Friday, January 10, 2025
Homeഅമേരിക്ക'കൗതുക വാർത്തകൾ' തയ്യാറാക്കിയത്: കാർത്തി ശങ്കർ

‘കൗതുക വാർത്തകൾ’ തയ്യാറാക്കിയത്: കാർത്തി ശങ്കർ

കാർത്തി ശങ്കർ

വാര്‍ധക്യം ബാധിച്ച് മുഷിഞ്ഞ വേഷത്തില്‍ വന്നെത്തിയ ഒരു ഉപഭോക്താവ് വാങ്ങിയതോ, പ്രീമിയം പട്ടികയിലെ സ്ഥിരസാന്നിധ്യമായ ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിൾ !

സംഭവം ഇങ്ങനെ- തായ്‌ലന്‍ഡിലെ സിംഗ്ബൂരി പ്രവിശ്യയിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂമിലാണ് സംഭവം അരങ്ങേറുന്നത്. മുഷിഞ്ഞ വേഷത്തില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂമിലേക്ക് ലംഗ് ദെച്ച എന്ന വൃദ്ധന്‍ കടന്നെത്തുകയായിരുന്നു. പാകമല്ലാത്ത ടീ ഷര്‍ട്ടിലും കീറിയ പാന്റിലും വള്ളിച്ചെരിപ്പിലും വന്നെത്തിയ വൃദ്ധനെ ഷോറൂം ജീവനക്കാരന്‍ പുറത്തെത്തിക്കാന്‍ ശ്രമം നടത്തവെയാണ് താന്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ വാങ്ങാന്‍ വന്നതാണെന്ന കാര്യം ലംഗ് ദെച്ച വ്യക്തമാക്കുന്നത്.

മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ പല ഷോറൂമുകളില്‍ കയറിയെന്നും എന്നാല്‍ സംസാരിക്കാന്‍ പോലും അവസരം നല്‍കാതെ ഷോറൂം ജീവനക്കാര്‍ തന്നെ പുറത്താക്കുക ആയിരുന്നൂവെന്നും ലംഗ് ദെച്ച വെളിപ്പെടുത്തി. പിന്നാലെ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ അവസരം ലഭിച്ച ലംഗ് ദെച്ച, പത്ത് മിനിറ്റില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌പോര്‍ട്‌സ്റ്റര്‍ 48 മോട്ടോര്‍സൈക്കിള്‍ തെരഞ്ഞെടുത്തു. സ്പോർട്സ്റ്റർ തെരഞ്ഞെടുത്തതിന് പിന്നാലെ ലംഗ് ദെച്ച മുഴുവൻ പണവും നല്‍കുകയായിരുന്നു. 753000 തായ് ബാഹ്ത് (ഏകദേശം 13 ലക്ഷം രൂപ) ഉടനടി നല്‍കിയാണ് ലംഗ് ദെച്ച ഹാര്‍ലി ഡേവിഡ്‌സണിനെ സ്വന്തമാക്കിയത് എന്നും ശ്രദ്ധേയം.

ഷോറൂമില്‍ നിന്നും ഹാര്‍ലി ഡേവിഡ്‌സണിനെ സ്വന്തമാക്കുന്നതിന് മുമ്പ് മോഡല്‍ കിടന്ന് പരിശോധിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ലംഗ് ദെച്ചയുടെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ തായ് മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ സഹോദരിയെ ബന്ധപ്പെട്ടു കൂടതല്‍ വിവരങ്ങള്‍ പുറത്ത് കൊണ്ട് വന്നു. ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂമില്‍ നിന്നും മോട്ടോർ സൈക്കിൾ പണം കൊടുത്ത് വാങ്ങിയ വൃദ്ധന്റെ പേര് ലംഗ് ദെച്ചയാണെന്ന് അവരിലൂടെയാണ് രാജ്യാന്തര സമൂഹം അറിയുന്നത്.

ലംഗ് ദെച്ച വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണെന്നും, ഇക്കാലമത്രയും കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് മോട്ടോര്‍സൈക്കിള്‍ വാങ്ങുകയായിരുന്നു എന്നും സഹോദരി പറഞ്ഞു. ലംഗ് ദെച്ചയുടെ ഏറെ കാലത്തെ മോട്ടോര്‍സൈക്കിള്‍ ആഗ്രഹം പൂര്‍ത്തീകരിച്ചു എന്നും സഹോദരി കൂട്ടിച്ചേര്‍ത്തു.

ഐൻസ്റ്റീൻ.

സ്വിറ്റ്സർലൻഡിലെ പ്രശസ്തമായ സൂറിച്ച് പോളിടെക്നിക്കിലെ പഠനകാലത്തെ കാമുകിയായിരുന്ന സെർബിയക്കാരി മിലേവ മാറിക്ക് ആയിരുന്നു ആൽബർട്ട് ഐൻസ്റ്റീന്റെ ആദ്യഭാര്യ. മൂന്ന് വയസിനു മൂത്ത മിലേവയ്ക്ക് ചെറിയ മുടന്തുണ്ടായിരുന്നു. ഐൻസ്റ്റീന്റെ ആത്മമിത്രമായിരുന്നു അവർ. ഡോളി എന്നായിരുന്നു ഐൻസ്റ്റീൻ അവരെ വിളിച്ചിരുന്നത്.ഭൗതികശാസ്ത്രവും സംഗീതവുമായിരുന്നു അവർ കൂടുതലും ചർച്ച ചെയ്തിരുന്നത്.16 വർഷത്തെ ദാമ്പത്യത്തിനിടെ ഒരു പുത്രിയും രണ്ട് പുത്രൻമാരും ഉണ്ടായ ശേഷം അവർ വേർപിരിയുമ്പോൾ വിചിത്രമായ ഒരു നഷ്ടപരിഹാര വ്യവസ്ഥയാണ് ഐൻസ്റ്റീൻ നിർദേശിച്ചത്.”ഭാവിയിൽ ഞാൻ നൊബേൽ സമ്മാനം നേടുമ്പോൾ മുഴുവൻ തുകയും നിനക്കും മക്കൾക്കുമായിരിക്കും”.1921ൽ അദ്ദേഹം നൊബേൽ സമ്മാനം നേടുകയും ചെയ്തു.

ഐൻസ്റ്റീൻ തന്റെ ആദ്യ സിദ്ധാന്തങ്ങൾ അവതരിപ്പിച്ചപ്പോൾ പലരും ചിന്തിച്ചത് ഇയാളുടെ തലയ്ക്കു വല്ല കുഴപ്പമുണ്ടോ എന്നായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം മസ്തിഷ്കം പരിശോധിച്ചപ്പോൾ എല്ലാവരിലുമുള്ള parietal operculum എന്ന പ്രത്യേക ചുളിവ് ഐൻസ്റ്റീന്റെ തലച്ചോറിനില്ല എന്ന് കണ്ടെത്തി.അതിന്റെ ഫലമായി മറ്റു ഭാഗങ്ങൾ അസാധാരണമാംവിധം വലുതായിരുന്നു. ഗണിതവിചാരങ്ങളും ദൃശ്യ സങ്കൽപങ്ങളും സജീവമായി നടക്കുന്ന മസ്തിഷ്ക അറകളുടെ അസാധാരണമായ വലുപ്പമായിരുന്നത്രെ ഇതിനു കാരണം.

കുള്ളന്മാരുടെഗ്രാമം

ചൈനയുടെ വിദൂര ഗ്രാമമായ യാങ്സിയിലാണ് സംഭവം. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കുള്ളന്മാരുടെ ഗ്രാമം എന്നാണ് ഈ പ്രദേശം തന്നെ അറിയപ്പെടുന്നത്. യാങ്‌സി ഗ്രാമത്തിന്റെ നിലനിൽപ്പ് ചൈനയിലെ സർക്കാർ ഒരിക്കലും നിഷേധിച്ചിട്ടില്ലെങ്കിലും, വിദേശികൾക്ക് അവിടെ സന്ദർശിക്കാൻ അനുവാദമില്ല
യാങ്‌സി ഗ്രാമത്തിലെ 40 % ശതമാനം ആളുകളും കുള്ളന്മാരാണ്.

ഈ മനുഷ്യർ എല്ലാം അവിടെ തന്നെ ജനിച്ച് വളർന്നവരാണ്. ഇവരുടെ കൂട്ടത്തിൽ ഏറ്റവും പൊക്കം കൂടിയ ആളുടെ ഉയരം 3 അടി 10 ഇഞ്ചും, ഉയരം ഏറ്റവും കുറവുള്ള ആളുടെ ഉയരം 2 അടി 1 ഇഞ്ചുമാണ്. എന്തുകൊണ്ട് ഇവടത്തുകാർക്ക് ഉയരം വയ്ക്കുന്നില്ല എന്നതിന് പിന്നിൽ പല കിംവദന്തികളും പരക്കുന്നുണ്ട്. എങ്കിലും ശാസ്ത്രത്തിന് ഇതേപ്പറ്റി കൃത്യമായൊരു ഉത്തരം നൽകാൻ ഇത് വരെയും സാധിച്ചിട്ടില്ല. പ്രദേശത്തെ വെള്ളം, അവരുടെ ഭക്ഷണം, മണ്ണ് തുടങ്ങി എല്ലാം ശാസ്ത്രജ്ഞർ പഠന വിധേമായമാക്കിയിരുന്നു. എന്നാൽ ഇതിന് വ്യക്തമായൊരു നിഗമനം ഉണ്ടായിട്ടില്ല.വർഷങ്ങൾക്ക് മുൻപ് പ്രദേശത്തെ 5 മുതൽ 7 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ഒരു അജ്ഞാത രോഗം പിടിപ്പെട്ടെന്നും അന്ന് മുതൽ കുട്ടികളുടെ വളർച്ച മുരടിച്ചുവെന്നും തങ്ങളുടെ സന്തോഷം അവസാനിച്ചെന്നും അവിടത്തുകാർ പറയുന്നു. മാത്രമല്ല അന്ന് മുതൽ ഗ്രാമത്തിൽ പല വൈകല്യങ്ങൾ ഉള്ള കുട്ടികൾ ജനിക്കാൻ തുടങ്ങിയെന്നും പറയപ്പെടുന്നു. ഒരോ കാലത്തും പുതിയ കഥകൾ പിറക്കുന്നത് സ്വാഭാവികമാണല്ലോ പ്രത്യേകിച്ചും എടുത്ത് പറയത്തക്ക ശാസ്ത്രീയ തെളിവില്ലാത്ത വിഷയത്തിൽ. അത്തരത്തിൽ മുന്നോട്ട് വന്ന മറ്റൊരു നിഗമനം ഇതായിരുന്നു, ഗ്രാമത്തിലെ മണ്ണിൽ ഉയർന്ന അളവിൽ മെർക്കുറി സാന്ദ്രത ഉണ്ട്. ഇതാണ് ഗ്രാമത്തിന്റെ അവസ്ഥയ്ക്ക് കാരണം. എന്നാൽ ചില കഥകൾ രാജ്യ അതിർത്തി കടന്നും വ്യാപിക്കുന്നുണ്ട്. അതിലൊന്ന് പറയുന്നത് ഈ ശാരീരിക അവസ്ഥ ജപ്പാൻ സൃഷ്ടി ആണെന്നാണ്. ജപ്പാൻ ചൈനയിലേക്ക് വിട്ട വിഷവാതകത്തിന്റെ സ്വാധീനം കാരണമാണ് ഇതെന്ന് ചിലർ വിശ്വസിക്കുന്നു. കഥകൾ നിരവധി പരക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവ് ഒന്നിനുമില്ല .

അവതരണം: കാർത്തി  ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments