Thursday, December 26, 2024
Homeകേരളംകോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും.

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും.

കല്‍പ്പറ്റ: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. പത്രിക സമർപ്പണത്തിന് മുന്നോടിയായി കൽപ്പറ്റ ടൗണില്‍ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ റോഡ്‌ ഷോ നടക്കും. 12 മണിയോടെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് യുഡിഎഫ് വയനാട് പാർലമെന്‍റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയും റോഡ് ഷോയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

റോഡ് ഷോയിൽ മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജ കമണ്ഡലങ്ങളിലെയും പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുക്കും. കേരളത്തിലെ യുഡിഎഫ് നേതാക്കളും റോഡ് ഷോയിലേക്ക് എത്തും. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുമുള്ള പ്രചാരണത്തിന്‍റെ പുതിയ തുടക്കമാകും ഇന്ന് നടക്കുന്നത്.കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങള്‍ തുടങ്ങിയ നേതാക്കള്‍ റോഡ്‌ ഷോയുടെ ഭാഗമാകും.

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തലക്കല്‍ ഗ്രൗണ്ടിലാണ് രാഹുൽ ഹെലികോപ്റ്ററില്‍ വന്നിറങ്ങുക. അവിടെനിന്നു ആരംഭിക്കുന്ന റോഡ് ഷോ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍റിലെത്തും. മൂന്ന് കിലോമീറ്ററിലധികം ദൂരം റോഡ് ഷോ ഉണ്ടാകും.മണിയ്ക്കും ഒരുമണിയ്ക്കും ഇടയിലാണ് പത്രിക സമർപ്പണത്തിന് രാഹുലിന് സമയം അനുവദിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയും ഇന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. കല്‍പ്പറ്റയില്‍ നടത്തുന്ന റോഡ് ഷോയോടെ രാവിലെ 10 മണിക്ക് കലക്ടറേറ്റിലെത്തിയാണ് സിപിഐ ദേശീയ നേതാവ് പത്രിക നല്‍കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments