Friday, November 22, 2024
HomeUS Newsവിശുദ്ധ ജീവിതങ്ങൾ (2) - വിശുദ്ധ ദേവസഹായം പിള്ള ✍സണ്ണി പഴയാറ്റിൽ

വിശുദ്ധ ജീവിതങ്ങൾ (2) – വിശുദ്ധ ദേവസഹായം പിള്ള ✍സണ്ണി പഴയാറ്റിൽ

സണ്ണി പഴയാറ്റിൽ✍

വിശുദ്ധ ദേവസഹായം പിള്ള

ജനുവരി 14 ആഗോള കത്തോലിക്കാ സഭയുടെ അൾത്താരയിൽ വിശ്വാസവൃന്ദത്തിന്റെ വണക്കത്തിന്നായി വിശുദ്ധിയുടെ ഒരു പുതിയ പ്രകാശം കൂടി ഉത്ദിച്ചുയർന്നു  –  ദേവവസഹായം പിള്ള.

ക്രിസ്തു മത വിശ്വാസ സംരക്ഷണത്തിനു വേണ്ടി സ്വജീവൻ ബലിയർപ്പിച്ച ദൈവസഹായം പിള്ളയെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ചടങ്ങിൽ 2022 മേയ് 15ന് വിശുദ്ധനായി പ്രഖ്യാപിച്ചു.

1712 ഏപ്രിൽ 23ന് തെക്കൻ തിരുവിതാംകൂറിലെ പത്മനാഭപുരം നട്ടാലത്ത്‌ മരുതംകുളങ്ങരയിലെ നായർ കൂടുംബത്തിലാണ് അന്ന്‌ നീലകണ്ഠപിള്ള ജനിച്ചത്.

യൂസ്റ്റേഷ്യസ് ബെനഡിക്ട് ഡിലനോയി എന്ന ഡച്ച് പട്ടാളക്കാരനുമായുള്ള ചങ്ങാത്തമാണ് ചെറുപ്പത്തിലേ ഭാഷകളും വേദങ്ങളും പൂരണങ്ങളും പഠിച്ച നീലകണ്ഠപിള്ളയെ ക്രിസ്തുമതത്തിലേക്ക് അടുപ്പിച്ചത്. 1741ൽ തിരുവിതാംകൂർ സൈന്യം ഡച്ചുകാരെ തോല്പിച്ച കുളച്ചാൽ യുദ്ധത്തിൽ പിടിക്കപ്പെടുകയും പിന്നീട് മാർത്താണ്ഡവർമയുടെ സൈന്യധിപനയി മാറുകയും ചെയ്ത നാവീകനാണ് ഡിലനോയി. ഇദ്ദേഹമാണ് ഉദയഗിരികോട്ട പുതുക്കി പണിതതും പത്മനാഭപുരം കോട്ട ബലപ്പെടുത്തിയതും. അക്കാലത്തു ഖജനാവ് സൂക്ഷിപ്പുകാരനും നീലകണ്ഠസ്വാമിക്ഷേത്രത്തിലെ കാര്യകാരനുമായിരുന്നു നീലകണ്ഠപിള്ള.

ഉദയഗിരി കോട്ടക്ക്‌ അടുത്തായിരുന്നു ഡിലനോയിയുടെ താമസം ഇരുവരും തമ്മിലുള്ള സൗഹൃദം വളർന്നു. ഒടുവിൽ 1745 മേയ് 14ന് നീലകണ്ഠപിള്ള ദൈവത്തിന്റെ സഹായം എന്നർത്ഥമുള്ള ലാസർ എന്ന പേരു സ്വീകരിച്ച് മാമോദീസ മുങ്ങി ക്രിസ്തുമതം സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും കുടുംബത്തിലെ മറ്റ്‌ അംഗങ്ങളും ഒരേ സമയം സ്നാനമേറ്റു. അപ്പോൾ ഹിന്ദു മേൽജാതിക്കാർ എതിർപ്പുമായി രംഗത്തെത്തി. ദിവാൻ രാമയ്യൻ ദളവയുടെ നേതൃത്വത്തിലാണ്‌ ദേവസഹായതിനെതിരെ മേൽ ജാതിക്കാർ കരുക്കൾ നീക്കിയത്. തുടരെ തുടരെ പരാതികളെത്തിയപ്പോൾ, ദേവസഹായതിനെതിരെ മാർത്താണ്ഡവർമ്മ രാജാവ് നടപടി എടുക്കാൻ തീരുമാനിച്ചു. 1749 ഫെബ്രുവരി 23ന് ദേവസഹായം പിള്ളയെ ബന്ധനസ്തനാക്കി രാജാവിന്റെ മുന്പിലെത്തിച്ചു.

‘ജീവൻ വേണമെങ്കിൽ ക്രിസ്തുവിനെ ഉപേക്ഷിക്കുക’

രാജാവ് ഉത്തരവിട്ടു. പ്രണനേക്കാൾ ക്രിസ്തുവിനെ സ്നേഹിച്ച പിള്ള പക്ഷെ ക്രിസ്തുവിനൊപ്പം നിന്നു. പിള്ളയുടെ കൈകാലുകൾ ബന്ധിച്ച് ദിവസവും 30 അടി വീതം കാൽ വെള്ളയിൽ അടിക്കാൻ രാജാവ് ഉത്തരവിട്ടു. വഴിപോക്കർ പോലും പിള്ളയെ മർദിച്ചു രസിച്ചു. മുളകുപൊടി ചുറ്റിനും ഇട്ടു പുകക്കുക, എരുക്കിൻ പൂമലയാണിയിച്ചു പൊള്ളുന്ന വെയിലത്ത്‌ എരുമ പുറത്ത് ഇരുത്തി നാടു ചുറ്റിക്കുക, മുറിവിൽ മുളക് പുരട്ടുക തുടങ്ങിയ മർദന മുറകൾ. നാലുകൊല്ലത്തോളം ജയിൽവാസം. പിന്തിരിയുന്നില്ലെന്നു കണ്ട ദേവസഹായത്തെ ഒടുവിൽ കുളുമാക്കാട്ടിൽ കൊണ്ടു പോയി വധിക്കാൻ കല്പനയായി. പത്മനാഭപുരത്തു നിന്നു കുളുമക്കാട്ടിലേക്കു പതിനാറു ദിവസത്തെ കാൽ നട ദൂരമുണ്ടായിരുന്നു. വഴിയിലുടനീളം ദേവസഹായത്തിന് ക്രൂര മർദനങ്ങൾ ഏൽകേണ്ടി വന്നു

നടക്കുമ്പോൾ എല്ലാ ദിവസ്സവും നാട്ടുകൂട്ടത്തിന് നടുവിൽ കിടത്തി ഉള്ളം കാലിൽ 30 അടി വീതം കൊടുക്കുവാനുള്ള ഉത്തരവ് ഉണ്ടായിരുന്നു രാത്രി തുറസ്സായ സ്ഥലത്ത് മരത്തിൽ ബന്ധിച്ചായിരുന്നു ശിക്ഷാ മുറകൾ. ഒരുവര്ഷത്തോളം ഇങ്ങനെ പീഡനം തുടർന്നു എന്നാണ് ചരിത്രം.

1751 നവംബർ 21ന് ദേവസഹായം പിള്ളയെ കഴുകൻതിട്ടയിലെ ജയിലിലെത്തിച്ചു. ഇതിനകം ഇദ്ദേഹതിന്റെ സഹനയാത്ര ക്രൈസ്തവവിശ്വാസികൾക്കിടയിൽ ചർച്ചയായിരുന്നു. നിരവധി പേർ അദ്ദേഹത്തിനു മുൻപിൽ വണങ്ങാൻ എത്തിയതായി ചരിത്രം പറയുന്നു. ദേവസഹായത്തിന്റെ കീർത്തി നാട്ടിൽ പ്രചരിക്കുന്ന കാലത്താണ് ദിവാൻ രാമയ്യൻ അദ്ദേഹത്തെ അറുവായ്മൊഴിക്കു സമീപമുള്ള കാറ്റാടി മലയിൽ എത്തിച്ച് വധിക്കാൻ തീരുമാനിച്ചത്‌. ഇതിന് രാജാവിന്റെ അനുമതിയും ലഭിച്ചു.

ശിക്ഷ നടപ്പാക്കും മുൻപ് ദേവസഹായത്തെ ജയിലിലേക്ക് മാറ്റി. ജയിലിൽവച്ച് അദ്ദേഹം അന്ത്യകുതാശയും വിശുദ്ധ കുർബാനയും സ്വീകരിച്ചു. അവസാനമായി മുട്ടുകുത്തി പ്രാർത്ഥിക്കണമെന്ന ആഗ്രഹമാണ് കാറ്റാടിമലയിൽ വച്ച് ദേവസഹായം ആവശ്യപ്പെട്ടത്. പ്രാർത്ഥനക്ക്‌ ശേഷം പാറയുടെ മുകളിലെത്തിച്ച ദേവസഹായത്തെ മൂന്നു ഭടന്മാർ ഒരുമിച്ചു നിറയൊഴിച്ചു.

താഴെ വീണ ദേവസഹായം പിള്ളക്ക് ജീവനുണ്ടായിരുന്നു. ഭടന്മാർ വീണ്ടും വേടി വെച്ചു.

തൊട്ടടുത്തുണ്ടായിരുന്ന പാറ ഇളകി താഴേക്ക് വീണെന്നും മണിയൊച്ച മുഴങ്ങിയെന്നും ക്രൈസ്തക ചരിത്രം പറയുന്നു. ഈ പാറയെ മണിയടിച്ചാമ്പാറ എന്ന പേരിൽ ഇന്നും സംരക്ഷിക്കപ്പെടുന്നുണ്ട്.

1752 ജനുവരി 14നാണ് ദേവസഹായം പിള്ള രക്തസാക്ഷിത്വം വരിച്ചത്.

കോട്ടാർ സെയിന്റ് സേവ്യേഴ്‌സ് കത്തിഡ്രനിലാണ് ഭൗതീക ശരീരം സംസ്കരിച്ചത്.

2004ഇൽ ഭാരത മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തണമെന്ന്‌ വത്തിക്കാനോട് ശുപാർശ ചെയ്‌തു. ദേവസഹായം പിള്ളയെ രക്തസാക്ഷി വിശുദ്ധ പതവിയിലേക്കുയർത്താനുള്ള നടപടികൾക്ക്‌ 2012ഇൽ ബനഡിക്ട് പതിനാറാമൻ പാപ്പായുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബർ 2ന് കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവനായും 2022 മേയ് 15ന് ഫ്രാൻസിസ് പാപ്പാ പതിനായിരങ്ങളെ സാക്ഷിയാക്കി ദേവസഹായം പിള്ളയെ വിശുദ്ധനായും പ്രഖ്യാപിച്ചു

അൽമായ സമൂഹത്തിൽനിന്നുള്ള ആദ്യത്തെ വിശുദ്ധൻ കൂടിയാണ് ദേവസഹായം പിള്ള.

സണ്ണി പഴയാറ്റിൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments