കുമ്മാട്ടികളുടെ നാട്ടിൽ നിന്നും ഗ്രാമത്തിന്റെ വിശുദ്ധിയേയും ഭംഗിയേയും ഉൾകൊള്ളിച്ചുകൊണ്ട് വായനയേയും എഴുത്തിനേയും നെഞ്ചിലേറ്റിയ എഴുത്ത്കാരൻ മങ്ങാട്ട് കൃഷ്ണപ്രസാദ്.
അദ്ധ്യാപക ദമ്പതികളായ ശ്രീ നാരായണൻകുട്ടി മാസ്റ്ററിന്റെയും ശ്രീമതി മങ്ങാട്ട് ശ്രീദേവി അമ്മയുടേയും മകനായി 1975 മെയ് 31 ന് പാലക്കാട് മുണ്ടൂർ ജനനം. ആകാശവാണി ഉദ്യോഗസ്ഥ ശ്രീമതി പ്രമീള ചോലയ്ക്കൽ ആണ് ഭാര്യ.
NNM മെമ്മോറിയൽ, മുണ്ടുർ GLP സ്കൂൾ, KPRP കോങ്ങാട്ട്, മുണ്ടുർ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസവും Govt കോളേജ് ചിറ്റൂർ പ്രീ ഡിഗ്രിയും പാലക്കാട് വിക്ടോറിയ കോളേജിൽ ഡിഗ്രി പഠനവും പൂർത്തിയാക്കി. മഹാരാഷ്ട്ര കോലാപ്പൂരിൽ നിന്നും MBA ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട് മാർക്കറ്റിംഗ് മേഖലയിൽ ഉദ്യോഗസ്ഥനായ ഇദ്ദേഹം.
മുണ്ടുർ കൃഷ്ണൻകുട്ടിയേയും മുണ്ടുർ സേതുമാധവനേയും ഗുരു സ്ഥാനീയരായി കണ്ട് അവരുടെ എഴുത്തിനെ ആരാധിച്ചിരുന്ന വായനയെ അങ്ങേയറ്റം സ്നേഹിച്ചിരുന്ന മുണ്ടുർ യുവപ്രഭാത് വായനശാലയുടെ സ്ഥിരം വായനക്കാരനാണ് ശ്രീ മങ്ങാട്ട് കൃഷ്ണപ്രസാദ്.
മുണ്ടൂരിലെ കഥക്കൂട്ടുകൾ (ഒന്നാം ഭാഗം),ഡിസംബറിലെ കഥകൾ,മുണ്ടൂരിലെ കഥക്കൂട്ടുകൾ (രണ്ടാം ഭാഗം),എന്നിവയാണ് അദ്ദേഹം രചിച്ച പുസ്തകങ്ങൾ. ജനയുഗം, മനോരമ എന്നിവയുടെ ഓണപ്പതിപ്പിലും നവ മാധ്യമങ്ങളിലും ഇദ്ദേഹത്തിന്റെ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോളേജ് പഠനകാലത്ത് മൈന എന്ന തൂലികനാമത്തിൽ ആണ് അദ്ദേഹം എഴുതിയിരുന്നത്. സമൂഹത്തിന് പുറത്ത് നിന്ന് സമൂഹത്തെ വീക്ഷിക്കുകയും അതിന്റെ നന്മ തിന്മകൾ പുതു തലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കാനും അദ്ദേഹം എഴുത്തിൽ കൂടി ശ്രമിക്കുന്നു.
ശ്രീ കൃഷ്ണപ്രസാദ് ന് അദ്ദേഹം എഴുതിയ എഴുതിയ മുണ്ടുരിലെ കഥക്കൂട്ടുകൾ (ഭാഗം 2) എന്ന പുസ്തകത്തിന് നാഷണൽ മലയാളം ലിറ്ററെച്ചർ അക്കാദമിയുടെ ഗോൾഡൻ ലോട്ടസ് അവാർഡ് ഡൽഹിയിൽ വെച്ച് കേന്ദ്രമന്ത്രി മഹേന്ദ്ര ഭാസ്കർ സമ്മാനിച്ചു.
മലയാളം സാഹിത്യ അക്കാദമിയുടെ തൃശ്ശൂരിലെ ജവഹർ ബാലഭവനിൽ ഉള്ള കേരള നാടിന്റെ ആദരവും ലഭിക്കുകയുണ്ടായി.
ഗ്രാമത്തിന്റെ നൈർമല്യവും കരുത്തും മൗലികത്വവും ഭാഷാശൈലിയുടെ ഓജസ്സും വ്യക്തമാക്കുന്ന കഥകൾ ഉള്‍കൊള്ളുന്ന സമാഹാരമാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ.കുട്ടിക്കാലവും ഗ്രാമഭംഗിയും കുമ്മാട്ടിയും മാളികമുത്തശ്ശിയുമൊക്കെ അദ്ദേഹത്തിന്റെ കഥകളിൽ കൂടി വായനക്കാരനെ സുന്ദരമായ വിസ്‌മൃതിയിലേക്ക് കൊണ്ടുപോകുന്നു.
അദ്ദേഹത്തിന് ഇനിയും ധാരാളം എഴുതുവാൻ സാധിക്കട്ടെ. ആശംസകളോടെ 🙏🏻