96മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച തെരഞ്ഞെടുപ്പ്. 1717 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. ആന്ധ്രപ്രദേശിലെ മുഴുവൻ മണ്ഡലങ്ങളിലെയും ഒഡിഷയിലെ ഒന്നാം ഘട്ടത്തിലെ നിയമസഭ തെരഞ്ഞെടുപ്പും നാളെ നടക്കും.
ആന്ധ്രപ്രദേശ് 25, ബിഹാർ അഞ്ച്, ഝാർഖണ്ഡ് നാല്, മധ്യപ്രദേശ് എട്ട്, മഹാരാഷ്ട്ര 11, ഒഡിഷ നാല്, തെലങ്കാന 17, യു.പി 13, ബംഗാള്‍ എട്ട്, ജമ്മു- കശ്മീർ ഒന്ന് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. ആന്ധ്രയില്‍ 175 മണ്ഡലങ്ങളിലേക്കാണ് നിയമസഭ തെരഞ്ഞെടുപ്പ്.



