Sunday, December 22, 2024
Homeസ്പെഷ്യൽ' പാൻജിയ ' ✍ലിജി സജിത്ത് അവതരിപ്പിക്കുന്ന "ലോക ജാലകം"

‘ പാൻജിയ ‘ ✍ലിജി സജിത്ത് അവതരിപ്പിക്കുന്ന “ലോക ജാലകം”

ലിജി സജിത്ത്

250 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ലോകത്ത് അതിബൃഹത്തായ ഒരേയൊരു ഭൂഖണ്ഡം മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് പാൻജിയ. പാൻജിയ ഭൂഖണ്ഡത്തെ ചുറ്റി അന്നുണ്ടായിരുന്ന സമുദ്രമാണ് പാന്തലസ്. കാലാകാലങ്ങളായി ഭൂമണ്ഡലത്തിൽ നടന്ന പ്രതിഭാസങ്ങളുടെയും, പ്രവർത്തനങ്ങളുടെയും ഫലമായാണ് ഇന്ന് കാണുന്ന ഏഴു വൻകരകൾ രൂപം കൊണ്ടത്. ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗമായ ക്രസ്റ്റ് പല പാളികളുള്ള പ്രതലമാണ്. ഈ പാളികളിൽ എട്ടുമുതൽ പന്ത്രണ്ടുവരെ വലിയ ഫലകങ്ങളും, ഇരുപതോളം ചെറിയ ഫലകങ്ങളും ഉണ്ട്. ഓരോവർഷവും ഏകദേശം ഒരു സെന്റിമീറ്റർ എന്ന കണക്കിൽ ഇത് തെന്നി മാറികൊണ്ടിരിക്കുന്നു. ഇത്തരം തെന്നി മാറലിൽ നിന്നാണ് ദശലക്ഷം വർഷങ്ങൾക്ക് മുൻപ് പാൻജിയ ഉണ്ടായത്.

170 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഗ്വാൻദ്വാന, ലൗറേഷ്യ എന്നീ രണ്ട് ഭൂഖണ്ഡങ്ങൾ രൂപപ്പെട്ടു. വടക്കേ അമേരിക്ക, ഗ്രീൻലാൻഡ്, യൂറോപ്പ്, ഇന്ത്യ ഒഴികെയുള്ള ഏഷ്യ ഇവ ലൗറേഷ്യയുടെ ഭാഗമായിരുന്നു. ആഫ്രിക്ക, തെക്കേ അമേരിക്ക, അന്റാർട്ടിക്ക, ഓസ്‌ട്രേലിയ, മഡഗാസ്കർ, ഇന്ത്യ ഇവയൊക്കെ ഗ്വാൻദ്വാന ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു. അനേകവർഷങ്ങൾക്ക് ശേഷം മഡഗാസ്കറിൽ നിന്നും അകന്നുമാറിയ ഇന്ത്യ വടക്കോട്ടു മാറി യൂറേഷ്യയോട് കൂടിച്ചേർന്നു. ഇത് രണ്ടും കൂട്ടിമുട്ടിയതിൽ നിന്നുമാണ് ഹിമാലയവും, ഇന്ത്യൻ മഹാസമുദ്രവും സൃഷ്ടിക്കപ്പെട്ടത്. ഇതിൽ നിന്നും വർഷങ്ങളുടെ പരിണാമങ്ങൾക്കു ശേഷമാണ് ഇന്ന് കാണുന്ന ഏഴു വൻകരകൾ ഉരുത്തുരിഞ്ഞത്.

വൻകരയുടെ ഉത്ഭവത്തെകുറിച്ചുള്ള ഈ സിദ്ധാന്തം മുന്നോട്ടുവച്ചത് 1858-ൽ അന്റോണിയ സ്‌നൈഡർ പാൽഗ്രീനി എന്ന ഭൗമ ശാസ്ത്രജ്ഞനാണ്. അറ്റ്ലാന്റിക് സമുദ്രത്തിലെ ഇരു കരകളിൽ നിന്നുമായി ശേഖരിച്ച ജന്തുക്കളുടെ ഫോസിലുകൾ പരിശോധിച്ചപ്പോൾ അവയ്ക്കെല്ലാം അസാധാരണമായ സാമ്യം കണ്ടെത്തി. എന്തുകൊണ്ടാകാം ഇങ്ങനെ വരുന്നത് എന്ന പഠനത്തിൽ നിന്നാണ്, പാൻജിയ എന്ന ഏക ഭൂഖണ്ഡത്തിലേക്കുള്ള വിവരങ്ങൾക്ക് വഴി തെളിച്ചത്. 1912-ൽ ജർമ്മൻ ഭൗമ ശാസ്ത്രജ്ഞനായ ആൽഫ്രഡ് വെഗൈനർ അവതരിപ്പിച്ച “വൻകര വിജ്ജാപന സിദ്ധാന്തം”(Continental drift theory) അന്റോണിയയുടെ പഠനങ്ങളെ പിന്താങ്ങുന്നതായിരുന്നു.

ഇനിയും അനേകായിരം വർഷങ്ങൾക്ക് ശേഷം ആദ്യത്തേത് പോലെ ഭൂഖണ്ഡങ്ങളെല്ലാം ഒന്നായി ചേർന്ന് അതിബൃഹത്തായ ഒരേയൊരു ഭൂഖണ്ഡം ഉണ്ടാകുമെന്ന് ശാസ്ത്രഞ്ജർ അഭിപ്രായപ്പെടുന്നു. നമ്മൾ കാണുന്ന ഹരിതാഭ നിറഞ്ഞ നമ്മുടെ ഈ ഭൂമിയും, പ്രപഞ്ചവും ഇത് പോലുള്ള എത്രയെത്ര രഹസ്യങ്ങളാണ് ഒളിപ്പിച്ച്, നമ്മെ അതുതപ്പെടുത്തുന്നത്!!!!!!

✍ലിജി സജിത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments