കോന്നി തേക്കുതോട് ഏഴാം തല ഭാഗത്തെ വനമേഖലയോട് ചേർന്നു കല്ലാറിന് സമീപം 55 കാരനെ കാട്ടാന ആന ചവിട്ടി കൊന്നു.എഴാം തല കോളനിയിലെ ദിലീപാണ് മരണപ്പെട്ടത്.
സുഹൃത്തിനു ഒപ്പം കല്ലാറിന് സമീപം വലയിടാൻ പോയതാണ്,ഇവരെ കാട്ടാന ഓടിക്കുകയായിരുന്നു.കൂടെ ഉണ്ടായിരുന്ന ഓമനക്കുട്ടൻ ഓടി രക്ഷപ്പെട്ടു.ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം.
കൊക്കത്തോട്, ഗുരുനാഥൻ മണ്ണ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.പ്രദേശത്ത് കാട്ടാനക്കൂട്ടത്തിന്‍റെ സാന്നിധ്യവും ഉള്ളതിനാൽ മൃതദേഹം പുറത്ത് എത്തിച്ചിട്ടില്ല.തണ്ണിത്തോട് പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി