Logo Below Image
Tuesday, March 18, 2025
Logo Below Image
Homeഅമേരിക്ക'കൗതുക വാർത്തകൾ' (6) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

‘കൗതുക വാർത്തകൾ’ (6) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

കാർത്തിക് ശങ്കർ

സുരക്ഷിത ഡ്രൈവിംഗ്‌ ഉറപ്പുവരുത്താന്‍
പുതിയ മാര്‍ഗ്ഗം കണ്ടെത്തി
ചൈനയിലെ ചംഗ്‌ഷ ബസ്‌ കമ്പനി

സുരക്ഷിത ഡ്രൈവിംഗ്‌ ഉറപ്പുവരുത്താന്‍ ചൈനയിലെ ചംഗ്‌ഷ ബസ്‌ കമ്പനി പുതിയ മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നതാണ്‌ പുതിയ വാര്‍ത്ത. ഡ്രൈവറുടെ സമീപം ഒരു പാത്രത്തില്‍ വെളളം നിറച്ച്‌ വെച്ച്‌ തൂക്കിയിടുകയെന്ന വിദ്യയാണ്‌ ഇവിടെ പരീക്ഷിച്ചത്‌. ഇതിലെ വെള്ളം തുളുമ്പാതെ ബസ്‌ ഓടിക്കണം. ഡ്രൈവര്‍മാര്‍ ശ്രദ്ധയോടെ ബസ്‌ ഓടിക്കുന്നില്ലെന്നും അലക്ഷ്യമായിട്ടാണ്‌ ബസ്‌ ഓടിക്കുന്നതെന്നും നിരവധി പേര്‍ പരാതി പറഞ്ഞതിന്റെ അടിസ്ഥാനതിലാണ്‌ ഈ പരിക്ഷണം. പാത്രത്തില്‍ വെള്ളം തൂക്കിയിട്ടിരിക്കുന്നത്‌ മൂലം ശ്രദ്ധാപൂര്‍വമേ ബസ്‌ ഓടിക്കുകയുള്ളൂ. ഇനി ഇതില്‍ കൃത്രിമം കാട്ടാമെന്ന്‌ വെച്ചാലും നടക്കില്ല. കാരണം ഇതിന്റെ തൊട്ടടുത്തു്‌ തന്നെ ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ ടി വി യും സ്ഥാപിച്ചിട്ടുണ്ട്‌.

2 വയസ്സ്‌ മാത്രം പ്രായമുള്ള പുകവലിക്കാരൻ

പുകവലിക്കാര്‍ ജാഗ്രതൈ. ഇതാ വരുന്നു ഒരു പുതിയ പുകവലിക്കാരന്‍. വയസ്സ്‌ കേട്ട്‌ ഞെട്ടരുതേ… കക്ഷിക്ക്‌ 2 വയസ്സ്‌ മാത്രമേ പ്രായമായിട്ടുള്ളൂ. പേര്‌ ആന്‍ഡി റിസാല്‍. ഇന്‍ഡോനേഷ്യയിലെ സുമാത്രാ ദ്വീപിലെ ഒരു മുക്കുവ കുടുംബത്തിലെ അംഗമാണ്‌ ഈ ബാലന്‍. 11 മാസം മാത്രം പ്രായമുള്ളപ്പോള്‍ തുടങ്ങിയതാണ്‌ കുട്ടിയുടെ ഈ ദുശീലം. ദുശീലത്തിന്‌ പിന്നിലെ പ്രേരകമോ …. സ്വന്തം പിതാവ്‌ തന്നെ. ആരോഗ്യത്തിന്‌ ഹാനികരമായ പുകവലി മാറ്റാന്‍ റിസാലിനെ റീഹാബിലിറ്റേഷന്‍ സെന്‍ററില്‍ പ്രവേശിപ്പിക്കാനിരിക്കുകയാണ്‌ ബന്ധുക്കള്‍.

പക്ഷിയുടെ കൂട്‌ കൊണ്ട്‌ ഉണ്ടാക്കുന്ന സൂപ്പ്

കൂട്ടുകാര്‍ക്ക്‌ സൂപ്പ്‌ ഇഷ്‌ടമല്ലേ. എന്നാല്‍ ചൈനാക്കാര്‍ക്ക്‌ ഒരിനം പക്ഷിയുടെ കൂട്‌ കൊണ്ട്‌ സൂപ്പുണ്ടാക്കിക്കഴിക്കാനാണ്‌ കൂടുതലിഷ്‌ടം . എഡിബിള്‍ നെസ്‌റ്റ്‌ സ്വിഫ്‌റ്റ്‌ എന്നാണ്‌ ഈ പക്ഷിയുടെ പേര്‌. ഉമിനീര്‍ കൊണ്ടാണ്‌ ഈ പക്ഷി കൂടുണ്ടാക്കുന്നത്‌. ഓസ്‌ട്രേലിയയിലും തെക്കനേഷ്യന്‍ രാജ്യങ്ങളിലെല്ലാം കാണപ്പെടുന്ന ഈ പക്ഷി നിത്യഹരിതവനപ്രദേശങ്ങളിലാണ്‌ അധിവസിക്കുന്നത് .

‘ ഹൂഡഡ്‌ പിറ്റോ ഹോയ്‌ ‘ എന്ന വിഷപ്പക്ഷി

വിഷപ്പക്ഷിലോകത്തില്‍ ഒരേയൊരു പക്ഷിക്കു മാത്രമേ വിഷമുള്ളൂ. ഹൂഡഡ്‌ പിറ്റോ ഹോയ്‌ എന്നാണ്‌ ഈ പക്ഷിയുടെ പേര്‌. തലയിലും തൂവലിന്റെ പുറത്തും തടവുമ്പോള്‍ വിഷം, തടവുന്നയാളിന്റെ കൈകളിലേക്ക്‌ കയറുന്നു. കറുപ്പുനിറത്തിലും ഓറഞ്ചുനിറത്തിലും കാണപ്പെടുന്ന ഈ പക്ഷി ന്യൂഗിനിയയിലാണ്‌ പ്രധാനമായും കാണപ്പെടുന്നത്‌. ഇപ്പോള്‍ ഈ പക്ഷി വംശനാശത്തിന്‍റ വക്കിലാണ്‌.

ശരീരത്തില്‍ 90 ശതമാനത്തിലേറെ വെള്ളമുള്ള ജല്ലിഫിഷ്‌.

ശരീരത്തില്‍ 90 ശതമാനത്തിലേറെ വെള്ളമുള്ള ഒരു ജലജീവിയുണ്ട്‌ പേര്‌ ജല്ലിഫിഷ്‌. ഇവക്ക്‌ വെളിച്ചത്തില്‍ വസ്‌തുക്കളെ തിരിച്ചറിയാന്‍ കഴിയില്ല. പേരില്‍ ഫിഷ്‌ എന്നുണ്ടെങ്കിലും മത്‌സ്യങ്ങളുമായി ഇവക്ക്‌ യാതൊരു ബന്ധവുമില്ല.

തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

RELATED ARTICLES

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments