Sunday, November 24, 2024
Homeഅമേരിക്കഫൊക്കാന കാനഡ റീജണൽ ഉൽഘാടനം ചരിത്രമായി.

ഫൊക്കാന കാനഡ റീജണൽ ഉൽഘാടനം ചരിത്രമായി.

ഫൊക്കാനയുടെ കാനഡ റീജണൽ ഉൽഘാടനം റ്റി എം സി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് സജിമോൻ ആന്റണി നിർവഹിച്ചു. ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ , ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ ബാരിയസ്റ്റർ ലത മേനോൻ , സോമൻ സ്കറിയ , മുൻ പ്രസിഡന്റും അഡ്വൈസറി ബോർഡ് ചെയർമാനുമായ ജോൺ പി ജോൺ, പൊളിറ്റിക്കൽ ഫോറം വൈസ് ചെയർ ബിജു ജോർജ് ,ഫൊക്കാന ഓഡിറ്റർ നിധിൻ ജോസഫ് , വിമെൻസ് ഫോറം വൈസ് ചെയർ ബിലു കുര്യൻ ,വിമെൻസ് ഫോറം നാഷണൽ കമ്മിറ്റി മെംബെർ ഷോജി സിനോയി യൂത്ത് കമ്മിറ്റി മെംബേഴ്‌സ് ആയ ഹണി ജോസഫ് , അനിത ജോർജ് , മുൻ സെക്രട്ടറി ടോമി കോക്കാട്ട് തുടങ്ങി നിരവധി വ്യക്തികൾ പങ്കെടുത്തു. റീജണൽ വൈസ് പ്രസിഡന്റ് ജോസി കാരക്കാട്ട് അധ്യക്ഷനായിരുന്നു.

അമേരിക്കയിലെ മലയാളീ സമൂഹത്തിന്റെ സംഘടനാ രംഗത്ത് സമാനതകൾ ഇല്ലാത്ത ഒരു പ്രവർത്തനമാണ് ഇന്ന് ഫൊക്കാന നടത്തുന്നത് എന്ന് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു. അതിന് ഒരു ഉദഹരണമാണ് ഈ റീജിയന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു ഉൽഘാടന മീറ്റിങ്ങ് നടത്തുന്നത് . ഈ ഉൽഘാടന മീറ്റിംഗ് ചരിത്രത്തിന്റെ ഒരു ഭാഗമാവുകയാണ് . ഇത് പോലെ എല്ലാ റീജിയനുകളിലും മീറ്റിങ്ങുകൾ നടക്കുകയാണ്.

സമഗ്രവും വ്യത്യസ്തവുമായ കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ചു മുന്നോട്ടു പോകാൻ വേണ്ട കാര്യ പ്രാപ്തയുള്ള ഒരു നേതൃത്വമാണ് ഇന്ന് ഫൊക്കാനക്ക് ഉള്ളത് .കഴിഞ്ഞ 41 വര്‍ഷമായി ജനഹൃദയങ്ങളില്‍ ഫൊക്കാനക്ക് ഒരു സ്ഥാനം ഉണ്ട്. നമുക്ക് ശേഷവും അത് ഉണ്ടാവും. ഡ്രീം ടീം 22 പദ്ധതികളുമായി വന്നു. അതിന്റെ എണ്ണം കൂടുന്നു. അത് പോലെ 200 ഓളം വനിതാ ലീഡേഴ്‌സിന്റെ ഒരു ടീമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു കാലത്ത് യുവാക്കൾ വരാതിരുന്ന സ്ഥാനത്ത് ഇന്ന് 74 യൂത്ത് ലീഡേഴ്‌സിന്റെ ടീമാണുള്ളത് അത് താമിസിയത് നൂറിൽ കൂടുതൽ ആകും. ഫൊക്കാനയിൽ 75 സംഘടനകള്‍ ഉണ്ട് . വളരെ അധികം പുതിയ സംഘടനകളുടെ അപേക്ഷ വരുന്നുണ്ട് എന്നും സജിമോൻ അഭിപ്രയപെട്ടു

റീജണൽ വൈസ് പ്രസിഡന്റ് ജോസി കാരക്കാട്ട് അധ്യക്ഷനായിരുന്നു. യുവാക്കൾക്കു മുൻ‌തൂക്കം ഉള്ള ശക്തമായ ഒരു ഭരണസമയതിയാണ് ഇന്ന് ഫൊകാനയുടേതെന്ന് അതുകൊണ്ട് തന്നെ പ്രവർത്തനത്തിന് മുൻ തൂക്കം നൽകുന്ന ഒരു പ്രവർത്തനമാണ് ഇന്ന് നടക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ തന്റെ പ്രസംഗത്തിൽ മലയാളികളുടെ ശബ്ദം എവിടെയും മുഴങ്ങിക്കേൾക്കാനുള്ള സാഹചര്യം ഫൊക്കാന സംജാതമാക്കും എന്നും നാം ഇലക്ഷൻ സമയത്തു പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്തുതീർക്കണം.അതിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ ശ്രമിക്കും പിന്നീടൊരു അവസരം ലഭിച്ചെന്നുവരില്ല. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിജയകരമായി മുന്നോട്ട് പോകുന്നതിൽ സന്തോഷവും രേഖപ്പെടുത്തി.

അമേരിക്കയിലെയും ക്യാനഡയിലുമുള്ള മലയാളി യുവാക്കളുടെ ഒരു കൂട്ടായ്‌മ ഉണ്ടാക്കി അവരെ അമേരിക്കയുടെയും ക്യാനഡയുടെയും മുഖ്യധാരാ രാഷ്ട്രീയത്തിലേക്കും സാമുഖ്യ സാംസ്‌കാരിക രംഗങ്ങളിലേക്കും കൊണ്ടുവരിക എന്നതുകൂടിയാണ് ഫൊക്കാനയുടെ ലക്‌ഷ്യം എന്ന് ട്രഷർ ജോയി ചാക്കപ്പൻ അഭിപ്രായപ്പെട്ടു.

ഫൊക്കാനയെ വരും തലമുറയുടെ കൈകളിൽ എത്തിച്ചുകൊണ്ട് സംഘടനയുടെ ഭാവി സുരക്ഷിതമാക്കുകയാണ് ട്രസ്റ്റീ ബോർഡ് ചെയർമാൻ എന്ന നിലയിൽ തന്റെ ലക്ഷ്യമെന്നു ജോജി തോമാസ് അഭിപ്രായപ്പെട്ടു . യുവത്വത്തിന് കാതലായ പങ്കാളിത്തം ഉറപ്പുവരുത്തുകയും അതിന് വേണ്ടി യൂത്ത് കമ്മിറ്റി വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.. ഫൊക്കാനയുടെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങൾക്കാണ് ഇനിയുള്ള രണ്ട് വർഷങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട് , വരാനിരിക്കുന്ന ദിവസങ്ങളിൽ വൻ തോതിലുള്ള പ്രവർത്തനങ്ങളും നേട്ടങ്ങളും കൈവരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

ഇന്ത്യൻ അമേരിക്കൻ-കാനഡ യുവാക്കളുടെ ഒരു എകികരണംകൂടിയാണ് ഈ ഭരണകാലത്തു ഫൊക്കാന ഉദ്ദേശിക്കുന്നത് എന്ന് ജോയിന്റ് സെക്രട്ടറി മനോജ് ഇടമന അഭിപ്രായപ്പെട്ടു.

അഡ്വൈസറി ബോർഡ് ചെയർമാനുമായ ജോൺ പി ജോൺ, പൊളിറ്റിക്കൽ ഫോറം വൈസ് ചെയർ ബിജു ജോർജ് ,ഫൊക്കാന ഓഡിറ്റർ നിധിൻ ജോസഫ് , വിമെൻസ് ഫോറം വൈസ് ചെയർ ബിലു കുര്യൻ ,വിമെൻസ് ഫോറം നാഷണൽ കമ്മിറ്റി മെംബെർ ഷോജി സിനോയി യൂത്ത് കമ്മിറ്റി മെംബേഴ്‌സ് ആയ ഹണി ജോസഫ് , അനിത ജോർജ് , മുൻ സെക്രട്ടറി ടോമി കോക്കാട്ട് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ബാരിസ്റ്റർ ലത മേനോൻ ഇതിൽ പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി. കാനഡയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു റീജിണൽ ഉൽഘാടനം നടത്തുന്നത് എന്നും ഇനിയും കൂടുതൽ പ്രവർത്തങ്ങളുമായി നിങ്ങളോടൊപ്പം കാണുമെന്നും അവർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments