Wednesday, October 30, 2024
Homeഅമേരിക്കനവംബർ അഞ്ചാം തീയതി ചൊവ്വാഴ്ച നടക്കുന്ന അമേരിക്കൻ തെരെഞ്ഞെടുപ്പിൽ ഏവരും സമ്മതിദാനാവകാശം രേഖപ്പെടുത്തണം: ഫൊക്കാന പൊളിറ്റിക്കൽ...

നവംബർ അഞ്ചാം തീയതി ചൊവ്വാഴ്ച നടക്കുന്ന അമേരിക്കൻ തെരെഞ്ഞെടുപ്പിൽ ഏവരും സമ്മതിദാനാവകാശം രേഖപ്പെടുത്തണം: ഫൊക്കാന പൊളിറ്റിക്കൽ ഫോറം

സരൂപ അനിൽ (ഫൊക്കാന ന്യൂസ് ടീം)

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബർ അഞ്ചാം തീയതി ചൊവ്വാഴ്ച നടക്കുകയാണ്, അതിനോടൊപ്പം പല സിറ്റികളിലും , കൗണ്ടികളിലും , സ്റ്റേറ്റിലും പല സ്ഥാനത്തേക്കും മത്സരങ്ങളും നടക്കുകയാണ് . നമ്മുടെ മലയാളികൾ ഉൾപ്പെടയുള്ള നിരവധി ഇന്ത്യക്കാരും ഈ മത്സരങ്ങളിൽ മാറ്റുരക്കുന്നുണ്ട് . അവരെ സാഹിയിക്കുകയും വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തങ്ങൾക്കാണ് ഫൊക്കാന പൊളിറ്റിക്കൽ ഫോറം നിലവിൽ വന്നതും അതിന് നേതൃത്വം നൽകുന്നതും.

അമേരിക്കൻ പൗരത്വം നേടിയ ഓരോ മലയാളിയും , അമേരിക്കൻ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം കൃത്യമായി രേഖപ്പെടുത്തുന്നത് വഴി പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമാവുക മാത്രമല്ല എന്നും മറിച്ചു ജനാധിപത്യ വ്യവസ്ഥയെ നാം ബഹുമാനിക്കുന്നു എന്ന് മാതൃകാപരമായി കാണിച്ചു കൊടുക്കുക കൂടിയാണ് എന്നും ഫൊക്കാന പൊളിറ്റിക്കൽ ഫോറം ചെയർ ഡോ ആനി പോൾ അഭിപ്രായപ്പെട്ടു.

ആഗോള സാമ്പത്തിക വ്യവസ്ഥയെ നിയന്തിക്കുന്ന അമരിക്കയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമാവുക എന്നത് വളരെയധികം ഉത്തരവാദിത്തം ഉള്ള ഒരു ചുമതല ആണ് എന്നും, ഏറ്റവും അനുയോജ്യമായ സ്ഥാനാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിലോടെ മാത്രമേ ആഗോള സാമ്പത്തിക മാന്ദ്യം പോലെയുള്ള മോശപ്പെട്ട അവസ്ഥകളിലൂടെ ലോകം കടന്നു പോകാതിരിക്കുകയും ചെയ്യുകയുള്ളൂ എന്ന് ഫൊക്കാന പൊളിറ്റിക്കൽ ഫോറം വൈസ് ചെയർസ് ആയ അജിത് കൊച്ചൂസും, ബിജു ജോർജും സൂച്ചിപ്പിക്കുകയുണ്ടായി.

ഭരണതലത്തിൽ ഇന്ത്യൻ വശജരുടെ പ്രാതിനിധ്യം കൂടുന്നതിലൂടെ , ഇന്ത്യ – അമേരിക്ക ബന്ധം കൂടുതൽ ദൃഢമാകുമെന്നും അത് പ്രവാസികളായ നമ്മുക്ക് ഒരു പാടു അവസരങ്ങൾ നൽകുന്നതോടൊപ്പം തന്നെ ഇന്ത്യയിലെ യുവതലമുറയുടെ മുന്നിൽ ആഗോള സാദ്ധ്യതകൾ അനുദിനം വർദ്ധിച്ചു വരുന്നതിനു ഉതകുമെന്നും പ്രസിഡന്റ് സജിമോൻ ആന്റണിയും അഭിപ്രായപ്പെട്ടു.

രാഷ്ട്രീയമായി നാം മുന്നോട്ട് വന്നെങ്കിൽ മാത്രമേ ആ രാജ്യത്തിൻറെ ഭരണപരമായ കാര്യങ്ങളിൽ നമുക്ക് സ്വീകാര്യത ലഭിക്കുകയുള്ളു . നമുക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങൾ നമ്മുടെ സമൂഹത്തിന് കിട്ടുവാനും രാഷ്ട്രീയമായ പിടിപാടുകൾ വേണം. അത് അമേരിക്കൻ -കാനേഡിയൻ രാഷ്ട്രീയത്തിലേക്ക് ഒരു അവകാശമായി എത്തിക്കുവാൻ നമ്മളുടെ ഇടയിൽ നിന്ന് കൂടുതൽ നേതാക്കളെ സൃഷ്ടിക്കണ്ടത് ആവശ്യമാണ് . അതുകൊണ്ട് തന്നെ നമ്മുടെ ഇടയിൽ നിന്നും ഇലക്ഷന് മത്സരിക്കുന്നവരെ വിജയിപ്പിക്കാൻ നാം ഓരോരുത്തരും മുന്നിട്ട് ഇറങ്ങി പ്രവർത്തിക്കുന്നതിനോടൊപ്പം എല്ലാവരും വോട്ട് ചെയ്യണം എന്നും ഫൊക്കാന പൊളിറ്റിക്കൽ ഫോറം അഭ്യർഥിച്ചു.

എർലി ഏർലി വോട്ടിംഗ് ഒക്ടോബർ 26 മുതൽ നവംബർ 3 വരെ എല്ലാ സിറ്റി ഹാളിലും ചെയ്യാവുന്നതാണ്, നവംബർ 5 ആം തീയതി ചൊവ്വആഴ്ച രാവിലെ 6 മണി മുതൽ വൈകിട്ട് 9 മണി വരെ എല്ലാ പോളിങ്ങ് സ്റ്റേഷനുകളിലും വോട്ട് ചെയ്യാവുന്നതാണ്. നവംബര്‍ 5നാണ് നേരിട്ടുള്ള വോട്ടെടുപ്പെങ്കിലും സെപ്റ്റംബര്‍ മുതല്‍ തന്നെ യുഎസില്‍ വോട്ടെടുപ്പ് ഏർലി വോട്ടെടുപ്പ് തുടങ്ങിക്കഴിഞ്ഞു. തപാല്‍ വോട്ടും മുന്‍കൂര്‍ വോട്ടും യുഎസില്‍ സാധാരണയാണ്. ആകെ 50 സംസ്ഥാനങ്ങളുള്ളതില്‍ അലബാമ, മിസിസ്സിപ്പി, യൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും മുന്‍കൂര്‍ വോട്ടുകള്‍ ഇത്തവണ അനുവദിച്ചിട്ടുണ്ട് .ഇതുവരെ 3.2 കോടിപ്പേര്‍ വോട്ടു രേഖപ്പെടുത്തി കഴിഞ്ഞു എന്നാണ് റെക്കോർഡ്കൾ കാണിക്കുന്നത്. നമ്മുടെ ആളുകൾ എല്ലാവരും വോട്ട് രേഖപ്പെടുത്തണം എന്ന് ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷർ ജോയി ചാക്കപ്പനും അഭ്യർത്ഥിച്ചു.

ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നമ്മുടെ എല്ലാ സുഹുർത്തകളെയും വിജയത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന് ഫൊക്കാന പൊളിറ്റിക്കൽ ഫോറത്തിന് വേണ്ടി ഡോ.ആനി പോള്‍ , ആയി അജിത് കൊച്ചൂസ് , ബിജു ജോർജ് എന്നിവർക്ക് ഒപ്പം ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയും അഭ്യർത്ഥിച്ചു.

സരൂപ അനിൽ (ഫൊക്കാന ന്യൂസ് ടീം)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments