യു പി:– ഉത്തർപ്രദേശിലെ മറാത്തഹള്ളി സ്വദേശിയായ അതുൽ സുഭാഷ് (34) എന്ന യുവാവാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച ബാംഗ്ലൂരാണ് സംഭവം നടന്നത്. ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ സീനിയർ എക്സിക്യൂട്ടീവ് ആയി അതുൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയുമായി പിരിഞ്ഞ് ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. സ്വന്തം കൈപ്പടയിലാണ് കുറുപ്പിന്റെ ആദ്യ നാല് പേജുകൾ എഴുതിയിരിക്കുന്നത്. ബാക്കി 20 പേജുകൾ ടൈപ്പ് ചെയ്ത് പ്രിൻ്റെടുത്തതാണ്.
ദാമ്പത്യ പ്രശ്നങ്ങൾ കാരണം ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരം ദ്രോഹിക്കുകയാണെന്ന് അതുൽ കുറുപ്പിൽ പറയുന്നു. അതുൽ ഭാഗമായ എൻജിഒയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലും പരിചയക്കാരായ നിരവധി പേർക്ക് ഇമെയിൽ വഴിയും കുറിപ്പ് അയച്ചുകൊടുത്തിരുന്നു. ‘നീതി കിട്ടണം’ എന്ന വാചകത്തോടെയാണ് അതുലിന്റെ കുറുപ്പ് തുടങ്ങുന്നത്.
ഇതേ വാചകങ്ങൾ എഴുതിയ പ്ലക്കാർഡ് അതുൽ തന്റെ വീടിനു മുന്നിലും സ്ഥാപിച്ചിരുന്നു. കുറിപ്പും കാറിന്റെ താക്കോലും ചെയ്തുതീർക്കാൻ ബാക്കിയുള്ള കാര്യങ്ങളുടെ ലിസ്റ്റുമെല്ലാം ജീവനോടുക്കുന്നതിനു മുമ്പായി അതുൽ കബോർഡിൽ ഭദ്രമായി വച്ചിരുന്നു.
മുൻപ് അതുലിനെതിരെ ഭാര്യ ഉത്തർപ്രദേശിലെ കോടതിയിൽ കൊടുത്ത കേസിന്റെ വിധി ഈ അടുത്ത സമയത്ത് പുറത്തുവന്നിരുന്നു. അതുലിനെതിരായ വിധി ഇയാളെ അസ്വസ്ഥനാക്കിരുന്നെന്ന് പോലീസ് പറഞ്ഞു.