Logo Below Image
Monday, May 26, 2025
Logo Below Image
Homeകേരളംകണ്ണൂരിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: മാലൂരിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി മറയൂരിൽ കെഎസ്ഇബി ജീവനക്കാരനായ സുമേഷ് പറമ്പൻ(38), അമ്മ നിർമ്മല പറമ്പൻ (66) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം മകൻ ജീവനൊടുക്കിയതെന്നാണ് സംശയം

ഇന്ന് രാവിലെയായിരുന്നു സംഭവം നാട്ടുകാർ അറിഞ്ഞത്. രണ്ടു ദിവസമായി ഇവരുടെ വീടിന് പുറത്ത് ആരെയും കണ്ടെത്തിയിരുന്നില്ല. സംശയം തോന്നിയ സാഹചര്യത്തിൽ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.

സുമേഷ് തൂങ്ങിയ നിലയിലും നിർമലയെ അതേ മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മകൻ സ്ഥിരം മദ്യപിച്ചു വരുന്നയാളെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ