സ്നേഹ സന്ദേശം
☘️🥀💚💚💚🥀☘️
“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
🍀🍀🍀
” മനസ്സിൽ തോന്നുന്നത് എഴുന്നേറ്റ് നിന്ന് പറയാൻ ആത്മധൈര്യം ആവശ്യമാണ് .ഒരാൾ പറയുന്നത് ശ്രദ്ധയോടെ കേൾക്കുവാനും ആത്മധൈര്യം ആവശ്യമാണ്.”
– ഇറ്റാലിയൻ പഴമൊഴി
“ഇരുചെവിയും ഒരു നാവും നമുക്ക് ലഭിച്ചത്
നന്നായി കേൾക്കാനും കേൾക്കുന്നതിനെക്കാൾ അല്പം കുറച്ച് സംസാരിക്കാനുമാണ് ”
എന്നതും ഇതോടൊപ്പം ചേർത്തു വായിക്കാം..
മറ്റുള്ളവരുടെ വാക്കുകൾ ശ്രവിക്കാൻ ഒട്ടും സമയമില്ലാതെ താൻ പറയുന്നത് എല്ലാവരും ശ്രദ്ധിക്കണം എന്ന മനോഭാവം നമ്മിലുണ്ടോ..?
ഇതറിയാൻ ചില ചോദ്യങ്ങൾ സ്വയം ചോദിക്കുന്നതിനെക്കുറിച്ച് ചിന്തനീയമായ ഒരു ലേഖനത്തിൽ പരാമർശിക്കുന്നു.
അതിലെ നാല് പ്രധാനപ്പെട്ട ചോദ്യങ്ങൾ ഇതാണ്.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ..
1) 🍁ഒരാൾ പറഞ്ഞു തീരും മുമ്പേ എല്ലായ്പ്പോഴും ഞാൻ പറയാൻ ശ്രമിക്കാറുണ്ടോ..?
2) 🍁അടുത്തത് എന്തു പറയും എന്ന ചിന്തയിൽ ആണോ ഞാൻ മറ്റുള്ളവർ പറയുന്നത് കേട്ടുകൊണ്ടിരിക്കുന്നത്…?
3) 🍁സംഭാഷണത്തിൽ ഭൂരിഭാഗം സമയവും സംസാരിക്കുന്നത് ഞാൻ തന്നെ ആണോ..?
4) 🍁മറ്റുള്ളവർ പറയുന്നത് ക്ഷമയോടെ കേൾക്കാൻ എനിക്ക് ക്ഷമയുണ്ടോ ..?
5) 🍁എൻ്റെ കാര്യങ്ങൾ മാത്രം പറയുമ്പോൾ പ്രിയപ്പെട്ട കേൾവിക്കാരന് ക്ഷേമമാണോ എന്ന് പോലും ചോദിക്കാൻ ഞാൻ ശ്രമിക്കാറുണ്ടോ..?
” ഇതിനുത്തരം കണ്ടെത്തിയാൽ തീർച്ചയായും ഏതു തരത്തിലാണ് നമ്മുടെ സംസാരം..
നമ്മുടെ കേൾവി…
എന്ന് വിലയിരുത്താനാവും”
🌱നമ്മുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കഷ്ടങ്ങളും നഷ്ടങ്ങളും പ്രതിസന്ധികളും
സന്തോഷങ്ങളുമെല്ലാം വാതോരാതെ നമ്മുടെ വേണ്ടപ്പെട്ടവരോടും സുഹൃത്തുക്കളോടും പറയുമ്പോൾ അവരും നിന്നെപ്പോലെയുള്ള ഒരാൾ തന്നെയെന്നും ഇതുപോലെ തന്നെയുള്ള സന്തോഷവും സങ്കടവുമെല്ലാം ഉള്ള വ്യക്തികൾ തന്നെയെന്ന് ഓർക്കാൻ ശ്രമിക്കണം “🌱
☘️”പലതും പറഞ്ഞില്ലെങ്കിലും പറയാൻ ആഗ്രഹിക്കുന്നുണ്ടാവും…”
☘️ “എല്ലാം ക്ഷമയോടെ കേട്ട് നിൽക്കുമ്പോൾ സ്വന്തം കാര്യം ഒന്നും നിന്നോട് പറയാൻ കഴിയാതെ പോകുന്നതാണോ..?
എന്ന് ഒന്ന് ചിന്തിക്കുവാനായാൽ.. സംസാരം നിയന്ത്രിച്ച് കേൾക്കുവാനുള്ള താല്പര്യവും ക്ഷമയും നിന്നിൽ ഉണ്ടാവും…”
☘️”പറയുന്നത് നല്ലതു തന്നെ.. ഒപ്പം പറയാൻ മറ്റുള്ളവരെ അനുവദിക്കുക എന്ന ശീലം കൂടി ഇല്ലെങ്കിൽ വളർത്തിയെടുക്കണം..”
കൂടുതൽ പറഞ്ഞിടത്ത് കൂടുതൽ കേൾക്കുന്നതിലേക്ക് ഒരു മാറ്റം നല്ലതുതന്നെ..🌺
ഏവർക്കും ശുഭദിനാശംസകൾ നേരുന്നു 🙏🙏