ന്യൂനപക്ഷ മതവിഭാഗങ്ങളിലെ അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ യുവതി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനവും തൊഴിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി തുടക്കം കുറിച്ച സമന്യയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു .ജില്ലാ ചെയര്‍മാന്‍ ഫാ: ജിജി തോമസ് അധ്യക്ഷനായി.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം സൈഫുദ്ദീന്‍ ഹാജി, ജനറല്‍ കണ്‍വീനര്‍ എം.എച്ച് ഷാജി, ജില്ലാ കണ്‍വീനര്‍ റെയ്‌നാ ജോര്‍ജ്, നോഡല്‍ ഓഫീസര്‍ പ്രഫ: തോമസ് ഡാനിയല്‍, സിറാജുദ്ദീന്‍ വെള്ളാപ്പള്ളി, ജമാലുദ്ദീന്‍ മൗലവി , ഫാ : ജോണ്‍സണ്‍, യൂസഫ് മോളൂട്ടി , ഫാ : ബെന്യാമിന്‍ ശങ്കരത്തില്‍, അലങ്കാര്‍ അഷറഫ്, തോമസ് പാസ്റ്റര്‍, ഫാ : എല്‍വിന്‍ ചെറിയാന്‍ തോമസ്, മുഹമ്മദ് റഷിദ് ,ഷിജു തോമസ് ,ഷിജു എം സാംസണ്‍, മജീദ് കോട്ട വീട് എന്നിവര്‍ പങ്കെടുത്തു.