്മരാമായണപുണ്യാമൃതം.