Sunday, January 5, 2025
Homeകേരളംവാകത്താനം മേജർ മണികണ്ഠപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മണികണ്ഠപുരത്തപ്പന്റെ ഉത്സവത്തിന് തൃക്കൊടിയേറ്റ് നടന്നു. മെയ് 4 ശനി...

വാകത്താനം മേജർ മണികണ്ഠപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മണികണ്ഠപുരത്തപ്പന്റെ ഉത്സവത്തിന് തൃക്കൊടിയേറ്റ് നടന്നു. മെയ് 4 ശനി പള്ളിവേട്ട മെയ് 5 ഞായർ തിരുആറാട്ട്

നൈനാൻ വാകത്താനം

ഞാലിയാകുഴി: വാകത്താനം മണികണ്ഠപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഒന്നാം ഉത്സവ ദിവസമായ 2024 ഏപ്രിൽ 26 വെള്ളിയാഴ്ച രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ താഴ്മൺമഠം കണ്ഠരര് രാജീവ് മോഹനൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ശംഭു നമ്പൂതിരിയുടെയും കീഴ്ശാന്തി ബ്രഹ്മശ്രീ കൃഷ്ണപ്രസാദ് എബ്രാതിരിയുടെയും സഹകാർമികത്വത്തിലും നടന്ന തൃക്കൊടിയേറ്റിനെ തുടർന്ന് നാടിനും നാട്ടാർക്കും ഭക്തജനങ്ങൾക്കും ഉണർവ്വിൻ്റെയും ഉത്സാഹത്തിൻ്റെയും ഭക്തിയുടെയും ആഘോഷത്തിൻ്റെയും പത്തു നാളുകൾക്ക് തുടക്കം കുറിച്ചു.

വൈകുന്നേരം സാംസ്ക്കാരിക സമ്മേളനവും രാത്രി കൈകൊട്ടികളി, സംഗീതസാഗരം തുടങ്ങിയ പരിപാടികളും നടന്നു.

രണ്ടാം ഉത്സവദിനമായ 27 ന് രാവിലെ ശ്രീബലി, ഉച്ചയ്ക്ക് ഉത്സവബലി ദർശനം, വൈകുന്നേരം വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടത്തി. രാത്രി തിരുവരങ്ങിൽ കൈകൊട്ടിക്കളിയും ഗാനമേളയും ഉണ്ടായിരുന്നു.

മൂന്നാം ഉത്സവ ദിവസമായ 28 ന് ഞായറാഴ്ച ശ്രീബലി, ഉത്സവബലി ദർശനം, അന്നദാനം, വിളിക്കിനെഴുന്നള്ളിപ്പ് എന്നിവയും രാത്രി തിരുവരങ്ങിൽ കർണ്ണാട്ടിക് ഗിറ്റാർ ആരാധനയും, സംഗീത സദസ്സ് അരങ്ങേറ്റവും കുങ്ഫു യോഗാഭ്യാസ പ്രദർശനവും നടന്നു.

നാലാം ഉത്സവമായ ഏപ്രിൽ 29 ന് രാവിലെ മുതലുള്ള പതിവ് പൂജകളെ തുടർന്ന് വൈകിട്ട് തിരുവരങ്ങിൽ പ്രഭാഷണവും ഭരതനാട്യം അരങ്ങേറ്റവും ഉണ്ടായിരുന്നു.

അഞ്ചാം ഉത്സവമായ ഏപ്രിൽ 30 ചൊവ്വാഴ്ച വെളുപ്പിനെ 4.30 ന് പള്ളിയുണർത്തലിനെ തുടർന്നുള്ള പൂജകൾക്കു ശേഷം വൈകുന്നേരം അഞ്ചാം പുറപ്പാട് നടത്തി. രാത്രി തിരുവാതിര കളികൾ, സംഗീത സദസ്സ് എന്നിവയും ഉണ്ടായിരുന്നു.

മെയ് 1 ന് ആറാം ഉത്സവ ദിവസം രാവിലെയും വൈകുന്നേരവും ഉള്ള വിശേഷാൽ പൂജയും അരങ്ങിൽ തിരുവാതിരകളി, കഥാപ്രസംഗം, നൃത്തസന്ധ്യ തുടങ്ങിയ പരിപാടികൾ ആണ് നടത്തപ്പെട്ടത്.

ഏഴാം ഉത്സവമായ മെയ് 2 വ്യാഴാഴ്ച രാവിലെയുള്ള പൂജകൾക്കു ശേഷം ഉച്ചക്ക് ഉത്സവബലിദർശനം, ഓട്ടൻതുള്ളൽ, മഹാപ്രസാദം ഊട്ട് എന്നിവയും വൈകുന്നേരം സേവ എഴുന്നള്ളിപ്പ് വൈകിട്ട് വിളക്കിനെഴുന്നള്ളിപ്പ് എന്നിവയും രാത്രി അരങ്ങിൽ നാടകവും നടത്തപ്പെടും.

എട്ടാം ഉത്സവമായ മൂന്നാം തീയതി വെള്ളിയാഴ്ച രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഉള്ള പതിവ് പൂജകളെ തുടർന്ന് ദേശവിളക്ക്, സേവ എഴുന്നെള്ളിപ്പ്, മയൂര നൃത്തം, പാഞ്ചാരിമേളം, പൂരവിസ്മയം എന്നിവയും തിരുവരങ്ങിൽ പുരാണ പാരായണവും രാത്രി മേജർ സെറ്റ് കഥകളിയും ഉണ്ടായിരിക്കും.

ഒൻപതാം ഉത്സവ ദിവസമായ മെയ് 4 ശനിയാഴ്ച രാവിലെ 8 ന് ശ്രീബലി 10 ന് നവകാഭിഷേകം , ഉത്സവബലി ദർശനം ഉച്ചയ്ക്ക് 1 ന് അന്നദാനം വൈകിട്ട് 7 ന് സേവ എഴുന്നെള്ളിപ്പ് , മയൂര നൃത്തം രാത്രി 10 ന് പള്ളിവേട്ട എഴുന്നള്ളിപ്പ് 11.30 ന് തിരിച്ചെഴുന്നള്ളിപ്പ് രാത്രി 12 ന് പള്ളിക്കുറുപ്പ് എന്നിവ ഉണ്ടായിരിക്കും

പത്താം ഉത്സവ ദിവസമായ മെയ് 5 ഞായറാഴ്ച രാവിലെ 7ന് പള്ളിയുണർത്തലിനെ തുടർന്ന് ഗോ സാമിപ്യത്തോടുകൂടി ഭഗവാന് കണി ദർശനം 7.15 ന് പള്ളി നീരാട്ട് 8.45 ന് ആറാട്ടു ബലി 9.30 മുതൽ 10.30 വരെ ശൈവവൈഷ്ണവ ദർശനം വൈകുന്നേരം 4.30 ന് മണികണ്ഠപുരം ശ്രീക്രഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ആറാട്ടുകടവിലേക്ക് ആറാട്ടുപുറപ്പാട് വൈകിട്ട് 8ന് ആറാട്ട് സദ്യ എന്നിവയും ഉണ്ടായിരിക്കും

ആറാട്ടുകടവിൽ ( ശാസ്താം കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം) 6.30 ന് തിരു ആറാട്ട്. 7 ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് എന്നിവ നടത്തപ്പെടും.

ഉണ്ണാമറ്റം ജംഗ്ഷനിൽ ആറാട്ടിനോടനുബന്ധിച്ച് വൈകിട്ട് 6 ന് നാദ മഞ്ജരി ഫ്യൂഷൻ, വൈകിട്ട് 8 ന് ഉണ്ണാമറ്റം കവലയിൽ ആറാട്ട് വരവിന് നൽകുന്ന സ്വീകരണത്തെ തുടർന്ന് കുടമാറ്റം തുടങ്ങിയവയും ഉത്സവത്തിന് മാറ്റുകൂട്ടും.

മണികണ്ഠപുരം ആലിൻചുവട്ടിൽ ആറാട്ട് വരവ് പ്രമാണിച്ച് വൈകിട്ട് 8 ന് കരോക്കെ ഗാനമേളയും 9.45 ന് ആറാട്ടിന് വരവേൽപ്പും നൽകുന്നതാണ്.

വൈകിട്ട് 11.30 ന് കൊടിയിറക്ക്, വലിയ കാണിക്ക, വെടിക്കെട്ട് എന്നിവയെ തുടർന്ന് 25 കലശം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

തിരുവരങ്ങിൽ രാവിലെ 8.30 ന് ഭാഗവത പാരായണം വൈകിട്ട് 6 ന് തിരുവാതിരകളി 6.30 ന് സംഗീത സദസ്സ് 8.30 ന് ഭക്തിഗാനസുധ എന്നിവയാണ് പരിപാടികൾ.

ഉപദേശക സമിതിക്കു വേണ്ടി പ്രസിഡൻ്റ് പി.ആർ. അനിൽകുമാർ മഞ്ജീരം, സെക്രട്ടറി ജിതേഷ് എസ്.ആർ. രാജേഷ് ഭവൻ, പ്രസിഡൻ്റ് റെജി കാക്കാംപറമ്പിൽ, ജോ.സെക്രട്ടറി ഇ.എസ്.മോഹനൻ ഇലവക്കോട്ടയിൽ, ഉത്സവ കമ്മറ്റിക്കു വേണ്ടി കൺവീനർ സുനി കുന്നത്ത്, ജോ.കൺവീനർ രാജു പുത്തൻപറമ്പിൽ രാജീവം, എന്നിവരും രക്ഷാധികാരികളായി ഡോ.വി.ആർ.ശശിധരൻ വേങ്ങാലൂർ, ഈ. ഡി.മോഹനൻ ഈഴക്കുന്നേൽ, വി.എസ്. ദാസൻ വേലൻപറമ്പിൽ എന്നിവരും ദേവസ്വത്തിനു വേണ്ടി അസിസ്റ്റൻ്റ് കമീഷണർ. വി.ഈശ്വരൻ നമ്പൂതിരി, സബ് ഗ്രൂപ്പ് ഓഫീസർ. അരുൺകുമാർ.കെ. എന്നിവരും സജീവമായി പ്രവർത്തിക്കുന്നു.

വാർത്ത: നൈനാൻ വാകത്താനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments