Wednesday, September 25, 2024
Homeകേരളംജ​ഡ്ജി​യു​ടെ യാ​ത്ര​യ​യ​പ്പ് ബ​ഹി​ഷ്ക​രി​ക്കു​ന്ന​താ​യി കേ​ര​ളാ ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ൻ.

ജ​ഡ്ജി​യു​ടെ യാ​ത്ര​യ​യ​പ്പ് ബ​ഹി​ഷ്ക​രി​ക്കു​ന്ന​താ​യി കേ​ര​ളാ ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ൻ.

തി​രു​വ​ന​ന്ത​പു​രം: ജ​ഡ്ജി​യു​ടെ യാ​ത്ര​യ​യ​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​ൻ കേ​ര​ളാ ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ന്‍റെ തീ​രു​മാ​നം. ജ​സ്റ്റീ​സ് മേ​രി ജോ​സ​ഫി​ന്‍റെ യാ​ത്ര​യ​യ​പ്പി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ തീ​രു​മാ​നം.

ഇ​തു​സം​ബ​ന്ധി​ച്ച് സം​ഘ​ട​ന ചീ​ഫ് ജ​സ്റ്റീ​സി​ന് ക​ത്ത് ന​ൽ​കി. തു​റ​ന്ന കോ​ട​തി​യി​ൽ സാ​ധാ​ര​ണ ന​ട​ക്കാ​റു​ള​ള യാ​ത്ര​യ​യ​പ്പി​ന് പ​ക​ര​മാ​യി ഇ​ത്ത​വ​ണ ഹൈ​ക്കോ​ട​തി​യു​ടെ ഹാ​ളി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സ്വ​കാ​ര്യ ച​ട​ങ്ങാ​ക്കി ന​ട​ത്ത​ണ​മെ​ന്ന് വി​ര​മി​ക്കു​ന്ന ജ​ഡ്ജി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ര​ജി​സ്റ്റാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​പാ​ടി​യി​ൽ അ​ഭി​ഭാ​ഷ​ക അ​സോ​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റി​ന് ആ​ശം​സ അ​റി​യി​ക്കാ​നും ഇ​ത്ത​വ​ണ അ​വ​സ​ര​മി​ല്ല. ഇ​തി​ൽ​ക്കൂ​ടി പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ന്‍റെ തീ​രു​മാ​നം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments