Saturday, October 5, 2024
Homeസ്പെഷ്യൽകുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ? (PART - 8 - അദ്ധ്യായം 13) ✍...

കുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ? (PART – 8 – അദ്ധ്യായം 13) ✍ റവ. ഡീക്കൺ ഡോ. ടോണി മേതല

റവ. ഡീക്കൺ ഡോ. ടോണി മേതല

ഭാര്യമാരെ സ്നേഹിക്കണം
ഭർത്താക്കന്മാരോട്
എഫേ 5:25 “ഭർത്താക്കന്മാരെ, ക്രിസ്തുവും സഭയെ സ്നേഹിച്ചതു പോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.”

ഇന്ന് അനേകഭർത്താക്കന്മാർക്ക് ഭാര്യയെ സ്നേഹിക്കാൻ പറ്റുന്നില്ല. ഭർത്താവ് ഭാര്യക്കുവേണ്ടിയും ഭാര്യ ഭർത്താവിനുവേണ്ടിയും എന്തു ത്യാഗവും സഹിക്കാൻ തയാറാകണം, അതാണ് ക്രിസ്തീയസ്നേഹം. ഭാര്യയെ സ്നേഹിക്കുന്നത് അല്ലെങ്കിൽ ഭർത്താവിനെ സ്നേഹിക്കുന്നത് പണം കണ്ടുകൊണ്ടായിരിക്കരുത്. സ്വന്തം ശരീരത്ത പോലെതന്നെ ജീവിതപങ്കാളിയെയും സ്നേഹിക്കണം.

സ്വന്തം ശരീരത്തിൽ മുറിവുണ്ടായാൽ ആ മുറിവ് വേഗം സുഖപ്പെടാൻ ശ്രമിക്കുന്നത് പോലെ ജീവിതപങ്കാളിയുടെ മുറിവും ഏറ്റെടുക്കണം. ചീറിപാഞ്ഞു ചെല്ലുന്ന മൂർഖനെ പോലെയല്ല ശാന്തതയോടും എളി മയോടും സ്നേഹത്തോടും പെരുമാറണം. അവളുടെ കുറവുകൾ പരി ഹരിച്ച് അവളെ വളർത്തി പാകപ്പെടുത്തി എടുക്കണം.
ഭാര്യ ഒരു ചെടിപോലെയാണ് അതിനെ പറിച്ച് മറ്റൊരു സ്ഥലത്ത് നട്ടിരിക്കയാണ്. ഇനി അവിടത്തെ മണ്ണിൽ പുതിയ വേര് പിടിച്ച് കേറിപോരണം. പറിച്ചുനട്ടുകഴിഞ്ഞാൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കണം. ഭക്ഷണം കൊടുക്കണം. ഇല്ലെങ്കിൽ വാടി തളർന്ന് പോകും.

ഭാര്യാഭർതൃബന്ധത്തിൽ ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കയും ഒരുമിച്ച് ഭക്ഷണം കഴിക്കയും ഒരുമിച്ച് കാര്യങ്ങൾ സംസാരിക്കയും വേണം. അങ്ങനെയുള്ള ഭവനങ്ങളിൽ സ്നേഹമുള്ള ഭവനങ്ങളിൽ സാത്താന് പ്രവേശിക്കാൻ കഴിയില്ല.
ഒരു ദൈവഭക്തന്റെ പ്രാർത്ഥന ദൈവസന്നിധിയിൽ അവനും ഭാര്യക്കും മക്കൾക്കും അനുഗ്രഹം ലഭിക്കുകയും ചെയ്യും. നല്ല ഭർത്താവ് സ്വന്ത ഗുണമല്ല. ഭാര്യയുടെ സന്തോഷമാണ് അവ എത്തുകയും ന്റെയും സന്തോഷം. ഒരു കുടുംബ ജീവിതം മുന്നോട്ടുകൊണ്ടുപോകാ ൻ പല കടമ്പകൾ കടക്കേണ്ടി വരും. ഏതെല്ലാം പ്രശ്നങ്ങൾ ഉണ്ടെങ്കി ലും ഭാര്യയോടുള്ള സ്നേഹത്തിൽ ഒരു കുറവും ഉണ്ടാകരുത്.
യേശു പറഞ്ഞത് ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പര സ്പരം സ്നേഹിപ്പിൻ. ദൈവം സ്നേഹമാകുന്നു, സ്നേഹത്തിൽ വ സിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു.

ഭാര്യക്ക് ഭക്ഷണം വസ്ത്രം എന്നീ കാര്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകണം. നിസ്സാര പ്രശ്നങ്ങൾക്കായിരിക്കും ചിലപ്പോൾ കുടുംബപ്രശ്നങ്ങളുടെ തുടക്കം.
ആ ചെറിയ വഴക്ക് വളർന്ന് വലിയ പ്രശ്നത്തിലേക്കും പ്രതിസന്ധിക ളിലേക്കും ആത്മഹത്യയിൽ വരെ ചെന്നെത്തിക്കും.  പിന്നെ ബന്ധം പിരിഞ്ഞ് വേറെ താമസിക്കും. പിന്നെ കേസായി വേർപിരിയലായി പുതിയ ബന്ധം സ്ഥാപിക്കലായി ഇങ്ങനെ ആ കു ടുംബം തകരുന്നു.

ഇതൊന്നും നിങ്ങളുടെ ബുദ്ധിയല്ല, സാത്താന്റെ കളിയാണ്. അവൻ ഓരോ വിഷയത്തിൽ ഇടപെട്ട് നശിപ്പിക്കും. അവൻ തകർക്കും. ഉപവാ സത്താലും പ്രാർത്ഥനയാലുമല്ലാതെ ഈ ജാതി നീങ്ങിപ്പോവില്ല. കുടുംബത്തിലെ പൊതുവായ കാര്യങ്ങൾക്ക് നിങ്ങൾക്ക് കഴിവും ത ന്റേടവും ആവശ്യമാണ്. അതുപോലെ ഭാര്യയുടെ കാര്യങ്ങളും ത ന്റേടത്തോടെ ഇടപെടണം.

ഭാര്യയുടെ മുഖത്തുനോക്കി ചിരിക്കാൻ പറ്റാത്തവർ ഉണ്ട് അവനെ ഭരിക്കുന്നത് പിശാചാണ്. പൗരുഷം കുറഞ്ഞുപോകുമോ എന്നതാണ് ചിന്ത. ഇവരോട് ഭാര്യയുടെ കാര്യം പറഞ്ഞാൽ പോലും മുഖം ഗൗര വത്തിലായിരിക്കും. തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം പറഞ്ഞു നടന്നാൽ കുടുംബ ജീവിതത്തിലെ നിങ്ങൾക്കുള്ള മതിപ്പ് നഷ്ടപ്പെടുകയാണ്. നിങ്ങളെ കുറിച്ച് ഓർക്കുമ്പോൾ അറപ്പും വെറുപ്പുമാണ് ഉണ്ടാകുന്ന ത്. ഭാര്യയെ പെട്ടെന്ന് ആ ഭാവം മാറ്റിയെടുക്കാൻ കഴിഞ്ഞെന്നുവരില്ല. നമ്മുടെ കർത്താവ് മരിച്ച് മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ് ഇന്നും ജീവി ക്കുകയാണ്. അത് എനിക്കും നിനക്കും വേണ്ടി മാത്രമല്ല ഈ ലോക ത്തിലുള്ള നാനാജാതിമതസ്ഥർക്കും വേണ്ടിയാണ്.

അനേകർ മരിച്ച് മാറ്റപ്പെട്ടിട്ടുണ്ടെങ്കിലും ജീവൻ തിരിച്ച് പ്രാപിച്ച് ഇ ന്നും ജീവിക്കുന്ന ദൈവം കർത്താവായ യേശുക്രിസ്തുവാണ്. ആ കർ ത്താവ് ഇനി രണ്ടാമത് വരും അന്നാളിനായി നമുക്ക് കാത്തിരിക്കാം. എഫേ 5:23 ക്രിസ്തു ശരീരത്തിൽ രക്ഷിതാവായി സഭക്ക് തലയായിരിക്കുന്നത് പോലെ ഭർത്താവ് ഭാര്യക്ക് തലയാകുന്നു. തല നേതൃത്വം/കർ ത്തവ്യം. എന്നാൽ ഞാൻ തലയാണല്ലോ എന്ന അഹങ്കാരത്തിലായിരിക്കും ഭാര്യയിൻമേൽ ഭരണം.

ഒരു ഭാര്യയും ഭർത്താവിന് അടിമയല്ല. കുറ്റ ങ്ങൾ മാത്രം കണ്ടുപിടിച്ച് ആക്രമിക്കുന്ന ഭർത്താക്കന്മാരും ചുരുക്ക മല്ല. ഭാര്യ നല്ലത് ചെയ്താലോ നല്ലത് പറഞ്ഞാലോ അത് സമ്മതിച്ചുകൊടുക്കണം. നല്ല കറിവെച്ചാൽ നല്ലതാണെന്നു പറയണം. ആ വാക്ക് കേൾക്കുവാനുള്ള ആവേശം അവളിൽ ഉണ്ട്. സമ്മതിച്ചു എന്ന് കരുതി ആണത്വം ചോർന്നുപോകുകയുമില്ല.

സ്ത്രീകൾ എവിടെയും പുകഴ്ച ആഗ്രഹിക്കുന്നവളാണ്. മറ്റുള്ളവ രുടെ മുമ്പിൽ വെച്ച് അവരെ പുകഴ്ത്തി പറയുന്നത് അവർക്ക് വലിയ ഇഷ്ടമാണ്. ഇടക്കിടെ അവളോട് പറയുക നിന്നെ എനിക്ക് കിട്ടിയത് എന്റെ ഭാഗ്യമാണെടി. നീ ചെയ്തത് പോലെ ഒറ്റ ഒരു സ്ത്രീക്കും കഴിയില്ല. ഇങ്ങനെയൊക്കെ പറയുമ്പോൾ അവൾക്ക് നില്ക്കുന്നിടത്തു നിന്ന് രണ്ടടി ഉയരും. ഇനി മറ്റുചിലരുണ്ട് ഭാര്യമാരെ അമിതമായി സ്നേഹിക്കും, അത് അവ രുടെ കാര്യം കാണാൻ വേണ്ടിയും ആവാം. ആത്മാർത്ഥതയോടെയു
മാവാം.

വല്ല സ്വർണം പണയം ചോദിക്കാനോ വിൽക്കാനോ ലോണെടു ക്കാനോ. ഇങ്ങനെ എന്തെങ്കിലും ആവശ്യം വരുമ്പോൾ എന്ത് ഹം. ഇന്നുവരെ ഇല്ലാത്ത സ്നേഹം. ഭാര്യയെ സോപ്പിട്ട് കാര്യം കാ ണുന്നു. ആത്മാർത്ഥ സ്നേഹമുള്ള കുടുംബമായിരിക്കണം.
യോശുവ 25:15 ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും.”
കുടുംബവുമായി ഒരുമിച്ചിരുന്ന് ദൈവത്തെ ആരാധിക്കയും മഹത്വ പ്പെടുത്തുകയും ചെയ്യണം. ഭാര്യയെ കൂടുതൽ അത്യാവശ്യത്തിന് സ്നേഹിക്കണം. ഇല്ലെങ്കിൽ സ്നേഹം കിട്ടാതെ വരുമ്പോൾ കിട്ടുന്നിടത്തേക്ക് തിരിയും.

ജോലി സ്ഥലത്തു തന്നോടൊപ്പം ജോലി ചെയുന്ന ഒരു സ്ത്രീ അറ്റൻ ർക്ക് അല്പം കറി കൊടുത്തു, അയാൾ ഊണ് കഴിഞ്ഞ് പറഞ്ഞു നല്ല സൂപ്പർ കറി, എന്താ രുചി, എന്റെ ഭാര്യ ഉണ്ടാക്കിയാൽ വായിൽ വെക്കാൻ കൊള്ളില്ല. എന്നൊക്കെ പറഞ്ഞ് ഭാര്യയെ താഴ്ത്തികാട്ടി അയാളെ ഉയർത്തി. ആ പുകഴ്ച ഈ സഹോദരിയുടെ ഹൃദയത്തിൽ തറച്ചു. ഇതുവരെ ആരും ഇങ്ങനെ പറഞ്ഞിട്ടില്ല. എന്റെ ഭർത്താവ് പോലും പറഞ്ഞിട്ടില്ല. പ്രിയരേ, ആ സ്നേഹത്തിന്റെ വാക്കുകൾ. ഇരുവരുടെയും ഹൃദയത്തി ൽ തറച്ചു. അവിടം മുതൽ പുതിയ അദ്ധ്യായം ആരംഭിച്ചു. ഒരിക്കൽ എന്നോട് അനുഭവങ്ങൾ പങ്കിട്ടപ്പോൾ അവൾ പറഞ്ഞു, ആ പുരുഷനുമായി ചില സാഹചര്യങ്ങൾ വന്നപ്പോൾ ഞങ്ങൾ പാപം ചെയ്തു.. തന്റെ ഭർത്താവ് കുടിയനും വഴക്കുകാരനുമാണ്. കുടിച്ചിട്ട് വന്നാൽകുളിക്കില്ല, നാറീട്ട് കിടക്കാനും ഇരിക്കാനും പറ്റുന്നില്ല. ഒരു സ്നേഹ വുമില്ല, എന്നെ മർദിക്കും എന്നെയും മക്കളെയും ഓടിച്ച് പുറത്തുകടത്തും. വിവാഹം കഴിഞ്ഞ് ഈ വീട്ടിൽ വന്നതിൽ പിന്നെ സ്നേഹവും സ ന്തോഷവും എന്താണെന്ന് ഞാൻ അറിഞ്ഞിട്ടില്ല. സ്നേഹം കിട്ടാത്ത തുകൊണ്ട് സ്നേഹിച്ചവരിൽ വീണുപോയി. പകൽ മുഴുവൻ പണിയെടുത്ത് വൈകിട്ട് കുടിച്ച് കൂത്താടി പാതിരാ തി കയറിവരുന്ന ഭർത്താവിന് ഭാര്യയെയും കുട്ടികളെയും സ്നേഹി ക്കാൻ എവിടെ സമയം. അവർ കഴിച്ചിട്ടാണോ കിടക്കുന്നത് പട്ടിണി ആണോ എന്ന് അയാൾ അറിയുന്നുണ്ടോ.

ഭാര്യമാരെ ഇങ്ങനെയുള്ള ഭർത്താക്കന്മാർക്കുവേണ്ടി പ്രാർത്ഥിക്കണം. ആഴ്ചയിൽ ഒരു ദിവസം ഉപവസിച്ച് പ്രാർത്ഥിച്ച് നോക്കു. എന്നിട്ട് തീ രുമാനമാക്കുക ഏതെങ്കിലും രീതിയിൽ ദൈവം വളച്ചുകൂട്ടിയെടുക്കും. 1 പത്രോ 3:1 ഭാര്യമാരെ നിങ്ങളുടെ ഭർത്താക്കന്മാർക്ക് കീഴ്പെട്ടിരി പ്പിൻ. അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടു കൂടിയ നിങ്ങളുടെ നിർമലമായ നടപ്പ് കണ്ടറിഞ്ഞ് വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും.
വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിഞ്ഞാണ് തന്റെ ഭർ ത്താവിന്റെ തനിനിറം മനസിലാകുന്നത്. മദ്യപിച്ച് നാലുകാലിൽ കയ റിവരുന്ന ഭർത്താവ്. തന്റെ ജീവിതം കുളം തോണ്ടി. അപ്പോഴാണ് ദൈവത്തെ പ്രാകാൻ തുടങ്ങുന്നത്.
മദ്യം കഴിപ്പിക്കുന്നവന് മദ്യമെന്ന ഭൂതമുണ്ട്, പുകവലിക്കുന്നവന് പുകവലി ഭൂതമുണ്ട്, വ്യഭിചരിക്കുന്നവർക്ക് അതിന്റെ ഭൂതമുണ്ട്. പരദൂഷണം പറയുന്നവർക്ക് അതിന്റെ ഭൂതം ഉണ്ട്. കൊലപാതകർ ക്കും അതിന്റെ ഭൂതം ഉണ്ട്. ആ പിശാചിനെ ഉപേക്ഷിച്ചാൽ മാത്രമേ അവർ സ്വതന്ത്രരാകൂ. മദ്യം എന്ന ഭൂതത്തെ ഒഴിവാക്കിയാൽ മാത്രമേ മദ്യ പാനം നിർത്തു.

മനുഷ്യൻ ചെയുന്ന ഓരോ ക്ലേച്ഛമായ ചെയ്തികളും ഓരോ ദുരാത്മാ വാണ്. കാരണം ഇതൊന്നും മനുഷ്യന് ജീവിക്കാൻ ആവശ്യമുള്ളതല്ല. ഞാൻ ഒരു വിവാഹ സദ്യയിൽ പങ്കെടുത്ത് അല്പം വിശ്രമിക്കാൻ ഇരിക്കയായിരുന്നു. ഒരു വ്യക്തി എന്റെ അടുത്തു വന്നിരുന്നു, നാറീട്ടു വയ്യ ഞാൻ മാറിയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ എന്റെ അടുത്തേക്ക് അയാൾ നീങ്ങി വന്നു. ചുണ്ടിൽ സിഗററ്റ് ഇരുന്ന് പുകയുന്നു. ഒരു തരത്തിലും സഹിക്കാൻ പറ്റുന്നില്ല. ഞാൻ എഴുന്നേറ്റ് പോന്നു. പ ിന്നീടാണ് അറിഞ്ഞത് വിവാഹം കഴിഞ്ഞ് ചെറുക്കന്റെ ജേഷ്ഠൻ ആണത്. ഓ എന്തുകഷ്ടം. വീട്ടുകാർ ഇങ്ങനെ ചെയ്താൽ എങ്ങനെ ഒരു ആവശ്യങ്ങൾക്ക് പോകും. യാന്ത്ര സമരം
കുടുംബത്തിന്റെ നാഥൻ മദ്യം കഴിച്ച് അഴിഞ്ഞാടി നടന്നാൽ ആ കു ടുംബം പോയില്ലേ. ഇതുകണ്ട് മക്കൾ കുടിത്തുടങ്ങും. അതോടെ തീ ർന്നു എല്ലാം.
വിവാഹം കഴിയാത്ത എത്രമാത്രം ചെറുപ്പക്കാർ ഉണ്ട്. 30, 40, 50 വയ സായവർ വിവാഹം കഴിക്കാൻ പറ്റിയിട്ടില്ല. മദ്യപാനികൾക്ക് ആരെങ്കി ലും അറിഞ്ഞുകൊണ്ട് പെണ്ണ് കൊടുക്കുമോ.

മദ്യം കഴിച്ച് വീട്ടിൽ വന്ന് ഭാര്യക്കിട്ട് രണ്ടെണ്ണം പൊട്ടിച്ചാൽ ആണാ കും എന്നാണ് ചിലരുടെ ചിന്ത. അവർ പറയുന്നത് കേട്ടാൽ അവർ മാത്രമാണ് അന്തസും അഭിമാനവും ഉള്ളവരെന്നാണ്. ഉള്ളകാശുമുഴുവൻ കുടിച്ചുതീർത്തിട്ടാണ് വീട്ടിലെത്തുന്നത്. ഒരു മദ്യപാനിക്കും തന്റെ ഭാര്യയുടെയോ മക്കളുടെയോ ആവശ്യങ്ങൾ നട ത്തികൊടുക്കുവാൻ കഴിയില്ല. സാത്താൻ മുഴുവൻ കൈയ്യടക്കിയിരിക്കുന്നു.

കുടുംബനാഥൻ മദ്യപാനിയായാൽ ആ കുടുംബം തകരാറിലാവുന്നു. തകർന്നു തരിപ്പണമായ അവസ്ഥയിൽ ഓരോ ദിവസവും തള്ളിനീ ക്കുന്ന കുടുംബിനി. തങ്ങളുടെ ജീവിതത്തിൽ ഒരു സന്തോഷവും സമാധാനവും കിട്ടാത്ത അവസ്ഥ. സ്നേഹം എന്തെന്നറിയാത്ത ഭാര്യയും മക്കളും കുടുംബനാഥൻ മദ്യപിച്ച് നടന്നിട്ട് മക്കൾ കുടിക്കുമ്പോൾ മോനെ നീ കള്ള് കുടിക്കരുത് കേട്ടോ എന്ന് എങ്ങനെ പറയും. അതിനുള്ള യോഗ്യതയുണ്ടോ. കഴിഞ്ഞകാലങ്ങളെ ഓർത്ത് ദുഖിക്കുന്ന ഭാര്യ. എനിക്ക് ഈ ഗതി വന്നല്ലോ. ഞാൻ എന്ത് പാപം ചെയ്തിട്ടാണ് ഈ കഷ്ടകാലം എനിക്ക് വന്നത്.

കുട്ടികൾ തെറ്റിപോകുമ്പോഴാണ് മാതാപിതാക്കളുടെ ചങ്ക് പിടക്കുന്ന ത്. ദൈവത്തെ കാട്ടികൊടുത്ത് വളർത്താത്തതിന്റെ കുറവ് അപ്പോഴാ ണ് മനസിലാക്കുന്നത്.
18 വയസായ ഒരു മകൾ പറഞ്ഞു എനിക്ക് പപ്പയെ ഒട്ടും ഇഷ്ടമല്ല. സ്നേഹിക്കുവാനും തോന്നുന്നില്ല. അയാൾ നീചനായ മനുഷ്യനാണ്. മനുഷ്യനല്ല മൃഗമാണ് മൃഗം.
വൈകിയാണ്  ഒരു ദിവസം  വീട്ടിൽ വന്നത് . നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. ഞങ്ങളെ വീടിനുചുറ്റും ആയുധം കൈയിലെടുത്ത് കൊണ്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഓടിച്ചു. പാത്രമെല്ലാം കയ്യിൽ കിട്ടിയതെല്ലാം എടുത്ത് പുറത്തേക്കെറിഞ്ഞു. ‘അമ്മ പേടിച്ചിട്ട് തട്ടിൻ മുകളിൽ കേറികിടന്നു. ഞാൻ ചോദിച്ചപ്പോൾ അവൾ വിശദമായി പറഞ്ഞു. ഞാൻ ഒന്ന് മയങ്ങിയതേയുള്ളു, എന്നെ ആരോ തൊട്ടതുപോലെ തോന്നി, കള്ളിന്റെ വൃത്തികെട്ട മണം. ഞാൻ നോക്കി സ്വപ്നമാണോ അല്ല. ഇത് എന്റെ അപ്പനാണ്. എന്നെ അദ്ദേഹം ആക്രമിക്കാൻ ശ്രമിച്ചു. ഞാൻ കുതറി മാറിയെങ്കിലും എന്നെ കീഴ്പെടുത്തി അയാൾ എന്നെ കീറിമുറിച്ചു. ഒരു മൃഗത്തെക്കാളും കഷ്ടമായിരുന്നു അയാൾ സ്വന്തം മകളെ ഉപയോഗിച്ചത്.
ഞാൻ ഇത് കേട്ട് അന്തിച്ചു പോയി. ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. മ മ്മിയാണെന്ന ചിന്തയിലായിരിക്കും ഒരുപക്ഷെ അങ്ങനെ സംഭവിച്ചത്. മദ്യം എന്ന പിശാചിന് ഇതൊന്നും പ്രശ്നമല്ലല്ലോ. അവൻ കുടുംബം തകർക്കുന്നവനല്ലെ.
ഞാൻ നാണക്കേട് കാരണം ആരോടും പറഞ്ഞില്ല. പക്ഷെ അയാൾക്ക് പറ്റിയ തെറ്റ് മനസിലായി അയാൾ ആത്മഹത്യ ചെയ്തു.

ഇത് ഒരുകുടുംബത്തിന്റെ കഥയല്ല. അനേകകുടുംബങ്ങളിൽ സംഭവി ച്ചുകൊണ്ടിരിക്കുന്നതാണ്. അവൾ പറഞ്ഞു ഞാൻ അന്ന് ഉറങ്ങിയിട്ടില്ല. പിറ്റേ ദിവസം അയാ ളുടെ മരണം കൂടി ആയപ്പോൾ തളർന്നുപോയി. അപ്പനാണെന്ന് പറ യാൻ പോലും പറ്റുന്നില്ല. മക്കൾ ദൈവത്തിന്റെ ദാനമാണ്. അവരെ ദൈവഭക്തിയിൽ വളർത്തണം. അങ്ങനെ ചെയ്യണമെങ്കിൽ നമ്മൾ ദൈവപൈതലാകണം. എങ്കിൽ മാത്രമേ നല്ല ഒരു കുടുംബജീവിതം നയിക്കാൻ പറ്റൂ

✍ റവ. ഡീക്കൺ ഡോ. ടോണി മേതല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments