വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറ്റവും പ്രശസ്തമായൊരു നോവലാണ് “പാത്തുമ്മയുടെ ആട് “.
1954 ൽ ഇത് എഴുതിയെങ്കിലും പുസ്തകം പ്രസിദ്ധീകരിച്ചത് 1959ൽ ആണ് D. C ബുക്സ് ആണ് ഇത് പ്രസിദ്ധീകരിച്ചത്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും ഗ്രന്ഥ കർത്താവ് നിർദ്ദേശിച്ചിരുന്നു. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിത വീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്.
ബഷീറിന്റെ ഉമ്മ, സഹോദരങ്ങൾ, അവരുടെ ഭാര്യമാർ, മക്കൾ, തുടങ്ങിയവർ അടങ്ങുന്ന കൂട്ടുകുടുംബം. ഒരു കൊച്ചു വീട്ടിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനം ദിന സംഭവ വികാസങ്ങൾ തന്റെ സവിശേഷമായ തനതു ശൈലിയിൽ വിവരിക്കുന്ന കഥയാണ് ഈ നോവലിൽ.
ആ വീട്ടിലെ ഓരോ കുടുംബാഗവും എന്നു മാത്രമല്ല ബഷീറിന്റെ സഹോദരി പാത്തുമ്മ വളർത്തുന്ന ആടുവരെ ഈ നോവലിലെ പ്രധാന കഥാപാത്രമാണ്. ഈ നോവലിലെ പ്രധാന കഥാപാത്രം പാത്തുമ്മയാണ്. പാത്തുമ്മയുടെ ആടിനെ ചുറ്റിപറ്റിയുള്ളതാണ് ഈ കഥയിലെ പ്രമേയം.
കഥാതന്തു :-
തന്നെ അലട്ടിയിരുന്ന മാനസികാസുഖത്തിനു ചികിത്സയും വിശ്രമവുമായി വൈക്കത്തിന്നടുത്തുള്ള തലയോല പറമ്പിലുള്ള കുടുംബ വിട്ടീൽ കഴിയുമ്പോഴാണ് ബഷീർ പത്തുമ്മയുടെ ആട് രചിച്ചത്. നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് പാത്തുമ്മയുടെ ആട് എന്ന നോവൽ. കണ്ണീരിനെ പൊട്ടിച്ചിരിയാക്കി മാറ്റുന്ന ജീവിത ഗ്രാമീണ ബിംബങ്ങളാണ് കഥയിൽ ഉടനീളം വന്നു പോകുന്നത്.
1954 ഏപ്രിൽ 27ന് എഴുതി തീർത്ത ഈ നോവൽ തിരുത്തുകയോ, ഭംഗിയാക്കുകയോ ചെയ്യാതെ എഴുതിയപടി തന്നെയാണ് പ്രസിദ്ധീകരണത്തിനു നൽകിയത്.
കഥയിലുടനീളം ശുദ്ധ നർമ്മത്തിനാണ് മുഖ്യ പങ്ക് എങ്കിലും ആക്കാലത്തെ ഇല്ലായ്മയും ഒരു കൂട്ടുകുടുംബത്തിൽ ഉണ്ടാകുന്ന കൊച്ചുകൊച്ചു വർത്തമാനങ്ങളും കുശുമ്പും പിണക്കങ്ങളും. എല്ലാം ക്ഷണനേരത്തിനു മായ്ച്ചു കളയുന്ന സഹോദര സ്നേഹവും ബഷീർ അനായസം വരച്ചു കാണിക്കുന്നു.
നോവൽ ആറുഭാഗങ്ങളായാണ് അവതരിപ്പിക്കുന്നത്. ഒരു വലിയ കൂട്ടു കുടുംബം, ആ കുടുംബത്തിന്നകത്തു നടക്കുന്ന ചില സംഗതികൾ, ചെറിയ ചെറിയ പിണക്കങ്ങൾ നർമ്മപൂരിതമായ നിമിഷങ്ങളും അവരുടെ സംസാരങ്ങളുമാണ് ഈ നോവലിൽ സുചിപ്പിച്ചിട്ടുള്ളത്. അദ്ദേഹം ഒരു സഞ്ചാരി ആണ്. അദ്ദേഹത്തിന്റെ പഴയകാല ഓർമ്മകളാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ആടും, ആടുണ്ടാക്കുന്ന ചില പ്രശ്നങ്ങളും അതിന്റെ പേരിലുള്ള പരസ്പര പ്രശ്നങ്ങളും ഒപ്പം അവരുടെ പഴയകാല ഓർമ്മകൾ അയവിറക്കലുമാണ്. പുറത്തുള്ള ചില ആൾക്കാരിൽ നിന്നുണ്ടാകുന്ന ചില നർമ്മപൂരിതമായ നിമിഷങ്ങളും ഇവരുടെ ഇണക്കങ്ങളും പിണക്കങ്ങളുമാണ്. ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെയെല്ലാം വളരെ ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഒരു നോവൽ ആണോ എന്ന രീതിയിലുള്ള തോന്നലുകൾ കൂടിയാണ് നമുക്കുണ്ടാകുന്നത്. ശരിക്കും പറഞ്ഞാൽ ഒരു ഓർമ്മക്കുറിപ്പാണ് എന്നു തോന്നിക്കുന്ന ഒരു രീതിയിലുള്ളതു കൂടിയാണ്. മികച്ച അവതരണമാണ്. കഥയിൽ കുറേ നർമ്മം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഒരു പുഞ്ചിരി, അത് പാത്തുമ്മയുടെ ആടാണ്. കുഞ്ഞുങ്ങളുടെ കരച്ചിൽ, പെണ്ണുങ്ങളുടെ വഴക്ക്, വർത്തമാനം, ഇവയെല്ലാം എപ്പോഴും ആ അന്തരീക്ഷത്തിൽ നിറഞ്ഞു നില്ക്കുന്നു. ബഹളങ്ങളുടെയും,, മേളങ്ങളുടേയും ഇടയിലാണ് ബഷീർ പ്രശാന്തത തേടി വന്നിരിക്കുന്നത്.
സ്വന്തം കുടുംബാംഗങ്ങളെ കഥാപാത്രങ്ങാക്കി കൊണ്ട് നോവലെഴുതിയപ്പോൾ ബഷീർ അതിൽ കഥാപാത്രം ആക്കിയത് ഒരാടിനെയാണ്. കേവലം ബാലിശമായ ഒരു ഭാവനയല്ല മറിച്ച് ഒരു പ്രപഞ്ച വ്യാപ്തിയുള്ള സങ്കൽപം തന്നെ ഒരാടിലൂടെ മുന്നോട്ടു വെയ്ക്കുകയാണ് നോവലിസ്റ്റ്.
പാത്തുമ്മയുടെ ആടിനെ പരസ്യമായി വഴക്കു പറയുകയും പരിഹാസഭാവത്തിൽ ഹേ അജസുന്ദരി എന്ന് അഭിസംബോധന ചെയ്യുകയും പിന്നീട് തന്റെ പുതിയ നോവലിന്റെ അവശേഷിച്ച കോപ്പികൾ ആടിനെ തീറ്റിക്കാൻ ഒരുങ്ങുകയും അത് പ്രസവിച്ചു കഴിയുമ്പോൾ മറ്റാരേക്കാളും കരുതൽ കാണിക്കുകയും ചെയ്യുന്നതിലൂടേയും ബഷീറിന്റെ തന്നെ മുൻ ശുണ്ഠിയും നർമ്മബോധവും പരിഹാസവും, പിന്നെ തന്നെ ചുറ്റിപറ്റുന്ന മനുഷ്യരോട് ജീവജാലങ്ങളോടും പരോക്ഷത്തിൽ വച്ചു പുലർത്തുന്ന വാത്സല്യവും ലാളനയും കാണാവുന്നതാണ്. കണ്ണീരിനെ പൊട്ടിച്ചിരി ആക്കി മാറ്റുന്ന രാസവിദ്യ ബഷീറിന് മാത്രം.
കേവലം ബാലിശമായ ഒരു ഭാവനയല്ല , മറിച്ച് ഒരു പ്രപഞ്ച വ്യാപ്തിയുള്ള സങ്കല്‍പം തന്നെ ഒരാടിലൂടെ മുന്നോട്ടു വെയ്ക്കുകയാണ് നോവലിസ്റ്റ്. ചാമ്പമരം, ഇലിമ്പന്‍ പുളി മരം, പ്ലാവ്, പാത്തുമ്മായുടെ ആട്, ആനുമ്മായുടെ ആട്, കാക്കകള്‍, കോഴികള്‍, പരുന്ത്, എറിയാന്‍, എലി, പൂച്ച – ഇതൊക്കെ മനുഷ്യരുമൊന്നിച്ചൊരു വീട്ടില്‍ സ്വതന്ത്രമായി വിഹരിയ്ക്കുന്നിടത്ത് ലോകത്തിന്റെ ഒരു ചെറിയ പതിപ്പ് തന്നെയാണ് കാണുന്നത്.ഇല്ല ദാരിദ്ര്യാര്‍ത്തിയോളം വലുതായിട്ടൊരാര്‍ത്തിയും നോവലിലെ പ്രധാനപ്രശ്നം ദാരിദ്ര്യമാണ്. ധാരാളം യാത്ര ചെയ്യുന്ന ബഷീറിന്റെ അനുഭവസമ്പത്ത് വിശാലമാണ് , അറിവുമതെ. തന്റെ വീട്ടുകാരുടെ സാമ്പത്തികമായും, സാംസ്കാരികമായും, വൈജ്ഞാനികമായുമുള്ള പിന്നോക്കാവസ്ഥ അദ്ദേഹത്തെ ചിന്തിപ്പിയ്ക്കുന്നുണ്ട്. നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ് പാത്തുമ്മയുടെ ആട് എന്ന നോവല്‍. കണ്ണീരിനെ പൊട്ടിച്ചിരിയാക്കിമാറ്റുന്ന ജീവിത -ഗ്രാമീണ ബിംബങ്ങളാണ് കഥയിലുടനീളം വന്നുപോകുന്നത്. 1954 ഏപ്രിൽ 27ന് എഴുതിത്തീര്‍ത്ത്, തിരുത്തുകയോ പകര്‍ത്തിയെഴുതി ഭംഗിയാക്കുകയോ ചെയ്യാതെ എഴുതിയ പടി തന്നെയാണ് ഈ നോവല്‍ പ്രസിദ്ധീകരണത്തിനു നല്‍കിയത്. പ്രണയമോ, വില്ലന്മാരോ ഇല്ലാത്ത കഥയിലെ ആഖ്യാതാവായ ഞാന്‍ ദൃക്സാക്ഷി വിവരണം പോലെ കഥ പറഞ്ഞു പോകുന്ന ഈ കുടുംബകഥ സമൂഹത്തിന്റെ കൂടി കഥയാകുന്നു. സ്ത്രീ സമൂഹം നേരിടുന്ന ദുരിതചിത്രങ്ങള്‍ മനുഷ്യേതര കഥാപാത്രങ്ങളുടെ അര്‍ഥവ്യാപ്തിയോടെ ബഷീര്‍ രചിച്ചിരിക്കുന്നത് ശുദ്ധസുന്ദരമായ ഭ്രാന്തിന് ഘോരമായ ചികില്‍സ നടത്തുന്നതിനിടയിലത്രെ!
നോവല്‍ വായിയ്ക്കുമ്പോള്‍ ത്തന്നെ ഒരു വ്യത്യസ്തത വായനക്കാരനനുഭൂതമാകും. സ്വന്തം കുടുംബാംഗങ്ങളെ കഥാപാത്രങ്ങളാക്കി ക്കൊണ്ട് നോവലെഴുതിയപ്പോള്‍ ബഷീര്‍ അതില്‍ കേന്ദ്ര കഥാപാത്രമാക്കിയത് അവരെയോ, തന്നെയോ അല്ല ഒരാടിനെയാണ് ബഷീറിന്റെ അനുജത്തി പാത്തുമ്മായുടെ ആട്. ഇവിടെ നമുക്ക് കാണാനാകുന്നത് സ്‌കൂൾ കുട്ടികള്‍ക്ക് ചാമ്പക്ക വിറ്റ് ഉമ്മ കാശുണ്ടാക്കുന്നതു കാണുമ്പോള്‍ ബഷീറിനു ദേഷ്യം വരുന്നു. അനുജന്മാരുടെ കൊച്ചു കുഞ്ഞുങ്ങള്‍ ചാമ്പയ്ക്ക നിറച്ച കുട്ടയും മുന്നില്‍ വെച്ച് ചന്തയിലിരുന്ന് കണക്കു പറഞ്ഞ് കച്ചവടം നടത്തുമ്പോള്‍ വായനക്കാരന്റെ മനസ്സിലുണ്ടാകുന്ന കൌതുകം . കുട്ടികളെ വളര്‍ത്തേണ്ടതെങ്ങനെയെന്നതിനെക്കുറിച്ച് ബഷീര്‍ അനുജന്മാരെ ഉപദേശിയ്ക്കുന്നുണ്ട്. പക്ഷേ അവരുടെ ചിന്ത അതൊന്നുമല്ല, എങ്ങനെ കാശുണ്ടാക്കാമെന്നാണ്. മാതൃകാപരമായ ജീവിതത്തെക്കുറിച്ച് ബഷീറിന് ധാരണകളുണ്ട്. ബഷീറിനെപ്പോലെ ചിന്തിയ്ക്കാന്‍ പക്ഷേ, കുടുംബാംഗങ്ങള്‍ക്ക് കഴിയുന്നില്ല. അവര്‍ക്കാവശ്യം നിത്യവൃത്തിയ്ക്ക് വേണ്ട പണം എങ്ങനെയെങ്കിലും ഉണ്ടാക്കുക എന്നതാണ്. ബഷീര്‍ പറയും പോലെ ജീവിയ്ക്കണമെങ്കില്‍ പണം വേണം. അവിടെയില്ലാത്തത് അതാണ്. എല്ലാ കുട്ടികള്‍ക്കും കുട കൊടുത്തപ്പോള്‍ ബഷീര്‍ തന്റെ മകള്‍ ഖദീജയെ മറന്നു കളഞ്ഞത് പരിഹരിയ്ക്കാന്‍ പാത്തുമ്മയ്ക്ക് സ്വര്‍ണ്ണക്കമ്മല്‍ വേണം. ആനുമ്മയ്ക്ക് പുതിയ വീട്ടിലേയ്ക്ക് പാത്രങ്ങള്‍ വേണം, അബുവിന് വീട് ഓടു മേയണം, ഉമ്മ എന്ത് പറഞ്ഞാലും ഒടുവില്‍ കാശ് ചോദിച്ചു കൊണ്ടാണ് നിര്‍ത്തുക എല്ലാവര്ക്കും ആവശ്യങ്ങളുണ്ട്. ബഷീര്‍ ഉമ്മയ്ക്ക് കൊടുക്കുന്ന പണം അബ്ദുള്‍ ഖാദര്‍ നിര്‍ബ്ബന്ധം പിടിച്ച് കൈക്കലാക്കും. സ്വന്തം ആവശ്യത്തിനോ,സ്വന്തം കുടുംബത്തിനു മാത്രം വേണ്ടിയോ അല്ല, ആ കൂട്ടുകുടുംബത്തിനു മുഴുവന്‍ വേണ്ടി. ഹനീഫയാണെങ്കില്‍ വീട്ടുചെലവിനു രണ്ടണയില്‍ കൂടുതല്‍ കൊടുക്കില്ല. കൂട്ടത്തില്‍ ഏറ്റവും പരാന്നജീവി അയാളാണ്. സ്വന്തം ആവശ്യങ്ങള്‍ മുഴുവന്‍ ചുളുവില്‍ , മറ്റുള്ളവരുടെ ചെലവില്‍ നടത്തിയെടുക്കും അയാള്‍. ഉമ്മ വീട്ടിലേയ്ക്ക് ആവശ്യമായ പാത്രങ്ങള്‍ , മെത്തപ്പായ, ചെമ്പുകലം തുടങ്ങിയവയെല്ലാം ബഷീറിനെക്കൊണ്ട് ഓരോ ന്യായങ്ങള്‍ പറഞ്ഞു വാങ്ങിപ്പിയ്ക്കും. അയല്‍വാസികളായ സ്ത്രീകള്‍ തങ്ങള്‍ പറഞ്ഞ് അടുപ്പം കാണിച്ച് കാശ് വാങ്ങും. എല്ലാ ഇടത്തരക്കാരുടെയും വീട്ടിലെ സാമ്പത്തികാവസ്ഥ കഷ്ടമാണെന്ന് ബഷീര്‍ നോവലില്‍ പറയുന്നുണ്ട്. അതുകൊണ്ടാണ് തന്റെ ദാരിദ്ര്യത്തിനിടയിലും അവര്‍ക്ക് കൂടി കാശ് കൊടുക്കാന്‍ ബഷീര്‍ തയ്യാറായത്. സംഭാവന നിര്‍ത്തിയത് നമ്മെ ചിരിപ്പിയ്ക്കുമെങ്കിലും ആ ‘ നൂറു രൂപ വരെ ’ കൊടുക്കാനുള്ള ബഷീറിന്റെ സന്നദ്ധത നാം കാണേണ്ടതുണ്ട്.പാത്തുമ്മയുടെ ചെയ്തികളെല്ലാം ദു:സാമര്‍ത്ഥ്യമായി നമുക്ക് തോന്നുമെങ്കിലും കഥാവസാനം ബഷീര്‍ താന്‍ കണ്ട പാത്തുമ്മയുടെ വീടിന്റെ അവസ്ഥ വിവരിയ്ക്കുമ്പോള്‍ അവളുടെ ദയനീയതയും നാമറിയുന്നു. ആടിനു ആവശ്യമായ കഞ്ഞിവെള്ളവും, ഭക്ഷണവും, പ്രസവവുമടക്കം തറവാട്ടിലാണ് നടക്കുന്നത് , അവിടെയുള്ളവരാണ് ശ്രദ്ധിയ്ക്കുന്നത്. പക്ഷേ ആടിന്റെ പാല് പുറത്ത് വില്‍ക്കാനാണ് പാത്തുമ്മ ശ്രമിച്ചത് . അതവളുടെ ഗതികേട് കൊണ്ടാണ് . കൊച്ചുണ്ണിയ്ക്കും ഖദീജയ്ക്കും പോലും അവള്‍ പാല് കൊടുത്തിട്ടില്ല. പകലന്തിയോളം പണിയെടുക്കുന്ന ആ വീടിലെ പെണ്ണുങ്ങളുടെ ഭക്ഷണം കപ്പപ്പുട്ടും ഒരു നുള്ള് തേയിലയിട്ടുണ്ടാക്കുന്ന പാലും പഞ്ചസാരയുമില്ലാത്ത ചായയുമാണ്. അവര്‍ ആ ആടിനെ കട്ടു കറന്നെങ്കില്‍ അതില്‍ തെറ്റ് പറയാനില്ല. ആ വീട്ടില്‍ മോഷണം ആദ്യമായൊന്നുമല്ല , കുട്ടിക്കാലം മുതല്‍ക്കേയുള്ള കഥകളിലെല്ലാം ബഷീറിനു മോഷണ സംഭവങ്ങളെക്കുറിച്ച് പറയാനുണ്ട്. ബഷീറിന്റെയും അബ്ദുള്‍ ഖാദറിന്റെയും നെയ് മോഷണം, ഹനീഫ വെററവട്ടിയില്‍ നിന്നും കാശ് കട്ടത് , ഉമ്മയ്ക്കൊരിയ്ക്കലും മനസ്സിലാകാത്ത രീതിയില്‍ ബഷീര്‍ പണം കട്ടത്, വലുതായതിനു ശേഷവും അനുജന്മാരെല്ലാവരും ബഷീറിന്റെ മുണ്ടും ഷര്‍ട്ടും കട്ടെടുത്തത് ( ഉമ്മായുമുണ്ട് അക്കൂട്ടത്തില്‍ ) – എന്ന് തുടങ്ങി ഉമ്മ മുതല്‍ അബു വരെയുള്ള എല്ലാവരും ആ വീട്ടില്‍ മോഷ്ടാക്കളാണ്. പക്ഷേ പാല്‍ മോഷണം ബഷീറിനു പൊറുക്കാനായില്ല , പാത്തുമ്മയുടെ ദയനീയത അറിഞ്ഞത് കൊണ്ടാകാം. ബഷീറത് പാത്തുമ്മയോട് പറഞ്ഞു. അവള്‍ ആട്ടിന്‍കുട്ടിയെ മാറ്റിനിര്‍ത്തി. അപ്പോള്‍ പെണ്ണുങ്ങള്‍ കൊച്ചുകുട്ടികളെ വെച്ച് പാല്‍ ചുരത്തിച്ചു. വിവരമറിഞ്ഞ പാത്തുമ്മ ഗത്യന്തരമില്ലാതെ കൊടുക്കുന്ന പാലും, വീട്ടുകാര്‍ മോഷ്ടിയ്ക്കുന്ന പാലും – അങ്ങനെ രണ്ടുതരത്തില്‍ വീട്ടില്‍ പാല് കിട്ടിത്തുടങ്ങി.സാമ്പത്തിക വിഷമതകളാണ് ബഷീറിന്റെ വീട്ടിലെ കൊച്ചു കൊച്ചു കലഹങ്ങള്‍ക്ക് കാരണം.അബ്ദുള്‍ ഖാദര്‍ നിസ്വാര്‍ത്ഥമായി ആ കൂട്ടു കുടുംബത്തിന്റെ സുരക്ഷ നിര്‍വ്വഹിയ്ക്കുന്നുണ്ട്. കുട്ടിക്കാലത്ത് മഹാപോക്കിരിയായിരുന്ന അയാള്‍ പിന്നീട് പല പല ജോലികള്‍ മാറി മാറി ചെയ്ത് കുടുംബം പോററാന്‍ പാടു പെടുകയാണ് . വികലാംഗനായ അയാള്‍ക്ക് ഈ പ്രാരാബ്ധങ്ങള്‍ പ്രായത്തില്‍ കവിഞ്ഞ വാര്‍ദ്ധക്യവുമുണ്ടാക്കി ക്കൊടുക്കുന്നുണ്ട്. പിശുക്കനും സ്വാര്‍ത്ഥനുമായ ഹനീഫയുമായി കലഹങ്ങളുണ്ടാകുന്നുവെങ്കിലും ആ കലഹം അയാളെ ഇറക്കിവിടുന്നതില്‍ കലാശിയ്ക്കുന്നില്ല. പണിയൊന്നുമെടുക്കാതെ ‘ സ്റൈറലനായി വൃത്തിക്കാരനായി നടക്കുന്ന അബുവും ആ വീട്ടില്‍ ത്തന്നെയുണ്ട്. ദാരിദ്ര്യം ഇവരുടെയൊക്കെ പൊതു പ്രശ്നമായതു കൊണ്ടാണ് പാത്തുമ്മ വീട്ടില്‍ പാല്‍ കൊടുക്കാത്തതിനുള്ള കാരണം ഇവര്‍ക്ക് മനസ്സിലാകാഞ്ഞതും പ്രതിഷേധിച്ചതും.വിശ്രമം തേടി നാട്ടിലെത്തിയ ബഷീര്‍ ഏറ്റവും പ്രതികൂലമായ സാഹചര്യത്തില്‍ ചെന്ന് കുടുങ്ങിയപ്പോള്‍ എതിര്‍പ്പോ ദേഷ്യമോ കാണിയ്ക്കുന്നില്ല്ല. നിശ്ശബ്ദതയും ശാന്തതയും വേണം, എത്തിയത് എല്ലാ കോലാഹലങ്ങള്‍ക്കുമിടയില്‍ . വൃത്തിബോധമുണ്ട് , എത്തിയത് പലതരം ജന്തുക്കള്‍ ഒന്നിച്ചു ജീവിയ്ക്കുന്ന വീട്ടില്‍. കുടുംബാംഗങ്ങളെല്ലാം കാശിനു വേണ്ടി ബഷീറിനെ ചൂഷണം ചെയ്യാന്‍ ശ്രമിയ്ക്കുന്നു. ശുണ്ഠി മൂക്കുമ്പോള്‍ ബഷീര്‍ എല്ലാവരേയും വഴക്ക് പറയും. പക്ഷേ ആരോടും ദേഷ്യമില്ല. കഴിയും വിധം എല്ലാവരെയും സഹായിയ്ക്കുന്നുണ്ട് , കുട്ടികളെ വളരെയധികം സ്നേഹിയ്ക്കുന്നുണ്ട്. അങ്ങനെ പതിനെട്ടംഗങ്ങളുള്ള ആ കുടുംബം യാതൊരു സൗകര്യവുമില്ലാത്ത ആ വീട്ടില്‍ ഒന്നിച്ചു ജീവിയ്ക്കുന്നു. പരസ്പര സ്നേഹമുളളതിനാല്‍ അവരുടെ കലഹങ്ങള്‍ തെററിപ്പിരിയാന്‍ പ്രേരിപ്പിയ്ക്കുന്ന വിധത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നില്ല. എല്ലാറ്റിലും എല്ലാവരിലും നന്മ കാണുന്ന ബഷീറിന്റെ ജീവിത വീക്ഷണം ഇവിടെയും പ്രകടമാകുന്നു. കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളും വേദനകളും സ്വാര്‍ത്ഥതകളുമൊക്കെ ഇവിടെ മധുരീകൃതമാകുന്നത് നാമറിയുന്നു.
നേട്ടങ്ങൾ
1970ൽ കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
1981ൽ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്.
പത്മശ്രീ മികച്ച കഥക്കുള്ള കേന്ദ്ര സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം. 1989
ലളിതാംബിക അന്തർജ്ജനം പുരസ്‌ക്കാരം 1992.
മുട്ടത്തു വർക്കി പുരസ്‌ക്കാരം 1993.
വള്ളത്തോൾ പുരസ്‌കാരം 1993.
നല്ല അവതരണം
സുന്ദരമായ ആസ്വാദനക്കുറിപ്പ്
അഭിനന്ദനങ്ങൾ ഡിയർ
♥️
പാത്തുമ്മയുടെ ആട് വായിക്കാത്തവരായി ആരും ഉണ്ടാവില്ല
വായിച്ചവർക്ക് ഒന്നുകൂടി മനസ്സിലാക്കുന്ന വിധം നല്ല എഴുത്ത്