Sunday, May 12, 2024
Homeകേരളംലോക സഭാ തിരഞ്ഞെടുപ്പ് 2024: പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ ( 20/03/2024 )

ലോക സഭാ തിരഞ്ഞെടുപ്പ് 2024: പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ ( 20/03/2024 )

പത്തനംതിട്ട ലോക സഭാ മണ്ഡലം:അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ പട്ടിക

പത്തനംതിട്ട ലോക സഭാ മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ (എആര്‍ഒ) പേരുവിവരം നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ ചുവടെ.

111- തിരുവല്ല – എആര്‍ഒ – സഫ്‌ന നസറുദ്ദീന്‍ ഐഎഎസ്, സബ് കളക്ടര്‍ തിരുവല്ല (9447114902), ഇആര്‍ഒ- വിനോദ് ജോണ്‍ (9447059203).
112 റാന്നി – എആര്‍ഒ – എം.പി പ്രേംലാല്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ) (8547610035), ഇആര്‍ഒ- ഇ.എം റെജി (9747049214).
113 ആറന്മുള- എആര്‍ഒ- ആര്‍. ബീനാ റാണി, ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) (8547610036), ഇആര്‍ഒ- എസ് ഉണ്ണികൃഷ്ണ പിള്ള (9447712221).
114 കോന്നി – എആര്‍ഒ – ടി. വിനോദ് രാജ് ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) (9847277789), ഇആര്‍ഒ- കെ.എസ് നാസിയ (8547618430).
115 അടൂര്‍ – എആര്‍ഒ – വി.ജയമോഹന്‍, ആര്‍ഡിഒ അടൂര്‍ (9447799827), ഇആര്‍ഒ- ആര്‍.കെ സുനില്‍ (9447034826).
100 കാഞ്ഞിരപ്പള്ളി – എആര്‍ഒ – ഷാജി ക്ലെമന്റ്് എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ കോട്ടയം (9633661921), ഇആര്‍ഒ- ജെ. ശ്രീകല, (9447193631).
101 പൂഞ്ഞാര്‍ – എആര്‍ഒ – കെ.പി ദീപ, ആര്‍ഡിഒ പാല (9446993642) ഇആര്‍ഒ- ജെ. ശ്രീകല, (9447193631).

സ്വീപ്പ് വോട്ടര്‍ ബോധവത്ക്കരണം: ക്വിസ് മത്സരം ഏപ്രില്‍ ഒന്നിന്

വോട്ടര്‍ ബോധവത്ക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഏപ്രില്‍ ഒന്നിന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മത്സരം നടക്കും. ഒരു കോളജില്‍ നിന്ന് രണ്ട് പേര്‍ അടങ്ങുന്ന ടീമിന് പങ്കെടുക്കാം. തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ നിന്നാണ് ചോദ്യങ്ങള്‍ ഉണ്ടാകുക. അപേക്ഷ കോളജ് അധികൃതര്‍ മുഖേന സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9947374336, 9544182926

സുവിധ, സാക്ഷം, സി-വിജില്‍ : ഇനി തെരഞ്ഞെടുപ്പ് സുഗമമാകും

ലോക സഭാ 2024 തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആപ്ലിക്കേഷനുകളായ സുവിധ, സാക്ഷം, സി-വിജില്‍ എന്നിവ സജ്ജം.

ലോക സഭാ തെരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങള്‍ യഥാസമയം ഓണ്‍ലൈനായി രേഖപ്പെടുത്തുന്നതിനുള്ള സോഫ്റ്റ്വെയറാണ് സുവിധ. രാജ്യത്തെ മുഴുവന്‍ മണ്ഡലങ്ങളിലെയും ഡാറ്റ ഒരേ സമയം ഈ സോഫ്റ്റ്വെയറില്‍ രേഖപ്പെടുത്താന്‍ സാധിക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പണം, പത്രിക പരിശോധന വിവരം, ഫലപ്രഖ്യാപനം തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും സോഫ്റ്റ്വെയറില്‍ രേഖപ്പെടുത്താം. സുവിധ പോര്‍ട്ടലില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലുള്ള വ്യക്തിവിവരങ്ങളുടെ പ്രിന്റ് ഔട്ട് നോട്ടറൈസ് ചെയ്ത് ഒപ്പിട്ട് റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍, ചെലവു നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ ചിത്രങ്ങള്‍, വീഡിയോകള്‍ മുഖേന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനുള്ള ആപ്പാണ് സി-വിജില്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ പൊതുജനങ്ങള്‍ക്ക് ഈ ആപ്പ് വഴി പരാതികള്‍ രേഖപ്പെടുത്താം. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനായ സി-വിജിലിലൂടെ ഉപയോക്താക്കള്‍ക്ക് പരാതികളുടെ പുരോഗതി ട്രാക്ക് ചെയ്യാനും സാധിക്കും.

ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സാക്ഷം മൊബൈല്‍ ആപ്പും സജ്ജമായി. ഈ വോട്ടര്‍മാര്‍ക്ക് രജിസ്ട്രേഷന്‍ പ്രക്രിയ മുതല്‍ വോട്ടെടുപ്പ് ദിവസം വരെ പിക്ക് ആന്‍ഡ് ഡ്രോപ് സൗകര്യവും ആപ്പിലൂടെ ലഭ്യമാകും.

പരിശീലനം നടത്തി

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുവിധ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള പരിശീലനവും സംശയ നിവാരണവും കളക്ടറേറ്റില്‍ സംഘടിപ്പിച്ചു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശീലനത്തില്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ നിജു എബ്രഹാം ക്ലാസ് നയിച്ചു. സുവിധ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള പരിശീലനമാണ് നല്‍കിയത് .

നാമനിര്‍ദേശപത്രിക, സത്യവാങ്മൂലം എന്നിവയുടെ സമര്‍പ്പണം, പൊതുപരിപാടികള്‍, റാലികള്‍, മറ്റ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്ള അനുമതിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട വിധം, അവയുടെ പുരോഗതി പരിശോധന ഇവയെ കുറിച്ചും ക്ലാസില്‍ വിശദമാക്കി. സുവിധ ആപ്ലിക്കേഷനിലൂടെയും suvidha.eci.gov.in എന്ന വെബ്സൈറ്റിലൂടെയും നാമനിര്‍ദേശ പത്രികകളും അനുമതികളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഓണ്‍ലൈനായി വരണാധികാരിക്ക് സമര്‍പ്പിക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് എന്നിവയിലും ആപ്പ് ലഭ്യമാണ്. സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, തിരഞ്ഞെടുപ്പ് ഏജന്റ് എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രികകള്‍, അഫിഡവിറ്റുകള്‍ എന്നിവയും ഈ സൈറ്റിലൂടെ സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രികക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനവും ഉണ്ട്.

നാമനിര്‍ദ്ദേശ പത്രികകള്‍, അഫിഡവിറ്റുകള്‍ എന്നിവ പൂരിപ്പിച്ച് അവ നേരിട്ട് സമര്‍പ്പിക്കുന്നതിനുള്ള തീയതി, സമയം എന്നിവ തിരഞ്ഞെടുക്കണം. അനുമതി ലഭിക്കുന്ന സമയത്ത് നേരില്‍ ഹാജരായി ഓണ്‍ലൈനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയുടെ പ്രിന്റ് റിട്ടേണിങ് ഓഫീസര്‍ മുന്‍പാകെ സമര്‍പ്പിക്കണം. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments