കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാകുമെന്ന് പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍. യുഡിഎഫിന് 14 മുതല്‍ 15 സീറ്റ് വരെയും ലഭിക്കുമെന്ന് വിവിധ ഏജന്‍സികള്‍ പ്രവചിക്കുന്നുണ്ട്. അതേസമയം എല്‍ഡിഎഫിന് 4 സീറ്റുകള്‍ വരെയാണ് പ്രവചിച്ചിരിക്കുന്നത്.
ബിജെപിക്കാവട്ടെ ഒരു സീറ്റ് നേടുമെന്നുമാണ് പ്രവചനം. ഇന്ത്യാടുഡെ ഏക്സിസ് മൈ എക്സിറ്റ് പോള്‍ പ്രകാരം എല്‍ഡിഎഫിന് ഒരു സീറ്റും യുഡിഎഫിന് 17 മുതല്‍ 18 സീറ്റുകളും എന്‍ഡിഎയ്ക്ക് മൂന്ന് വരെ സീറ്റുകളും ലഭിക്കുമെന്നും പറയുന്നു. ഇന്ത്യാ ടിവി സിഎന്‍എക്സ് എക്സിറ്റ് പോള്‍ പ്രകാരം എല്‍ഡിഎഫിന് മൂന്ന് മുതല്‍ അഞ്ച് സീറ്റുവരെയും യുഡിഎഫിന് 13 മുതല്‍ 15 വരെയും എന്‍ഡിഎയ്ക്ക് മൂന്ന് വരെ സീറ്റുകള്‍ നേടുമെന്നുമാണ് പ്രവചനം.
എബിപി സര്‍വേ പ്രകാരം യുഡിഎഫിന് 17 സീറ്റും, എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. ഇത്തവണ എല്‍ഡിഎഫ് സീറ്റില്ലെന്നുമാണ് എക്സിറ്റ് പോള്‍ ഫലം. പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങള്‍ എന്‍ഡിഎ നേടുമെന്നാണ് എക്സിറ്റ്പോള്‍ പറയുന്നത്. മൂന്നാം തവണയും രാജ്യത്ത് എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് വിവിധ എക്സിറ്റ് പോള്‍ ഫലം. എന്‍ഡിഎ സഖ്യത്തിന് 359 സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം.
ഇന്ത്യാ സഖ്യം 154 സീറ്റുകള്‍ നേടുമ്പോള്‍ മറ്റുള്ളവര്‍ 30 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യാ ടുഡെ ഏക്സിസ് സര്‍വെ പറയുന്നു. ഇന്നലെ അവസാനിച്ച എഴ് ഘട്ട വോട്ടോടുപ്പോടെയാണ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചത്. എന്നാൽ എക്‌സിറ്റ് പോൾ പ്രവചനത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തള്ളിക്കളഞ്ഞു. എന്തായാലും എക്‌സിറ്റ് പോൾ സർവേ പ്രവചനം എത്രത്തോളം ശരിയാകുമെന്ന് കാത്തിരുന്ന് കാണാം. ജൂൺ 4-നാണ് ഇന്ത്യൻ ജനത കാത്തിരിക്കുന്ന വോട്ടെണ്ണൽ.